കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിര്‍ത്താല്‍ പടിയ്ക്ക് പുറത്ത്; ട്രംപ് ഹിറ്റ്‌ലറിന് പഠിക്കുന്നു!! അറ്റോണി ജനറല്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിലക്കിനെ എതിര്‍ത്ത ആക്ടിംഗ് അറ്റോര്‍ണി ജനറലിനെ പുറത്താക്കി. ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ സാലി യേറ്റ്‌സിനെതിരെ നപടി സ്വീകരിച്ചിട്ടുള്ളത്. വൈറ്റ് ഹൗസ് വക്താവ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. യേറ്റ്‌സിന് പകരമായി ഡാന ബോണറ്റിനെയാണ് ട്രംപ് നിയമിച്ചിട്ടുള്ളത്.

ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവില്‍ വെള്ളിയാഴ്ചയായിരുന്നു ട്രംപ് ഒപ്പുവച്ചത്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അമേരിക്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ സുപ്രധാന വിമാനത്താവളങ്ങളില്‍ വിദേശികളെ തടഞ്ഞുവച്ചതിന് പിന്നാലെ വിസ ഉള്‍പ്പെടെ സാധുതയുള്ള രേഖകളുമായി രാജ്യത്തെത്തുന്നവരെ വിലക്കേണ്ടെന്ന് ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. ട്രംപിന്റെ ഉത്തരവിന് ഭാഗികമായ സ്റ്റേ ചെയ്തുകൊണ്ടായിരുന്നു കോടതി നടപടി.

നിലപാട് ട്രംപിനെതിരെ

നിലപാട് ട്രംപിനെതിരെ

നിലപാട് മുസ്ലിം ഭൂരിപക്ഷമുള്ള ഏഴ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന നിലപാടാണ് യേറ്റ്‌സ് സ്വീകരിച്ചിരുന്നത്.

മുസ്ലിം വിലക്ക് പ്രാബല്യത്തില്‍

മുസ്ലിം വിലക്ക് പ്രാബല്യത്തില്‍

രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എന്ന് ചൂണ്ടിക്കാണിച്ച് ലോകത്തെ ഇറാനും സിറിയിയും ഉള്‍പ്പെട്ട രാഷ്ട്രങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും വിലക്ക് പ്രഖ്യാപിച്ചുകൊണ്ടുള്ള വിവാദ ഉത്തരവില്‍ വെള്ളിയാഴ്ചയാണ് ട്രംപ് ഒപ്പുവച്ചത്. അഭയാര്‍ത്ഥികള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് 120 ദിവസത്തെ വിലക്കും ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേയ്ക്കുമാണ് വിലക്ക്.

നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തി

നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തി

ആക്ടിംഗ് അറ്റോണി ജനറല്‍ സാലി യേറ്റ്‌സ് അമേരിക്കന്‍ ജനതയെ സുരക്ഷിതാരാക്കാനുള്ള നിയമം നടപ്പിലാക്കാന്‍ തയ്യാറായില്ലെന്നും അതുവഴി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ വഞ്ചിച്ചുവെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. യേറ്റ്‌സിനെ എല്ലാവിധത്തിലുമുള്ള ചുമതലകളില്‍ നിന്നും നീക്കിയതായി വൈറ്റ് ഹൗസ് അറിയിച്ചു.

പ്രതികരണം പുറത്ത്

പ്രതികരണം പുറത്ത്

താന്‍ താല്‍ക്കാലിത അറ്റോര്‍ണി ജനറല്‍ ആണെന്നും കോടതി വിധിയെ പ്രതിരോധിക്കാനുള്ള ആവശ്യമായ വാദങ്ങള്‍ നീതിവകുപ്പ് അവതരിപ്പിച്ചില്ലെന്നും പുറത്താക്കിയ ശേഷം സാലി യേറ്റ്‌സ് പ്രതികരിച്ചു. ഉത്തരവ് പാലിയ്ക്കാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് യേറ്റ്‌സിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഉത്തരവ് നിയമപരമാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

English summary
Donald Trump has fired acting US Attorney General Sally Yates.Yates had said that Justice Department would not defend Trump's travel ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X