കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിഫോര്‍ണിയ വെടിവെപ്പിന് പിന്നില്‍ ഇന്ത്യക്കാരന്‍; പ്രതിയുടെ പട്ടികയില്‍ കൊല്ലേണ്ടവര്‍ മൂന്ന്

  • By Aswini
Google Oneindia Malayalam News

ലോസാഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ സര്‍വ്വകലാശാലയില്‍ വെടിവെപ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ വംശജനായ മൈനാക്ക് സര്‍ക്കാര്‍ (38) എന്ന എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് പിന്നില്‍. ഗവേഷക വിദ്യാര്‍ഥിയായിരുന്ന മൈനാക് സര്‍ക്കാര്‍ തന്റെ പ്രഫസര്‍ വില്ല്യം ക്ലഗ്ഗിനെ (39) വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം സ്വയം വെടിവെച്ച് ആത്മഹത്യചെയ്യുകയായിരുന്നു.

കൊന്നു, ആത്മഹത്യ ചെയ്തു; ലോസാഞ്ചല്‍സ് സര്‍വകലാശാലയില്‍ രണ്ട് മരണംകൊന്നു, ആത്മഹത്യ ചെയ്തു; ലോസാഞ്ചല്‍സ് സര്‍വകലാശാലയില്‍ രണ്ട് മരണം

ഇന്ത്യന്‍ വംശജന്‍ മൈനാക് സര്‍ക്കാര്‍ കൊലപ്പെടുത്തേണ്ടവരുടെ ഒരു പട്ടിക തന്നെ തയ്യാറാക്കിവെച്ചിരുന്നതായി ലോസാഞ്ചലസ് പോലീസ് മേധാവി ചാര്‍ലി ബെക്ക് പറഞ്ഞു. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഒരു യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൈനാകിന്റെ മുന്‍ഭാര്യ ആഷ്‌ലി ഹസ്തിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മൈനാക്ക് സര്‍ക്കാറിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ഈ പട്ടികയും ഒരു തോക്കും കണ്ടെത്തിയത്.

ucla

വില്ല്യം ക്ലഗ്ഗിനെ കൂടാതെ ഇതേ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു പ്രൊഫസറുടെ പേരും കൊല്ലപ്പെടേണ്ടവരുടെ പട്ടികയിലുണ്ടായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ സുരക്ഷിതനാണ്. വില്ല്യം ക്ലഗ്ഗിന്റെ കീഴില്‍ കംപ്യൂട്ടേഷണല്‍ ബയോമെക്കാനിക്‌സിലാണ് മൈനാക് സര്‍ക്കാര്‍ ഗവേണം നടത്തിയിരുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മൈനാക്ക് സര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് വില്ല്യം ക്ലഗ്ഗിനെ കുറിച്ച് തന്റെ ബ്ലോഗില്‍ എഴുതിയിരിയ്ക്കുന്നു.

'നിങ്ങള്‍ കരുതുന്നത് പോലെ ഒരു പ്രൊഫസറല്ല വില്ല്യം ക്ലഗ്ഗ്. സര്‍വ്വകലാശാലയില്‍ വരുന്ന എല്ലാ പുതിയ കുട്ടികളെയും തുരത്തി ഓടിക്കാന്‍ വില്ല്യം ശ്രമിക്കാറുണ്ട്. ഞാനിദ്ദേഹത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഞങ്ങള്‍ക്ക് വ്യക്തിപരമായ ഒത്തിരി വ്യത്യാസങ്ങളുണ്ട്. എന്റെ എല്ലാ കോഡുകളും മോഷ്ടിച്ച് വില്ല്യം മറ്റൊരു വിദ്യാര്‍ത്ഥിയ്ക്ക് കൊടുത്തു. ശരിക്കും എനിക്ക് മടുപ്പ് തോന്നി'- എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മാര്‍ച്ച് 10 ന് എഴുതിയ ബ്ലോഗില്‍ മൈനാക്ക് സര്‍ക്കാര്‍ പറയുന്നുണ്ട്.

2000 ല്‍ ഐഐടി ഖരക്പൂരില്‍ നിന്ന് ബിരുദം നേടിയ മൈനാക് സര്‍ക്കാര്‍ ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായി ജോലി ചെയ്തു വരികയായിരുന്നു 2003 ലാണ് ഗവേഷണ പഠനത്തിന് വേണ്ടി ലോസാഞ്ചല്‍സ് സര്‍വ്വകലാശാലയില്‍ എത്തിയത്. ഇവിടെ സര്‍ക്കാറിന്റെ പ്രൊഫസറായിരുന്നു വില്ല്യം.

English summary
IIT Kharagpur alumnus kills US professor at UCLA over academic spat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X