• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഖത്തറിന്റെ വക വിസ ഫ്രീ; ഇന്ത്യയുടെ വക ഇ-വിസ!! ഖത്തര്‍-ഇന്ത്യ ബന്ധം ശക്തമാകുന്നു, ഖത്തര്‍ 168

cmsvideo
  ഖത്തര്‍-ഇന്ത്യ ബന്ധം ശക്തമാകുന്നു | OneIndia Malayalam

  ദില്ലി/ദോഹ: ഖത്തറിലേക്ക് വരാന്‍ ഇന്ത്യക്കാര്‍ക്ക് വിസയുടെ ആവശ്യമില്ലെന്ന പ്രഖ്യാപനം ഖത്തര്‍ നടത്തിയത് അടുത്തിടെയാണ്. മടക്ക ടിക്കറ്റ് കൈവശം വച്ച് ഖത്തറിലെത്തുന്നവര്‍ക്ക് രാജ്യത്തെത്തിയ ഉടനെ വിസ അനുവദിക്കുന്ന സംവിധാനം ഇന്ത്യയുള്‍പ്പെടെയുള്ള 84 രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഒരുക്കിയിട്ടുള്ളത്.

  എന്നാല്‍ ഇന്ത്യ ഖത്തറുകാര്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇ-വിസ സൗകര്യമാണ് ഖത്തറുകാര്‍ക്ക് ഇന്ത്യ നല്‍കുന്നത്. ഇന്ത്യന്‍ വിസ ലഭിക്കുന്നതിന് ഖത്തറുകാര്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കികൊടുത്തിരിക്കുകയാണ്. വിശദ വിവരങ്ങള്‍ ഇങ്ങനെ....

   ഖത്തറിന്റെ ഇളവുകള്‍

  ഖത്തറിന്റെ ഇളവുകള്‍

  ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് പോകുന്നതിന് മുന്‍കൂര്‍ വിസ ആവശ്യമില്ല. ടിക്കറ്റെടുത്ത് ഖത്തറിലേക്ക് പോകാം. വിമാനത്താവളത്തില്‍ എത്തിയ ശേഷം വിസയ്ക്ക് തുല്യമായ രേഖ ഇന്ത്യക്കാര്‍ക്ക് നല്‍കും. മൂന്ന് മാസം വരെ ഇത്തരത്തില്‍ ഖത്തറില്‍ തങ്ങാം. രാജ്യത്ത് എത്തുമ്പോള്‍ മടക്ക ടിക്കറ്റ് കൈവശം വേണമെന്ന് മാത്രം.

   ബന്ധം ശക്തം

  ബന്ധം ശക്തം

  ഇന്ത്യയുള്‍പ്പെടെയുള്ള 84 രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഈ സൗകര്യം അനുവദിച്ചിരിക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഖത്തര്‍ വേദിയാകാന്‍ ഒരുങ്ങുന്നതിനിടെ ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടാകുന്ന സൗകര്യമാണിത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത കൂടിയാണിതെല്ലാം വ്യക്തമാക്കുന്നത്.

  ഖത്തറുകാര്‍ക്ക് ഇ-വിസ

  ഖത്തറുകാര്‍ക്ക് ഇ-വിസ

  ഇപ്പോള്‍ ഖത്തറുകാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ഇ-വിസ സൗകര്യം അനുവദിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 167 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ഈ സൗകര്യം നല്‍കിയിരുന്നത്. ഇപ്പോള്‍ ഖത്തറിനും അനുവദിച്ചിരിക്കുന്നു. പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

  നേരിട്ട് വരേണ്ട, എല്ലാം ഓണ്‍ലൈന്‍

  നേരിട്ട് വരേണ്ട, എല്ലാം ഓണ്‍ലൈന്‍

  ദോഹയിലെ ഇന്ത്യന്‍ എംബസി പ്രത്യേക വിസാ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. അതിന് പുറമെയാണ് ഇ-വിസ സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്ന ഖത്തറുകാര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. എംബസിയിലോ വിസാ ഇഷ്യു ചെയ്യുന്ന കേന്ദ്രത്തിലോ നേരിട്ട് വരണമെന്നില്ല.

  ഇടിഎ ലഭിച്ചാല്‍ ഓകെ

  ഇടിഎ ലഭിച്ചാല്‍ ഓകെ

  ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച വ്യക്തിക്ക് അപേക്ഷ പരിശോധിച്ച ശേഷം ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ഇടിഎ) അംഗീകാരം നല്‍കും. ഇമെയില്‍ വഴിയാണ് ഈ അംഗീകാരം ലഭിച്ച രേഖ കൈമാറുക. ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇതിന്റെ ഒരു പകര്‍പ്പ് കൈവശം സൂക്ഷിച്ചാല്‍ മതിയാകും.

  രേഖകള്‍ കൈവശം വേണം

  രേഖകള്‍ കൈവശം വേണം

  https://indianvisaonline.gov.in/evisa/tvoa.html എന്ന ലിങ്കില്‍ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാന്‍ സാധിക്കും. ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ ഇടിഎ രേഖ എമിഗ്രേഷന്‍ കേന്ദ്രത്തില്‍ കാണിക്കണം. ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പിങ് ചെയ്തു തരും. ഈ വേളയില്‍ ബയോമെട്രിക് രേഖകള്‍ അപേക്ഷകന്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതണം.

   വിസ ഓണ്‍ അറൈവല്‍ അല്ല

  വിസ ഓണ്‍ അറൈവല്‍ അല്ല

  വിമാനത്താവളത്തില്‍ എത്തിയാല്‍ വിസ അനുവദിക്കുന്ന വിസ ഓണ്‍ അറൈവല്‍ എന്ന സംവിധാനത്തിന് തുല്യമായ നടപടിയല്ല ഇ-വിസ. ഇ-വിസ സൗകര്യം ഉപയോഗപ്പെടുത്തുന്ന വ്യക്തി നിര്‍ബന്ധമായും ഇടിഎ അനുമതി നേരത്തെ കൈവശപ്പെടുത്തണം. ശേഷം മാത്രമേ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങാന്‍ പാടുള്ളൂ.

  ഇ-വിസ ആര്‍ക്ക് വേണ്ടി

  ഇ-വിസ ആര്‍ക്ക് വേണ്ടി

  ചുരുങ്ങിയ ദിവസങ്ങളിലെ യാത്രകള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇ-വിസ അനുവദിക്കുന്നത്. സുഹൃത്തുക്കളെ സന്ദര്‍ശിക്കുക, ചികില്‍സാവശ്യാര്‍ഥം എത്തുക, ബിസിനസ് സന്ദര്‍ശനം എന്നിവ ഉദ്ദേശിക്കുന്നവരാണ് ഇ-വിസ കൊണ്ടുള്ള മെച്ചം. മറ്റു ദീര്‍ഘകാല ആവശ്യങ്ങള്‍ ലക്ഷ്യമിട്ടുള്ളവര്‍ പതിവ് രീതിയില്‍ തന്നെ വിസക്ക് അപേക്ഷിക്കുന്നതാണ് നല്ലത്.

   പാസ്‌പോര്‍ട്ട് കാലാവധി

  പാസ്‌പോര്‍ട്ട് കാലാവധി

  ഇന്ത്യയില്‍ ഇ-വിസ ഉപയോഗിച്ച് എത്തുന്ന വ്യക്തിയുടെ പാസ്‌പോര്‍ട്ടിന് ആറ് മാസത്തെ കാലാവധിയുണ്ടായിരിക്കണം. എമിഗ്രേഷന്‍ ഓഫീസര്‍ക്ക് സ്റ്റാമ്പിങിന് വേണ്ടി രണ്ട് ഒഴിഞ്ഞ പേജുകള്‍ പാസ്‌പോര്‍ട്ടില്‍ വേണം. മടക്ക ടിക്കറ്റും ആവശ്യമാണ്. ഇന്ത്യയില്‍ തങ്ങുന്ന കാലയളവില്‍ ചെലവഴിക്കാനുള്ള പണവും കൈവശമുണ്ടാകണം.

   മൂന്ന് തരം ഇ-വിസകള്‍

  മൂന്ന് തരം ഇ-വിസകള്‍

  രക്ഷിതാക്കളുടെയോ പങ്കാളികളുടെയോ പാസ്‌പോര്‍ട്ടിന്റെ ബലത്തില്‍ ഇ-വിസ അനുവദിക്കില്ല. അപേക്ഷകന് നിര്‍ബന്ധമായും പ്രത്യേക പാസ്‌പോര്‍ട്ട് ആവശ്യമാണ്. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ എന്നിങ്ങനെ മൂന്ന് തരം ഇ-വിസകളാണുള്ളത്. 60 ദിവസമായിരിക്കും ഇ-വിസയുടെ കാലാവധി.

  നാല് ദിവസം മുമ്പെങ്കിലും

  നാല് ദിവസം മുമ്പെങ്കിലും

  ടൂറിസ്റ്റ് വിസ, ബിസിനസ് വിസ എന്നീ ഗണത്തില്‍ പെടുന്ന ഇ വിസകള്‍ക്ക് ഡബിള്‍ എന്‍ട്രി സൗകര്യമാണുണ്ടാകുക. എന്നാല്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ഇ വിസകള്‍ക്ക് ട്രിപ്പിള്‍ എന്‍ട്രി സൗകര്യമുണ്ടാകും. ഇന്ത്യയില്‍ എത്തിച്ചേരുന്നതിന് നാല് ദിവസം മുമ്പെങ്കിലും ഇവിസയ്ക്ക് അപേക്ഷിച്ചിരിക്കണം. ഒരു വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമേ ഇ-വിസ അനുവദിക്കൂ.

  പ്രളയത്തിനിടെ വീണു മരിച്ചു; ഒലിച്ചുപോകാതിരിക്കാന്‍ മൃതദേഹം കെട്ടിയിട്ടു!! ആരും സഹായിച്ചില്ല

  രാഹുല്‍ ഗാന്ധി ജനപ്രിയനാകുന്നു; മോദിക്ക് പകരം വയ്ക്കാന്‍ യോഗ്യന്‍!! പുതിയ സര്‍വെ ഫലം ഇങ്ങനെ

  English summary
  India has added Qatar to the list of countries eligible for e-visa facility, currently availed by passport holders of 167 countries/territories. This facility is in addition to the existing Visa services provided by the Embassy of India, Doha.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more