ഡൊണാൾഡ് ട്രംപ് മദ്യപിക്കുമോ? മദ്യത്തിന് അടിമയായ മൂത്ത സഹോദരന് പറ്റിയത്... ട്രംപ് തുറന്ന് പറയുന്നു!

 • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മദ്യപിക്കാറുണ്ടോ? എല്ലാവരുടെ മനസിലും ഉയരുന്ന ചോദ്യമാണ്. എന്നാൽ ഇല്ല എന്നാണ് അതിന് ഉത്തരം. എന്തുകൊണ്ട് ട്രംപ് മദ്യപിക്കുന്നില്ല എന്ന ഉത്തരവും അദ്ദേഹം തന്നെ തുറന്നു പറയുന്നുണ്ട്. അമേരിക്കയിലെ ഓപ്പിയോയിഡ് ആസക്തിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

മോദി തരംഗം മാഞ്ഞു; ഇനി രാഹുലിന്റെ കാലം, രാജ്യത്തെ നയിക്കാൻ രാഹുലിന് പ്രാപ്തിയുണ്ടെന്ന് ശിവസേന!

മദ്യത്തിന് അടിമയായി 43-ാം വയസില്‍ മരിച്ച തന്റെ മൂത്ത സഹോദരന്റെ അനുഭവം ട്രംപ് പരിപാടിക്കിടെ പങ്കുവെച്ചുകൊണ്ടാണ് എന്തുകൊണ്ട് താൻ മദ്യപിക്കുന്നില്ല എന്ന കാര്യം അദ്ദേഹം വിവരച്ചത്. തന്നേക്കാൾ സുന്ദരനായ, നല്ല വ്യക്തിത്വമുള്ള ഫ്രെഡ് ട്രംപ് എന്ന തന്റെ സഹോദൻ മരിച്ചത് മദ്യത്തിന് അടിമയായതുകൊണ്ടാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു.

തന്നെ പഠിപ്പിച്ചത് സഹോദരൻ

തന്നെ പഠിപ്പിച്ചത് സഹോദരൻ

മദ്യം ഉപയോഗിക്കരുതെന്ന് പലപ്പോഴും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. സഹോദരന്റെ വാക്കുകള്‍ അനുസരിച്ച് അന്നു മുതല്‍ മദ്യവും സിഗരറ്റും ഞാന്‍ വര്‍ജിച്ചെന്ന് ട്രംപ് പറഞ്ഞു. മദ്യപിക്കുന്നതുകൊണ്ടുള്ള ദോഷ ഫലങ്ങൾ അദ്ദേഹത്തിലൂടെയാണ് താൻ പഠിച്ചതെന്നും ട്രംപ് പറഞ്ഞു.

ബോധവൽഡക്കരണ പ്രവർത്തനങ്ങൾ

ബോധവൽഡക്കരണ പ്രവർത്തനങ്ങൾ

അമേരിക്കയില്‍ ഓപ്പിയോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന ദുരന്തങ്ങള്‍ക്കെതിരെ വളരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ട്രംപിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്.

2015 ലെ കണക്ക്

2015 ലെ കണക്ക്

പ്രതിവര്‍ഷം 215 മില്ല്യണ്‍ പ്രിസ്‌ക്രിപ്ഷനാണ് ഓപ്പിയോയിഡ് മരുന്നുകള്‍ക്ക് വേണ്ടി നല്‍കപ്പെടുന്നതെന്നായിരുന്നു 2015ല്‍ പുറത്തു വന്ന കണക്കുകള്‍.

മോചനം നേടിയവ്‍ വിരളം

മോചനം നേടിയവ്‍ വിരളം

2016ല്‍ പുറത്തു വന്ന അമേരിക്കയുടെ സര്‍ജന്‍ ജനറലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പിയോയിഡ് ആസക്തിയില്‍ നിന്നും ആകെ ഉപഭോക്താക്കളുടെ 10 ശതമാനം മാത്രമാണ് മോചനം നേടിയിട്ടുള്ളത്.

ഗുരുതര പാർശ്വഫലം

ഗുരുതര പാർശ്വഫലം

ബാക്കിയുള്ളവരെല്ലാം ഇതിന് അടിമപ്പെട്ട് ഗുരുതര പാർശ്വഫലങ്ങലോട് ജീവിക്കുകയോ മരണപ്പെടുകയോ ചെയ്യുന്നു എന്നാമ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ബോധവൽക്കരിക്കേണ്ടത് യുവാക്കളെ

ബോധവൽക്കരിക്കേണ്ടത് യുവാക്കളെ

ഓപ്പിയോയിഡ് മരുന്നുകളോടുള്ള ആസക്തിക്കെതിരെ ആദ്യം ബോധവത്ക്കരിക്കേണ്ടത് യുവജനങ്ങളെയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

cmsvideo
  Have Donald Trump Ever Gone Hungry, Asks Bana al-Abed | Oneindia Malayalam
  താല്‍ക്കാലിക ആശ്വാസം

  താല്‍ക്കാലിക ആശ്വാസം

  1990കളില്‍ സ്ഥിരം വേദനകളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും സാധാരണ രീതിയാല്‍ ചികിത്സിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും താല്‍ക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ഓപ്പിയോയിഡ് വേദനസംഹാരികളുടെ ഉപയോഗം ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതോടെ പലതരം വേദന സംഹാരികൾ വിപണിയിലെത്തുകയായിരുന്നു.

  English summary
  US President Donald Trump personalised his anti-drug message on Thursday at the White House, discussing how his elder brother's struggle with addiction led him to never drink or smoke. Fred Trump Jr. struggled with alcoholism for much of his life and died in 1981 at age 43. Trump has cited his brother's short life when pushing for tougher drug enforcement and awareness and did so again on Thursday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്