കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ ആക്രമണം; 15 മരണം

  • By Gokul
Google Oneindia Malayalam News

ജറുസലേം: എല്ലാ അന്താരാഷ്ട്ര യുദ്ധ മര്യാദകളും ലംഘിച്ച് പാലസ്തീനില്‍ ആക്രമണം തുടരുന്ന ഇസ്രായേല്‍ സേന യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടത്തിയ ഷെല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും പ്രായമായവരും കഴിഞ്ഞിരുന്ന ബെയ്ത്ത് ഹാനൂണ്‍ നഗരത്തിലെ ക്യാമ്പിനുനേര്‍ക്കാണ് ആക്രമണമുണ്ടായത്.

ഒന്നരലക്ഷത്തോളം പേരാണ് യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നത്. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുളള ആക്രമണം കടുത്ത യുദ്ധക്കുറ്റമായാണ് കണക്കാക്കുന്നത്. ഇസ്രായേല്‍ സേനയുടെ പാലസ്തീന്‍ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കാമെന്ന യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തിലിനു തൊട്ടു പിന്നാലെയായിരുന്നു ആക്രമണം എന്നത് ശ്രദ്ധേയമാണ്.

gaza

ജനവാസ കേന്ദ്രത്തിനുനേരെ ആക്രമണം നടത്തുമ്പോള്‍ നേരത്തെ ഇസ്രായേല്‍ മുന്നറിയിപ്പു നല്‍കാറുണ്ടായിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇസ്രായേല്‍ സേനയുടെ ആക്രമണം. ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് യുഎന്‍ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാരാണ് ദിവസേനയെന്നോണം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഒഴുകിയെത്തുന്നത്.

അതിനിടെ, ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം750ന് അടുത്തായി. 32ഓളം ഇസ്രയേലികളും യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസ് ഭീകരരെ ലക്ഷ്യം വെച്ചാണ് യുദ്ധം നടത്തുന്നതെന്നാണ് ഇസ്രായേല്‍ പറയുന്നതെങ്കിലും കുട്ടികളും സ്ത്രീകളുമാണ് മരിക്കുന്നവരില്‍ ഭൂരിഭാഗവും. മരിച്ചവരേക്കാള്‍ ഭയാനകമായ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ അവസ്ഥയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Israeli Shell Hits UN School in Gaza; 15 Dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X