കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുമായി 25 ബില്യണ്‍ ഡോളറിന്റെ പ്രകൃതിവാതക കരാറിലേര്‍പ്പെട്ട് ഇന്ത്യ

  • By DESK
Google Oneindia Malayalam News

അഹമ്മദാബാദ്: റഷ്യയുമായി ഇന്ത്യ 25 ബില്യണ്‍ ഡോളറിന്റെ പ്രകൃതിവാതക കരാറിലേര്‍പ്പെട്ടു. റഷ്യന്‍ പൊതുമേഖലാ സ്ഥാപനമായ ഗാസ്‌പ്രോമുമായാണ് ഇന്ത്യ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഗ്രാസ്‌പ്രോമും ഗെയിലും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാര്‍ 20 വര്‍ഷം നീണ്ടു നില്‍ക്കുന്നതാണ്. കാരാര്‍ പ്രകാരം ഇന്ധനവുമായി ഗുജറാത്ത് തീരത്തെത്തിയ ആദ്യ കപ്പല്‍ 'എല്‍എന്‍ജി കാനോ' യെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ഇന്ത്യയുടെ ഇന്ധന സുരക്ഷാ ഭൂപടത്തിലെ ഈ ദിനം ഓര്‍മിക്കപ്പെടക സുവര്‍ണ ദിനമായിട്ടായിരിക്കുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

us gas deal

ഇന്ത്യയുടെ എണ്ണ-പ്രകൃതിവാതക മേഖലയുടെ ഉന്നമനത്തിന് റഷ്യ ദീര്‍ഘകാലമായി സഹായം ചെയ്യുന്നുണ്ട്. 1970 ല്‍ തുടക്കം കുറിച്ച മുബൈ ഹൈ ഫീല്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ റഷ്യയുടെ സഹായം ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും റഷ്യന്‍ പ്രസിഡന്റ് പുടിന്റേയും നേതൃത്വത്തില്‍ നടന്ന സാമ്പത്തിക നയതന്ത്ര സഹകരണ ചര്‍ച്ചകളുടെ ശ്രമഫലമായിട്ട് ഇരു രാജ്യങ്ങളിള്‍ക്കിടിയില്‍ ഒരു ഊര്‍ജ്ജപാലം ഉണ്ടായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

2012 ല്‍ ഗെയില്‍ രണ്ട് അമേരിക്കന്‍ കമ്പനികളുമായി ദീര്‍ഘകാലത്തെ കരാലേര്‍പ്പെട്ടിരുന്നു. ആയുധക്കരാര്‍-ഇന്ധന വിതരണം എന്നീ മേഖലകളില്‍ അമേരിക്കയുമായി വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ ബന്ധത്തില്‍ ആശങ്കപൂണ്ടിരിക്കുന്ന റഷ്യയെ സമാശ്വസിപ്പിക്കുന്നതിന്റെ സൂചനകളായിരുന്നു മന്ത്രിയുടെ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നത്. പ്രത്യേകിച്ചി ഇന്ത്യും അമേരിക്കയുമായി വര്‍ധിച്ചുവരുന്നു.ഇരു രാജ്യങ്ങളുമായുള്ള കരാര്‍ സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണത്തെ സൂചിപ്പിക്കുന്നതാണെന്ന് ഗയില്‍ ചെയര്‍മാന്‍ ബി സി ത്രിപാഠി അഭിപ്രായപ്പെട്ടു.

ഇന്ധന ലഭ്യതക്ക് ഇന്ത്യ ഇപ്പോള്‍ ആശ്രയിച്ചു പോരുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പ്രാധാന്യം കുറക്കാനും ദീര്‍ഘ കാലത്തേക്കുള്ള ഈ കാരാറുകളിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യയുമായി ഏര്‍പ്പെട്ട ദീര്‍ഘനാളത്തെ കരാറിലൂടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ഇന്ധന വിതരണ കരാറുകളില്‍ വിലപേശല്‍ നടത്താന്‍ സാധിക്കുമെന്നും ഇന്ത്യ കണക്കു കൂട്ടുന്നു.

English summary
India balances US energy ties with $25 billion Russian gas deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X