ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പക്ഷം പിടിക്കാനില്ലെന്ന് നേപ്പാള്‍: രാജ്യം ഭയക്കുന്നത് ചൈനയെ!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുടേയും പക്ഷം പിടിക്കില്ലെന്ന് നേപ്പാള്‍. അയല്‍രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം രണ്ട് മാസം പിന്നിടുന്നതോടെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നേപ്പാള്‍ രംഗത്തെത്തുന്നത്. തങ്ങളെ പ്രശ്നത്തിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്നും നേപ്പാള്‍ പ്രധാനമന്ത്രി കൃഷ്ണ ബഹദൂര്‍ മഹാരയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സിക്കിം സെക്ടറിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളുതം സമാധാപരമായ നയതന്ത്രബന്ധം പാലിക്കണമെന്നും മഹാര ആവശ്യപ്പെടുന്നു. നേപ്പാളിന്‍റെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ചുമതലയും മഹാരെയ്ക്കുണ്ട്. നേപ്പാള്‍പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൂബ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് ഉപപ്രധാനമന്ത്രി വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. ആഗസ്ത് 23 മുതല്‍ 27വരെയാണ് ദൂബയുടെ ഇന്ത്യാ പര്യടനം.

nepalflag-09-1

ഇതിന് പുറമേ ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് ആഗസ്റ്റ് 14ന് നേപ്പാള്‍ സന്ദര്‍ശിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കേണ്ടത് നേപ്പാളിന് അനിവാര്യമാണ്. അതുകൊണ്ട് വിഷയത്തില്‍ ഇതുവരെയും പരസ്യപ്രതികരണത്തിന് മുതിരാത്ത നേപ്പാള്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നിലുള്ളത്. എന്നാല്‍ ചൈനീസ് ഉപപ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ പര്യടനവുമായി ബന്ധമില്ലെന്ന് മഹാരെ വ്യക്തമാക്കിയിട്ടുണ്ട്.
English summary
Nepal's Deputy Prime Minister Krishna Bahadur Mahara has said his country will not take any sides in the ongoing Sikkim standoff between India and China.
Please Wait while comments are loading...