Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്ക്'; കാനഡയുടെ ആരോപണം ശരിവെച്ച് യുഎസ് അംബാസഡര്‍

ഒട്ടാവോ: കാനഡയില്‍ ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്ക് സ്ഥിരീകരിച്ച് യുഎസ് നയതന്ത്രജ്ഞന്‍ ഡേവിഡ് കോഹന്‍. ഫൈവ് ഐസ് പങ്കാളികള്‍ നടത്തിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത് എന്നാണ് ഡേവിഡ് കോഹന്‍ ഒരു മാധ്യമത്തോട് പറഞ്ഞത്.

'ഫൈവ് ഐസ് സഖ്യത്തിന്റെ രഹസ്യാന്വേഷണ വിവരങ്ങളാണ് ട്രൂഡോയെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ സഹായിച്ചത്,' കോഹന്‍ പറയുന്നത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഒരു രഹസ്യാന്വേഷണ സഖ്യമാണ് 'ഫൈവ് ഐസ്' നെറ്റ്വര്‍ക്ക്. ജൂണ്‍ 18 ന് ആണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വെച്ച് ഖാലിസ്ഥാന്‍ തീവ്രവാദിയായ കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്.

canada

ഇതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കിനെ കുറിച്ചുള്ള സംശയം ഉന്നയിച്ച് കൊണ്ട് സെപ്റ്റംബര്‍ 18 ന് ആണ് ട്രൂഡോ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധമാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. 2020 ല്‍ നിജ്ജറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അതേസമയം കൊലപാതകത്തെ പരസ്യമായി അപലപിക്കാന്‍ യുഎസിനോട് കാനഡ ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലൊണ് ഡേവിഡ് കോഹന്‍ പറയുന്നത്. അതിനിടെ കഴിഞ്ഞ ദിവസം വീണ്ടും ജസ്റ്റിന്‍ ട്രൂഡോ തന്റെ ആരോപണം ആവര്‍ത്തിച്ചിരുന്നു. നിജ്ജറിന്റെ കൊലപാതകത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയെന്നും ട്രൂഡോ പറഞ്ഞിരുന്നു. ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം ചരിത്രത്തില്‍ ഇല്ലാത്ത വിധം വഷളായിരുന്നു.

കാനഡയിലെ ഹൈക്കമ്മീഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും സുരക്ഷാ ഭീഷണികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാനിടയുള്ളതിനാല്‍ കാനഡയില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങളെ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിച്ചിരുന്നു.

ഇതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയ്ക്കിടെ ട്രൂഡോയെ ശകാരിച്ചിരുന്നു. ഇതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് ആധാരമായത്. ഇതിന് പിന്നാലെ ഒക്ടോബറില്‍ ആസൂത്രണം ചെയ്തിരുന്ന ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യം കാനഡ മാറ്റിവെക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+