ഇന്ത്യയുടെ കാരുണ്യത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല; 5000 ട്രക്കുകള്‍ പാകിസ്താനിലൂടെ ചീറിപ്പായും!!
ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: ഇന്ത്യ രണ്ടു മാസം മുമ്പ് പാകിസ്താന്‍ ഭരണകൂടത്തിന് ഒരു അപേക്ഷ സമര്‍പ്പിച്ചിരുന്നു. അഫ്ഗാനിസ്താനിലേക്ക് സഹായം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും പാകിസ്താന്‍ കരാതിര്‍ത്തി തുറന്നുതരണം എന്നുമായിരുന്നു അപേക്ഷ. ഇന്ത്യയുടെ നീക്കം സംശയത്തോടെ കണ്ട പാകിസ്താന്‍ പക്ഷേ, അനുമതി നല്‍കിയില്ല.
താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിക്കുകയും വിദേശരാജ്യങ്ങള്‍ സഹായം അവസാനിപ്പിക്കുകയും ചെയ്തത് അഫ്ഗാനിലെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി. അഫ്ഗാന്‍ ജനതയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ പാകിസ്താന് അപേക്ഷ സമര്‍പ്പിച്ചത്. ഗത്യന്തരമില്ലാതെ പാകിസ്താന് നിലപാട് മാറ്റേണ്ടി വന്നു. അപ്പോഴും അവര്‍ ചില ഉപാധികള്‍ വച്ചിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചത്. ഇതോടെ അതുവരെ അമേരിക്കയെ പിന്തുണച്ചിരുന്നവരും താലിബാനെ ഭയന്നവരുമായ ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങി. അഫ്ഗാന് സഹായം നല്‍കിയിരുന്ന അമേരിക്കയും യൂറോപ്പും സഹായം നിര്‍ത്തി. വലിയ പ്രതിസന്ധിയിലേക്കാണ് അഫ്ഗാന്‍ കൂപ്പുകുത്തിയത്. ഈ വേളയിലായിരുന്നു ഇന്ത്യയുടെ ഇടെപടല്‍.

അഫ്ഗാനിലെ ജനങ്ങളെ സഹായിക്കാമെന്ന് ഇന്ത്യ തീരുമാനിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും നല്‍കാനാണ് തീരുമാനിച്ചത്. ഗോതമ്പാണ് പ്രധാനമായും കൈമാറാന്‍ ഉദ്ദേശിച്ചത്. കരയിലൂടെ കൊണ്ടുപോകുന്നതാണ് ഉചിതമെന്ന് ബോധ്യമായ ഇന്ത്യ വിവരം പാകിസ്താനെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പാകിസ്താന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഇതെല്ലാം രണ്ടുമാസം മുമ്പായിരുന്നു.

ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ ഇതുവരെ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പാകിസ്താന്‍ നിലപാട് മയപ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും അഫ്ഗാനിലേക്ക് കൊണ്ടുപോകുന്നതിന് പാകിസ്താന്റെ കരാതിര്‍ത്തി തുറന്നുകൊടുക്കാന്‍ തീരുമാനച്ചിച്ചു. വാഗ അതിര്‍ത്തി തുറക്കുമെന്ന് അറിയിച്ച പാകിസ്താന്‍ ചില ഉപാധികളും വച്ചിട്ടുണ്ട്.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. 50000 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്താന് കൈമാറുക. കൂടാതെ മരുന്നുകളും നല്‍കും. ഇതിന് വേണ്ടി വാഗ അതിര്‍ത്തി തുറന്നുതരും. മാനുഷിക പരിഗണന നല്‍കി മാത്രമാണ് അതിര്‍ത്തി തുറക്കുന്നതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള ട്രക്കുകള്‍ക്ക് പാകിസ്താനിലേക്ക് കടക്കാന്‍ അനുമതി നല്‍കില്ലെന്നാണ് പാകിസ്താന്റെ നിലപാട്. ഇന്ത്യയില്‍ നിന്ന് ഗോതമ്പും മരുന്നുകളുമായി വാഗ അതിര്‍ത്തിയിലെത്തുന്ന ട്രക്കുകളില്‍ നിന്ന് അഫ്ഗാനിലെ ട്രക്കുകള്‍ക്ക് ഇവ ഏറ്റുവാങ്ങണം. അതിര്‍ത്തിയില്‍ വച്ച് ചരക്ക് അഫ്ഗാനിലെ ട്രക്കിലേക്ക് മാറ്റി കയറ്റണം. ശേഷം തുര്‍ഖാം അതിര്‍ത്തിയിലേക്ക് അഫ്ഗാന്റെ ട്രക്കുകള്‍ക്ക് യാത്ര ചെയ്യാം.
ഖുശ്ബുവിന് രോഗം ബാധിച്ചോ? ആശങ്കയോടെ ചോദിച്ചവര്‍ക്ക് നന്ദി, പണ്ട്... പിന്നീട്... ഇപ്പോള്‍

മാനുഷിക സഹായ വിതരണത്തിന് ഉപാധികളോടെയുള്ള അനുമതികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയതാണ്. പാകിസ്താന്റെ പുതിയ തീരുമാനത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 5000 ട്രക്കുകളിലാണ് ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ അതിര്‍ത്തിയിലെത്തുക. അവ പിന്നീട് അഫ്ഗാനിലെ ട്രക്കുകള്‍ക്ക് കൈമാറേണ്ടി വരും. വാഗ-അത്താരി അതിര്‍ത്തിയിലെ സീറോ പോയന്റില്‍ വച്ചാണ് ചരക്ക് കൈമാറ്റം നടക്കുക.

ഇന്ത്യയിലേക്ക് ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതിന് അഫ്ഗാനിസ്താന് കരാതിര്‍ത്തി പാകിസ്താന്‍ തുറന്നുകൊടുത്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്കുള്ള കയറ്റുമതിക്ക് പാകിസ്താന്‍ അതിര്‍ത്തി തുറന്നിട്ടില്ല. ഇന്ത്യയിലേക്ക് വരുന്നതിന് അനുമതിയുള്ള ട്രക്കുകള്‍ തിരിച്ചുപോകുമ്പോള്‍ കാലിയായിട്ടാണ് പോകാറ്. ഇത് വലിയ നഷ്ടമുണ്ടാക്കുന്നു എന്ന് നേരത്തെ അഫ്ഗാന്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 75000 മെട്രിക് ടണ്‍ ഗോതമ്പാണ് അഫ്ഗാന് സഹായമായി നല്‍കിയത്.












Click it and Unblock the Notifications