കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാക്കിസ്താന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രം; ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു;' ആഞ്ഞടിച്ച് ഇന്ത്യ

Google Oneindia Malayalam News

ജനീവ: പാക്കിസ്ഥാന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രമാണെന്ന് ഇന്ത്യ. ജനീവയില്‍ നടന്ന 45 ാമത് മനുഷ്യാവകാശ കൗണ്‍സിലിലാണ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തിയത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ എന്നിവരുള്‍പ്പെടെയുള്ള മത ന്യൂനപക്ഷങ്ങളെ രാജ്യം നിരന്തരം വേട്ടയാടുകയാടുന്ന പാക്കിസ്ഥാന്റെ മനുഷ്യാവകാശ പ്രസംഗം ആരും കേള്‍ക്കില്ലെന്നും ഇന്ത്യ വിമര്‍ശിച്ചു.

70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം70 പിന്നിട്ട 2 പേര്‍ കോണ്‍ഗ്രസില്‍ തെറിക്കും, 2024ല്‍ ഉണ്ടാവില്ല, രാഹുല്‍ സജ്ജമാക്കി, രണ്ട് സംസ്ഥാനം

imran khan

തെറ്റായതും കെട്ടിച്ചമച്ചതുമായ വിവരണങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്നത് പാക്കിസ്ഥാന് ഒരു ശീലമായെന്നും ഇന്ത്യ തിരിച്ചടിച്ചു.

വംശീയവും മതപരവുമായ മതന്യൂനപക്ഷങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന, ഭീകരതയുടെ പ്രഭവ കേന്ദ്രമായ, വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതില്‍ വേര്‍തിരിവ് കാണിക്കുന്ന ഇതിനെല്ലാം പുറമേ ജമ്മുകശ്മീരിനെതിരെ ആക്രമണം അഴിച്ചുവിടാന്‍ പതിനായിരക്കണക്കിന് ഭീകരരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് അഭിമാനപൂര്‍വ്വം പറയുന്ന പ്രധാനമന്ത്രിയുള്ള ഒരു രാജ്യത്തിന്റെ മനുഷ്യാവകാശ പ്രസംഗം ഒരു രാജ്യവും കേള്‍ക്കാന്‍ പോകുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ പരാമര്‍ശം.

പാക് അധീന കശ്മീരിനെ പരാമര്‍ശിച്ചുകൊണ്ട് പുറത്തു നിന്നുള്ളവരുടെ വരവിന് പിന്നാലെ പാക്ക് അധീന കശ്മീര്‍, ലഡാക്ക് തുടങ്ങി ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ കശ്മീരികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ഇന്ത്യ വ്യക്തമാക്കി.

Recommended Video

cmsvideo
Chinese army deployed in arunachal pradesh | Oneindia Malayalam

തങ്ങളുടെ പ്രത്യയശാസ്ത്രത്തെ പുനഃസ്ഥാപിക്കുന്നതിനായി നിര്‍ബന്ധിത മത പരിവര്‍ത്തനം, കലാപങ്ങള്‍, വിശ്വാസത്തിലധിഷ്ഠിതമായ വേര്‍തിരിവ് തുടങ്ങിയവയിലൂടെ പാക്കിസ്ഥാനില്‍ ഇനി ഭാവിയില്ലെന്ന് പറയുകയാണ്. ദിനം പ്രതി ആയിരക്കണക്കിന് മതന്യൂനപക്ഷങ്ങള്‍ പീഡനത്തിനും മത പരിവര്‍ത്തനത്തിനും വിധേയരാവുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ പദവി രാജിവെച്ച് അഡീഷണല്‍ കളക്ടര്‍;പണി വരുന്നത് സിന്ധ്യ അനുകൂലിക്ക്കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ പദവി രാജിവെച്ച് അഡീഷണല്‍ കളക്ടര്‍;പണി വരുന്നത് സിന്ധ്യ അനുകൂലിക്ക്

English summary
India attack pakistan in 45th session of the United Nation’s Human Rights Council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X