കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെതിരെയുള്ള പോരാട്ടത്തില്‍ യുഎസിന് ഇന്ത്യയുടെ സഹായം: ഇന്ത്യ നിക്കി ഹാലെയ്ക്കൊപ്പം!

അമേരിക്കയുടെ ഈ നയത്തിന്‍റെ ലക്ഷ്യം തന്നെ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും നിക്കി ഹാലെ ചൂണ്ടിക്കാണിച്ചു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: പാകിസ്താനെ നിരീക്ഷിക്കുന്നതിനെ യുഎസ് പദ്ധതിയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹാലെ. ഭീകരര്‍ക്ക് സുരക്ഷിത സ്വര്‍ഗ്ഗം നല്‍കുന്ന പാകിസ്താനെതിരെ അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്‍റെ നീക്കത്തിന് പിന്നാലെയാണ് നിക്കി ഹാലെ ഇക്കാര്യം പ്രസ്താവിച്ചിട്ടുള്ളത്.

അഫ്ഗാനിസ്താനിലും സൗത്ത് ഏഷ്യയിലുമുള്ള ഭീകരവാദത്തെ നേരിടുന്നതിന് യുഎസ് പ്രസിഡന്‍റ് ട്രംപ് പുതിയ നയം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിക്കി ഹാലെ ഇന്ത്യയുടെ സഹകരണം ആരാഞ്ഞിട്ടുള്ളത്. അമേരിക്കയുടെ ഈ നയത്തിന്‍റെ ലക്ഷ്യം തന്നെ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും നിക്കി ഹാലെ ചൂണ്ടിക്കാണിച്ചു. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാവുന്ന പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ ഇല്ലാതാക്കുന്നതിലാണ് അമേരിക്ക ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

 പാകിസ്താനെ നിരീക്ഷിക്കും

പാകിസ്താനെ നിരീക്ഷിക്കും

പാകിസ്താനെ നിരീക്ഷിക്കാനുള്ള പദ്ധതിയില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുമെന്ന് വ്യക്തമാക്കിയ നിക്കി ഹാലെ ഭീകരര്‍ക്ക് സുരക്ഷിത താവങ്ങള്‍ നല്‍കുന്ന പാകിസ്താന്‍റെ നീക്കങ്ങള്‍ കണ്ടുനില്‍ക്കാനാവില്ലെന്നും ഹാലെ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കാണ് ഈ വിഷയത്തില്‍ തങ്ങളെ സഹായിക്കാന്‍ കഴിയുകയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ലക്ഷ്യങ്ങള്‍ ഇങ്ങനെ

ലക്ഷ്യങ്ങള്‍ ഇങ്ങനെ

ഭീകരരുടെ കൈകളില്‍ അണുവായുധങ്ങള്‍ എത്തുന്നത് തടയുക, ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി സൈനിക മാര്‍ഗ്ഗങ്ങള്‍, നയതന്ത്ര മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്നും ഐക്യരാഷ്ട്രസഭയിലെ യുഎന്‍ പ്രതിനിധി നിക്കി ഹാലെ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുമായി സാമ്പത്തിക സുരക്ഷാ പങ്കാളിത്തമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും നിക്കി ഹാലെ കൂട്ടിച്ചേര്‍ത്തു.

സഹിഷ്ണുത പുലര്‍ത്താനാവില്ല

സഹിഷ്ണുത പുലര്‍ത്താനാവില്ല

ഒരു കാലത്ത് പാകിസ്താന്‍ യുഎസിന്‍റെ പങ്കാളിയാണെന്ന് സമ്മതിച്ച നിക്കി ഹാലെ ഇക്കാര്യം തങ്ങള്‍ മാനിക്കുന്നുവെന്നും തങ്ങളുടെ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്ന ഭീകരരെ സഹായിക്കുകയും സുരക്ഷിത താവളങ്ങള്‍ നല്‍കുകയും ചെയ്യുന്ന സര്‍ക്കാരിനോട് സഹിഷ്ണുത പുലര്‍ത്താനാവില്ലെന്നും പാകിസ്താനും ഇന്ത്യയും ഇക്കാര്യം മനസ്സിലാക്കണമെന്നും നിക്കി ഹാലെ ചൂണ്ടിക്കാണിക്കുന്നു.

അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ നീക്കം

അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ നീക്കം

അഫ്ഗാനിസ്താനില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തിയിട്ടുള്ള ഇന്ത്യയോട് അഫ്ഗാനിസ്താനില്‍ നിന്ന് സാമ്പത്തിക വികസന സഹായം തേടുമെന്നും നിക്കി ഹാലെ വ്യക്തമാക്കി.

 ഇന്ത്യ നയം വ്യക്തമാക്കി

ഇന്ത്യ നയം വ്യക്തമാക്കി

അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ സൈന്യം കാലുകുത്തില്ലെന്ന് ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനോട് ഇന്ത്യന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിനെ സന്ദര്‍ശിച്ചപ്പോഴായിരുന്നു നിര്‍മല സീതാരാമന്‍ അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിക്കില്ലെന്ന് വ്യക്തമാക്കിയത്. അഫ്ഗാനിസ്താനില്‍ ഇന്ത്യ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിലും സ്കൂളുകളും വൈദ്യസഹായം നല്‍കുന്നതും ജനങ്ങളെ പരിശീലിപ്പിക്കുന്നതും തുടരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ സഹായം

ഇന്ത്യയുടെ സഹായം


അഫ്ഗാന്‍റെ പുനഃരുദ്ധാരണത്തില്‍ ഇന്ത്യ നല്‍കിയ സംഭാവനകളെ വിലമതിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച മാറ്റിസ് സുരക്ഷയും ജനാധിപത്യ ഭരണക്രമവും മികച്ചതാക്കുന്നതിന് ഇന്ത്യ നല്‍കിവരുന്ന സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി. സന്ദര്‍ശിക്കാനെത്തുന്ന ട്രംപ് ഭരണകൂടത്തിലെ ആദ്യത്തെ അംഗമാണ് ജെയിംസ് മാറ്റിസ്.

English summary
India can help the US keep an eye on Pakistan as President Donald Trump has "taken tougher approach to Islamabad harbouring terrorists", US Ambassador to the UN Nikki Haley has said. Noting that Mr Trump recently announced a new strategy for combating terrorism in Afghanistan and South Asia, Ms Haley said one of the pillars of that strategy is the development of America's strategic partnership with India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X