പാകിസ്താനെതിരെ ഇന്ത്യ നടത്തുന്നത് നിർണ്ണായക നീക്കങ്ങളെന്ന് അമേരിക്ക:യുഎസ് പിന്തുണ ഇന്ത്യയ്ക്ക്!!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: പാകിസ്താനെ നയതന്ത്രപപരമായി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നതെന്ന് അമേരിക്ക. പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പടുത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് ഇന്ത്യ നീക്കങ്ങള്‍ നടത്തുന്നതെന്നും അമേരിക്കൻ ഡിഫൻസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനാണ് ചൂണ്ടിക്കാണിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ നടപടിയ്ക്കുള്ള തിരിച്ചടിയാണ് ഇന്ത്യ നൽകുന്നതെന്നും അമേരിക്കൻ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാണിക്കുന്നു.

2016ൽ ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തിലുണ്ടായ ഭീകരാക്രണത്തെ തുടർന്ന് പാകിസ്താനെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിച്ചിരുന്നു. എന്നാൽ ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള രാഷ്ട്രങ്ങള്‍ പിന്തുണച്ച ഇന്ത്യയുടെ ആവശ്യത്തെ പ്രതിരോധിച്ച് ചൈന രംഗത്തെത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. നേരത്തെ പാക് ഭീകരൻ മസൂദ് അസറിനെ ആഗോളഭീകരനാക്കി മുദ്രകുത്തി വിലക്കേർപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനും വിലങ്ങുതടിയായത് ചൈനയാണ്.

പാകിസ്താനെ ഒറ്റപ്പെടുത്തണം

പാകിസ്താനെ ഒറ്റപ്പെടുത്തണം

ഇന്ത്യയ്ക്ക് നിരന്തരം ഭീഷണിയാവുന്ന അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താന്‍റെ നടപടിയ്ക്കെതിരെ ശബ്ദമുയർത്തുന്ന ഇന്ത്യ പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായി മുന്നോട്ടുവയ്ക്കുന്നതാണെന്നും അമേരിക്കയിൽ പ്രതിരോധവകുപ്പിന്‍റെ യോഗത്തിൽ ലഫ്. ജനറൽ വിൻസൻറ് സ്റ്റെവാര്‍ട്ട് പറഞ്ഞു.

പാക് സൈന്യത്തിന് തിരിച്ചടി

പാക് സൈന്യത്തിന് തിരിച്ചടി

ജമ്മു കശ്മീരിൽ നൗഷെര സെക്ടറിൽ പാക് സൈനിക പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം ആക്രമിച്ചിരുന്നു. നൗഷെരയിൽ നടന്ന ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ പാക് പോസ്റ്റുകൾ ആക്രമിച്ചതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാക് സൈനിക പോസ്റ്റുകൾ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും സൈന്യം ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.

 ഉഭയകക്ഷി ബന്ധത്തില്‍ വിള്ളൽ

ഉഭയകക്ഷി ബന്ധത്തില്‍ വിള്ളൽ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നാൾക്കുനാൾ മോശമായി വരികയാണെന്നും ഭീകകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടുകളാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്നതെന്നും ഇന്‍റലിജൻസ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താൻ നടത്തുന്ന ഭീകരാക്രമണങ്ങളും ഇതിന് പിന്നില്‍ സ്വാധീനം ചെലുത്തുന്നു.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ജമ്മു കശ്മീരിൽ പാകിസ്താൻ നടത്തിവരുന്ന ആക്രമണങ്ങള്‍ക്ക് പുറമേ കശ്മീരിലെ ഉറി സൈനിക താവളത്തിൽ പാകിസ്താൻ നടത്തിയ ഭീകരാക്രമണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉ ഭയകക്ഷി ബന്ധം സംഘർഷാവസ്ഥയിലെത്തിച്ചത്. തുടർന്ന് ഇന്ത്യ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്കില്‍ തകര്‍ത്തിരുന്നു.

ഭീകരവാദം വളർത്താന്‍ പാകിസ്താൻ

ഭീകരവാദം വളർത്താന്‍ പാകിസ്താൻ

പാകിസ്താന്‍റെ പശ്ചിമ അതിർത്തി പ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഭീകരവാദപ്രവർത്തനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചതാണ് ഇന്ത്യയ്ക്ക് ഏറെ ഭീഷണിയായിട്ടുള്ളത്. ഇന്ത്യ അതിക്രമങ്ങള്‍ നിയനന്ത്രിക്കുന്നതിനായി വിന്യസിച്ചിട്ടുള്ള പാരാമിലിട്ടറി സേനയെ പ്രതിരോധിക്കുന്നതിനാണ് പാകിസ്താന്‍റെ ശ്രമം.

English summary
India is moving towards isolating Pakistan diplomatically and is considering punitive actions against Islamabad for its alleged support to cross border terrorism, a top American defence intelligence chief has told lawmakers.
Please Wait while comments are loading...