സിക്കിം സെക്ടറില്‍ പുതിയ ഉടമ്പടി!!അതിര്‍ത്തി തര്‍ക്കത്തിന് ഇതുമാത്രം പരിഹാരം!ചൈനീസ് വിദഗ്ദര്‍

  • Written By:
Subscribe to Oneindia Malayalam

ബീജിങ്: ഇന്ത്യയും ചൈനയും തമ്മില്‍ സിക്കിം സെക്ടറില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കെ പുതിയ നിര്‍ദേശങ്ങളുമായി ചൈനീസ് വിദഗ്ദര്‍. സിക്കിം സെക്ടറില്‍ 1890ലെ ബ്രിട്ടീഷ്- ചൈന കരാറിന് പുറമേ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പുതിയ ഉടമ്പടിയില്‍ ഒപ്പുവയ്ക്കണമെന്നാണ് നിര്‍ദേശം.

സിക്കിം സെക്ടറുമായി ബന്ധപ്പെട്ട് 1890ലെ കരാറില്‍ ഒപ്പുവച്ചത് ബ്രിട്ടനും ചൈനയും ആയിരുന്നു അതിനാല്‍ അനിവാര്യമായ മാറ്റങ്ങളോടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ ഉടമ്പടിയിലെത്തണമെന്നാണ് ചൈനീസ് സൈനിക വിദഗ്ദന്‍ സീനിയര്‍ കേണല്‍ സാവോ ഷിയാഴോ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ചൈന അമേരിക്ക ഡിഫന്‍സ് റിലേഷന്‍സിന്‍റെ അക്കാദമി ഓഫ് മിലിറ്ററി സയന്‍സിന്‍റെ പ്രതിനിധിയാണ് സാവോ.

സ്ഥിതി മാറിയെന്ന് ചൈന

സ്ഥിതി മാറിയെന്ന് ചൈന

1890ല്‍ ബ്രിട്ടനും ചൈനയും തമ്മില്‍ സിക്കിം സെക്ടറിലെ അതിര്‍ത്തി നിര്‍ണ്ണയം സംബന്ധിച്ച കരാറില്‍ ഒപ്പുവയക്കുമ്പോള്‍ ചൈന പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ആയിരുന്നില്ലെന്നും 1947ല്‍ ഇന്ത്യ സ്വതന്ത്രമായെന്നും ചൈനീസ് വിദഗ്ദന്‍ വാദിക്കുന്നു. നിലവിലെ സ്ഥിതിയില്‍ പുതിയ ഉടമ്പടി ഒപ്പുവയ്ക്കുകയാണ് അനിവാര്യമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

സ്ഥിതി മാറിയെന്ന് ചൈന

സ്ഥിതി മാറിയെന്ന് ചൈന

1890ല്‍ ബ്രിട്ടനും ചൈനയും തമ്മില്‍ സിക്കിം സെക്ടറിലെ അതിര്‍ത്തി നിര്‍ണ്ണയം സംബന്ധിച്ച കരാറില്‍ ഒപ്പുവയക്കുമ്പോള്‍ ചൈന പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന ആയിരുന്നില്ലെന്നും 1947ല്‍ ഇന്ത്യ സ്വതന്ത്രമായെന്നും ചൈനീസ് വിദഗ്ദന്‍ വാദിക്കുന്നു. നിലവിലെ സ്ഥിതിയില്‍ പുതിയ ഉടമ്പടി ഒപ്പുവയ്ക്കുകയാണ് അനിവാര്യമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ തര്‍ക്കങ്ങള്‍

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്ക് കിഴക്ക്, പടിഞ്ഞാറന്‍ സെക്ടറുകളിലെല്ലാം അതിര്‍ത്തി നിര്‍ണ്ണയെ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സിക്കിം സെക്ടറില്‍ മാത്രമാണ് അതിര്‍ത്തി നിര്‍ണയിക്കപ്പെട്ടിട്ടുള്ളതെന്നും എത്രയും പെട്ടടെന്ന് ഇവിടെ നിന്ന് തുടങ്ങണമെന്നാണ് ചൈനീസ് വിദഗ്ദന്‍റെ നിര്‍ദേശം.

പേരുകള്‍ മാറ്റി നിര്‍ണയിക്കണം

പേരുകള്‍ മാറ്റി നിര്‍ണയിക്കണം

സിക്കം സെക്ടര്‍ സംബന്ധിച്ച് 1890 ല്‍ കരാര്‍ ഒപ്പുവച്ചിട്ടുള്ളത് ഗ്രേറ്റ് ബ്രിട്ടനും ചൈനയും തമ്മിലാണ്. അതിനാല്‍ ഉടമ്പടിയില്‍ പേരുകള്‍ പുനഃര്‍നാമകരണം ചെയ്തുകൊണ്ട് പുതിയ ഉടമ്പടിയില്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെടേണ്ടത് അനിവാര്യതയാണെന്ന് ചൈനീസ് വാദം. എന്നാല്‍ ഈ നിര്‍ദേശത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമല്ല. അല്ലാതെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മറ്റ് ബദലുകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

2012ലെ ഉടമ്പടി ഉഭയസമ്മതത്തില്‍!!

2012ലെ ഉടമ്പടി ഉഭയസമ്മതത്തില്‍!!

2012ല്‍ ഇന്ത്യയും ചൈനയും ഏര്‍പ്പെട്ടിട്ടുള്ള ഉടമ്പടി പ്രകാരം സിക്കിം സെക്ടറിന്‍റെ കാര്യത്തില്‍ തീരുമാനമായെന്നാണ് ചൈന സിക്കം അതിര്‍ത്തി തര്‍ക്കം ആരംഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയത്. അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ ഉഭയസമ്മതത്തിലെത്തിയിരുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജൂണ്‍ 30 ന് നിലപാട് വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജമ്മു കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ- ചൈന അതിര്‍ത്തിയുടെ 223 കിലോമീറ്ററോളം കടന്നുപോകുന്നത് സിക്കിമിലൂടെയാണ്.

 സൈന്യങ്ങള്‍ മുഖാമുഖം

സൈന്യങ്ങള്‍ മുഖാമുഖം

അമ്പത് ദിവസത്തോളമായി തുടരുന്ന അതിര്‍ത്തി തര്‍ക്കത്തിനിടെ ഡോക്-ലയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്‍വലിയാതെ ചര്‍ച്ചയ്ക്ക് സാധ്യതകളില്ലെന്ന നിലപാടിലാണ് ചൈന. എന്നാല്‍ ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കാമെന്ന ഇന്ത്യയുടെ നിര്‍ദേശം ചൈന വകവെച്ചില്ല.

 ഭൂട്ടാന്‍റേതെങ്കില്‍ ചൈനയ്ക്കെന്ത്

ഭൂട്ടാന്‍റേതെങ്കില്‍ ചൈനയ്ക്കെന്ത്

ഭൂട്ടനീസ് ഭൂപ്രദേശത്തെ റോഡ് നിര്‍മാണ് ഇന്ത്യന്‍ സൈന്യം ഇടപെട്ട് നിര്‍ത്തിവച്ചിട്ടുള്ളതെന്നും ഭൂട്ടാനുമായുള്ള പ്രശ്നത്തില്‍ ഇന്ത്യ തലയിടേണ്ടെന്നും കാണിച്ച് ചില വേള ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡോക്-ല തങ്ങളുടേതാണെന്ന ചൈനീസ് വാദം തള്ളിക്കൊണ്ട് രംഗത്തെത്തിയ ഭൂട്ടാന്‍ വിദേശകാര്യമന്ത്രാലയം ഡോക്-ല ട്രൈ ജംങ്ഷനാണെന്ന ഇന്ത്യന്‍ വാദത്തെ തന്നെ ഏറ്റുപിടിയിക്കുകയും ചെയ്തു. ഭൂട്ടാന്‍ ചൈനയെ ഇക്കാര്യം നയതന്ത്ര പ്രതിനിധികള്‍ വഴി അറിയിക്കുകയും ചെയ്തു.

English summary
Notwithstanding the Doklam standoff, Chinese military analysts say that India and China should sign a new boundary convention in the Sikkim sector to replace the 1890 Great Britain-China agreement and make it more contemporary.
Please Wait while comments are loading...