ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ത്തെ അപലപിച്ച് ഇന്ത്യ; ഗാസയുടെ റോക്കറ്റ് ആക്രമണത്തില്‍ വിമര്‍ശനം
ദില്ലി: ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തെ പ്രത്യേകം വിമര്‍ശിച്ചാണ് ഇന്ത്യയുടെ പ്രതികരണം. കിഴക്കന്‍ ജറുസലേമിലെ സംഭവങ്ങളെക്കുറിച്ച് സുരക്ഷാ സമിതി യോഗത്തില്‍ താന്‍ പ്രസ്താവിച്ച കാര്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി ബുധനാഴ്ച ട്വീറ്റ് ചെയ്യുകയായിരുന്നു.

ചര്‍ച്ചയില്‍ ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്സെ കുറിച്ചാണ് ഇദ്ദേഹം പ്രതിപാദിച്ചത്. യോഗത്തില്‍ അംബാസഡര്‍ തിരുമൂര്‍ത്തി ഇസ്രായേലിലെ വച്ച് മലയാളി യുവതി സൗമ്യ സന്തോഷിന്റെ ദാരുണമായ നിര്യാണത്തില്‍ അനുശോചിച്ചു.
അതേസമയം, ഗാസയിലെ സ്ഥിഗതികളെ കുറിച്ചും ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതി ചര്‍ച്ച ചെയ്തു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ അഞ്ച് സ്ത്രീകളും 16 കുട്ടികളും അടക്കം 65 പാലസ്ത്ീനികളാണ് കൊല്ലപ്പെട്ടത്. 86 കുട്ടികളടക്കം 365 പാലസ്തീനികള്‍ ആക്രമണത്തില്‍ പരിക്കേറ്റെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയില്‍ നിന്ന് ഹമാസ് തൊടുത്ത റോക്ക് ആക്രമണത്തില്‍ ഇസ്രയേലില്‍ നിന്നുള്ള മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മലയാളി സമ്യ സന്തോഷടക്കമുള്ളവരാണിത്. വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 15 അംഗ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് യോഗം ചേര്‍ന്നത്.
ഈദ് ദിനത്തിൽ ആളൊഴിഞ്ഞ് പള്ളികൾ, തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ ചിത്രങ്ങൾ
അതേസമയം, യോഗത്തില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല, എന്നാല്‍ യുഎന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി തന്റെ പരാമര്‍ശത്തിന്റെ പ്രധാന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.
കറുപ്പഴകിൽ പ്രിയമണി, നടിയുടെ പുതിയ ഫോട്ടോകൾ












Click it and Unblock the Notifications