Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന; ചര്‍ച്ച നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

ബീജിങ്: തങ്ങളുടെ സൈന്യം ഒരിക്കലും അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ചൈന. ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറാന്‍ ശ്രമിച്ചുവെന്ന് ഇന്ത്യ ആരോപിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ ലംഘനം നടത്തിയിട്ടില്ല. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൈനീസ് സൈന്യം അതിര്‍ത്തി ലംഘനം നടത്താന്‍ ശ്രമിച്ചെന്നും ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

12

ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായിട്ടാണ് ചൈനീസ് സൈന്യത്തിന്റെ അതിക്രമം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 200ഓളം ചൈനീസ് സൈനികരാണ് സമാധാന ഭംഗത്തിന് ശ്രമിച്ചത് എന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട്. പാന്‍ഗോങ് സോ നദിക്കരയിലെ തെക്കന്‍ പ്രദേശത്ത് സൈനിക ക്യാംപ് ഒരുക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് മെയ് മാസത്തില്‍ സംഘര്‍ഷമുണ്ടായതും ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതും. ഇന്ത്യന്‍ സൈനികരുടെ തിരിച്ചടിയില്‍ അന്ന് ചൈനീസ് സൈനികര്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിലും അവര്‍ പരസ്യമായി സമ്മതിച്ചിട്ടില്ല.

അതേസമയം, അതിര്‍ത്തി എന്തുവില കൊടുത്തും കാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബ്രിഗേഡിയര്‍ തലത്തിലുള്ള ചര്‍ച്ച നടക്കുന്നുണ്ട്. മേഖലയില്‍ സമാധാനം കാത്തു സൂക്ഷിക്കാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. പാന്‍ഗോങ് സോ നദിക്കരികിലേക്ക് എത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഏപ്രില്‍-മെയ് മാസങ്ങളില്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ സൈനിക-നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തി സമാധാനത്തിന്റെ പാതയില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് സൈനിക നീക്കം നടത്തിയിരിക്കുന്നത്. ബ്രിഗേഡിയര്‍ കമാന്റര്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ച ചുഷുലിലാണ് ചര്‍ച്ച നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+