ഇന്ത്യക്ക് വിമർശനവും പാകിസ്താനു നന്ദിയും! കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വിവാദ പരാമർശവുമായി പാകിസ്താനിൽ തടവിൽ കഴിയുന്ന കുൽഭൂഷൻ ജാദവ്. പുതിയതായി  പുറത്തുവിട്ട വീഡിയോയിലാണ് പാകിസ്താന് നന്ദിയും ഇന്ത്യയ്ക്ക് നേരെ വിമർശനവുമായി ജാദവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കടന്നു പോയത് കഷ്ടതകൾ നിറഞ്ഞ കാലഘട്ടത്തിലൂടെ; മനുഷ്യൻ സ്റ്റീൽ പോലെ ആകണമെന്ന് അനിൽ അംബാനി

തന്നെ കാണാൻ പാകിസ്താനിലെത്തിയ മാതാവിനോടും ഭാര്യയോടും മാന്യമായിട്ടാണ് പാകിസ്താൻ പെരുമാറിയത്. അതിൽ പാക് സർക്കാരിനോട് നന്ദി പറയുന്നുവെന്നും ജാദവ് വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം ഇന്ത്യൻ ഹൈക്കമ്മീഷ്ണർ തന്റെ മാതാവിനെ  ശകരിച്ചുവെന്നും ജാദവ് പറയുന്നു. സന്ദശന സമയത്ത് ഭാര്യയും മാതാവ് ഭയപ്പെട്ടു നിൽക്കുന്നതു പോലെ തനിക്കും തോന്നി. കുടുംബാംഗങ്ങളെ കാണാൻ സാധിച്ചതിൽ താൻ സന്തോഷവനാണെന്നും ജാദവ് കൂട്ടിച്ചേർത്തു.

സ്ഥാനങ്ങളോട് താൽപര്യമില്ല, ലക്ഷ്യം പ്രശസ്തി, ട്രംപിനെതിരെ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍

10 ദിവസത്തിനു ശേഷം വീഡിയോ

10 ദിവസത്തിനു ശേഷം വീഡിയോ

അമ്മയും ഭാര്യയും പാകിസ്താനിലെത്തി കുൽഭൂഷൻ ജാദവിനെ കണ്ടു 10 ദിവസത്തിനു ശേഷമാണ് പാക് അധികൃതർ വീഡിയോ പുറത്തു വിട്ടത്. ജാദവ് തടവിലായതിനു ശേഷം ഇതു രണ്ടാമത്തെ വീഡിയേയാണ് പുറത്തു വരുന്നത്. അമ്മ വിഷമിക്കേണ്ടതില്ലെന്നും പാക് അധികൃതര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും കില്‍ഭൂഷണ്‍ പറയുന്നതായി വീഡിയോയിലുണ്ട് . കൂടാതെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർക്കെതിരെയും ജദാവ് ആരോപണം ഉന്നിക്കുന്നുണ്ട്.

വീഡിയോ വ്യാജം

വീഡിയോ വ്യാജം

എന്നാൽ പാക് വീഡിയേയ്ക്കെതിരെ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താൻ പുറത്തു വിട്ട വീഡിയോ വ്യാജമാണെന്നും പാകിസ്താൻ തെറ്റിധാരണ പരത്താൻ ശ്രമിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. ഒരു ഗ്ലാസിന്റെ മറവിന്റെ ഇരു വശങ്ങളിലായി ഇരുന്നു ഇന്റർകോമിലൂടെ സംസാരിച്ച ജാദവ് എങ്ങനെ തന്റെ മാതവിനെ വഴക്കു പറയുന്നത് കണ്ടുവെന്നത് വ്യക്തയില്ല. കൂടാതെ കുടുംബാംഗങ്ങളുമായി ജാദവ് കൂടിക്കാഴ്ച നടത്തിയ സമയം ഇന്ത്യൻ ഉദ്യോഗസ്ഥനു മുറിയിൽ പ്രവേശനം അനുവദിച്ചതുമില്ലായിരുന്നു.

പാകിസ്താനെതിരെ വിമർശനം

പാകിസ്താനെതിരെ വിമർശനം

പാകിസ്താനിലെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും മോശമായ സ്വീകരണമാണ് ലഭിച്ചത്. സുരക്ഷ പ്രശ്നം പറഞ്ഞ് ഭാര്യയുടെ ഷൂസ് അഴിപ്പിക്കുകയും, കഴുത്തിൽ അണിഞ്ഞിരുന്ന താലിമാല ഉൾപ്പെടെയുള്ള ആഭരണങ്ങൾ അഴിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ അമ്മയോട് മാതൃഭാഷയായ മറാടിയിൽ സംസാരിക്കരുതെന്നും പാക് അധികൃതർ നിർദേശിച്ചിരുന്നു.തികച്ചു മനുഷ്യത്വ രഹിതമായാണ് പാക് അധികൃതർ കുടുബത്തോട് പെരുമാറിയതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിനു ശേഷമാണ് ജാദവിന്റെ വീഡിയോയുമായി പാകിസ്താൻ രംഗത്തെത്തുന്നത്.

തന്ത്രങ്ങൾ പയറ്റി പാകിസ്താൻ

തന്ത്രങ്ങൾ പയറ്റി പാകിസ്താൻ

കുടുംബാംഗങ്ങളുടെ സന്ദർശന സമയത്ത് പാകിസ്താൻ മറ്റൊരു തന്ത്രം പയറ്റിയിരുന്നു. ജാദവിന്റെ അമ്മയുടെ ബുദ്ധിപരമായ നീക്കമാണ് പദ്ധതി തകിടം മറിച്ചത്. താൻ ഭീകരവാദിയാണെന്നു കുടുംബത്തോട് ഏറ്റു പറയുന്ന രീതിയിലാണ് സംഭാഷണം ആരംഭിച്ചത്. ഇതു മനസിലാക്കിയ അമ്മ ജാദവിനോട് ദേഷ്യപ്പെടുകയായിരുന്നു. നിന്നെ തട്ടിയെടുത്തവർ പറഞ്ഞുപഠിപ്പിച്ചത് അതുപോലെ പറയരുതെന്നും പാക് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ അവർ മകനോട് പറഞ്ഞു. കുൽഭൂഷൻ കുടുംബാംഗങ്ങളോട് കുറ്റംയേറ്റു പറയുന്ന സംഭാഷണം പുറത്തു വിട്ടു ഇന്ത്യക്കെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിച്ച പാക് തന്ത്രമാണ് അന്ന് അവിടെ പാളിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pakistan has come out with another video featuring Indian national Kulbhushan Jadhav, in which he's heard saying that he saw an Indian diplomat "yelling" at his mother and his wife during their Christmas day visit with him in Islamabad, reported Dawn

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്