കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിറാഫിനെ കൊന്നാല്‍ ചോദിക്കാന്‍ ഇവിടാരുമില്ലേ..? യുവതിയെ വിമര്‍ശിച്ച് മൃഗസ്‌നേഹികള്‍

  • By Sruthi K M
Google Oneindia Malayalam News

സാല്‍മണ്‍: പട്ടിയെയും പൂച്ചയെയും കൊന്നാല്‍ ചോദിക്കാന്‍ ആളുണ്ട് എന്നാല്‍ ജിറാഫിനെ പോലുള്ള മൃഗത്തെ കൊല്ലുകയും ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്താല്‍ ചോദിക്കാന്‍ ആരുമില്ല. ഫേസ്ബുക്കിലാണ് ഇത്തരം കമന്റുകള്‍ ഉള്ളത്. വേട്ടയാടി കൊന്ന ജിറാഫിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അത് ആഘോഷമാക്കുകയും ചെയ്തിരിക്കുന്നത് ഒരു യുവതിയാണ്.

സബ്രിന കോര്‍ട്ടഗെല്ലി എന്ന ഇഡാഹോ സ്വദേശിയാണ് ഇത്തരമൊരു ഫോട്ടോ പ്രദര്‍ശനം ഫേസ്ബുക്കില്‍ നടത്തിയിരിക്കുന്നത്. ഇതിനോടകം യുവതിക്കെതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു..സ്ത്രീക്കെതിരെ മൃഗ അവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഫോട്ടോ പ്രദര്‍ശനം

ഫോട്ടോ പ്രദര്‍ശനം

വേട്ട നടത്തി ജിറാഫിനെ കൊന്ന് മൃതദേഹത്തെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഫേസ്ബുക്കില്‍ നിറഞ്ഞത്.

ജിറാഫ് മാത്രമല്ല

ജിറാഫ് മാത്രമല്ല

ദക്ഷിണാഫ്രിക്കയിലെ കാടുകളില്‍ നായാട്ട് സവാരി നടത്തുകയും ഒട്ടേറെ മൃഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടാകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത് ഈ യുവതി നേരത്തെ ജനശ്രദ്ധ ആകര്‍ഷിച്ചതാണ്.

ആരാണ് ഈ യുവതി?

ആരാണ് ഈ യുവതി?

ഇഡാഹോ സര്‍വകലാശാലയിലെ അക്കൗണ്ടന്റാണ് സബ്രിന കോര്‍ട്ടഗെല്ലി. എന്നാല്‍ പോസ്റ്റ് വിവാദമായപ്പോള്‍ പ്രതികരിക്കാന്‍ ഇഡാഹോ സര്‍വകലാശാല ഇതുവരെ തയ്യാറായിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നാണ് പ്രതികരണം.

യുവതിയുടെ പ്രതികരണം

യുവതിയുടെ പ്രതികരണം

എന്തിനാണ് നിങ്ങള്‍ ജിറാഫിനെ കൊന്നതെന്ന ചോദ്യത്തിന് യുവതി നല്‍കിയ മറുപടി ഇങ്ങനെയാണ്. റിയാലിറ്റി ഷോയുടെ ഭാഗമായാണിത്. മൃഗങ്ങളെ കൊല്ലുന്നത് അവയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല. അപകടകാരിയായ മൃഗമായതിനാലാണ് ജിറാഫിനെ കൊന്നത്.

വിമര്‍ശനങ്ങള്‍ ഇങ്ങനെ

വിമര്‍ശനങ്ങള്‍ ഇങ്ങനെ

നിഷ്‌കളങ്കരായ മൃഗങ്ങളെ കൊല്ലുന്ന നിങ്ങളെ ഓര്‍ത്ത് നാണക്കേടു തോന്നുന്നു എന്നാണ് സബ്രീനയുടെ പോസ്റ്റിനു വന്ന കമന്റുകള്‍. ദക്ഷിണാഫ്രിക്കയില്‍ ഇതിനുമുന്‍പ് സിംഹത്തെ വേട്ടയാടി കൊന്ന അമേരിക്കന്‍ ഡെന്റിസ്റ്റിനെ നാടുകടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതു ചോദിക്കാന്‍ ആരുമില്ലേയെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

English summary
US huntress has sparked outrage on social media after she uploaded a series of photos showing carcasses of animals including a giraffe, warthog and an impala she killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X