കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാൻസ്ജെൻഡറുകളെ തൊട്ടാൽ പൊള്ളും.... ട്രംപിന്റെ ഉത്തരവ് കോടതി മടക്കി, കാരണം...

ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈകടത്തുന്നു എന്ന ആരോപിച്ചു കൊണ്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വങ്ങള്‍ കോടതിയെ സമീപിച്ചത്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ വിലക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറൽ കോടതി താത്ക്കാലികമായി തടഞ്ഞു.

ലൈംഗിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചു, ഭർത്താവ് ചെയ്തത്...ലൈംഗിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചു, ഭർത്താവ് ചെയ്തത്...

trump

ട്രാൻജെൻഡറുകൾക്ക് അവസരം നൽകുന്നത് ദോഷകരമാണെന്നുള്ള ട്രംപിന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വാഷിങ്‍ടൺ ഫെഡറൽ കോടതിയാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. പ്രസിഡന്റ് ട്രാൻസ്ജെൻഡറുകളുടെ അവകാശത്തിൽ കൈ കടത്തുന്നുവെന്ന് ആരോപിച്ച് ട്രാൻസ്ജെൻഡർ അംഗങ്ങൾ കോടതിയിൽ പരാതി നൽകിയിരുന്നു.

കോൺഗ്രസ് പട്ടേലിനെ അവഗണിച്ചു, ഗാന്ധിയേയും നെഹ്റുവിനേയും പോലെ പ്രധാനി, കോൺഗ്രസിനെതിരെ മോദികോൺഗ്രസ് പട്ടേലിനെ അവഗണിച്ചു, ഗാന്ധിയേയും നെഹ്റുവിനേയും പോലെ പ്രധാനി, കോൺഗ്രസിനെതിരെ മോദി

 ഒബാമ സർക്കാർ കൊണ്ടു വന്നത്

ഒബാമ സർക്കാർ കൊണ്ടു വന്നത്

സൈന്യത്തിൽ ലിംഗസമത്വം കൊണ്ടു വരുന്നതിന്റെ ഭാഗമായി ഒബാമ സർക്കാർ കൊണ്ടുവന്ന നയമായിരുന്നു ഇത്. സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് അവസരം നൽകുക

ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്

ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്

എന്നാൽ ട്രംപിന്റെ കീഴിലുളള സർക്കാർ അധികാരത്തിലേറിയതിനു ശേഷം സൈന്യത്തിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ട്രാൻസ്ജെൻഡറുകൾക്കെതിരെ പ്രഖ്യാപനം നടത്തുകയും ചെയ്തു.

സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത

സർക്കാരിന് കനത്ത സാമ്പത്തിക ബാധ്യത

ട്രാൻജെൻഡറുകൾക്ക് വേണ്ടി സർക്കാർ പരിധിയിലധികം പണം ചെലവഴിക്കുന്നുണ്ട്. ഹോർമോൺ ചികിത്സക്കും ശസ്ത്രക്രീയയ്ക്കും വേണ്ടി ഒരു നല്ലൊരു ശതമാനം തുക നീക്കി വയ്ക്കുന്നുണ്ട്. ഇത് രാജ്യത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് ട്രംപ് സർക്കാരിന്റെ വാദം.

 അംഗീകരിക്കാനാവില്ലെന്നു കോടതി

അംഗീകരിക്കാനാവില്ലെന്നു കോടതി

എന്നാൽ ട്രാൻജെൻഡറുകൾക്കെതിരെ ട്രംപ് സർക്കാർ സ്വീകരിച്ച നടപടി അംഗീകരിക്കാനാവില്ലെന്നു കോടതി അറിയിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവസരം നല്‍കുന്നതിലൂടെ സൈന്യത്തിന് ദോഷം വരുന്നുണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സൈന്യത്തിൽ തൊഴിലവസരം നിഷേധിച്ചു

സൈന്യത്തിൽ തൊഴിലവസരം നിഷേധിച്ചു

കഴിഞ്ഞ ആഗസ്റ്റിൽ സൈന്യത്തിൽ തൊഴില്‍ അവസരം നിഷേധിച്ചു കൊണ്ടുളള സർക്കുലറിൽ ട്രംപ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ ലിംഗമാറ്റത്തിനായി സർക്കാർ നൽകുന്ന ധനസഹായവും തടഞ്ഞിരുന്നു.

നിയമനം തടഞ്ഞു

നിയമനം തടഞ്ഞു

ട്രംപിന്റെ നിർദേശപ്രകാരം സൈന്യത്തിലെടുത്ത ട്രാൻജെൻഡറിന്റെ നിയമനം പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വൈകിപ്പിച്ചിരുന്നു.

English summary
A federal judge in Washington on Monday blocked President Donald Trump from banning transgender people from serving in the U.S. military, handing a victory to transgender service members who accused the president of violating their constitutional rights.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X