കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കും അരുണാചലും നിയമവിരുദ്ധമായി രൂപീകരിച്ചത്; ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി ചൈന

Google Oneindia Malayalam News

ലഡാക്ക്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ പ്രസ്താവന നടത്തി ചൈനീസ് വിദേശകാര്യമന്ത്രാലയം. അതിര്‍ത്തിതിലെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യ നിര്‍മ്മിച്ച 44 പാലങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ചൈനയുടെ പ്രകോപന പ്രസ്താവന. ലഡാക്ക് കേന്ദ്ര ഭരണ പ്രദേശം ഇന്ത്യ നിയമവിരുദ്ധമായി രൂപീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ചൗ ലീജിയംഗ് പറഞ്ഞു. അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ-ചൈന സൈനികതല നടന്നതിന് പിറ്റേ ദിവസമാണ് ഇങ്ങനെയൊരു പ്രസ്താവനയുമായി ചൈനീസ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.

india

ഇന്ത്യ നിയമവിരുദ്ധമായാണ് ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെയും അരുണാചല്‍ പ്രദേശിനെയും രൂപീകരിച്ചത്. ചൈന ഇതിനെ അംഗീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ചൗ ലീജിയംഗ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ സൈനിക നിരീക്ഷണത്തിനായി ഇന്ത്യ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം ഗ്ലോബല്‍ ടൈംസിനോട് വ്യക്തമാക്കി.

ഇന്ത്യയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഇവിടങ്ങളില്‍ ഇന്ത്യ സേന വിന്യാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള നടപടികള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന സൈനികതല ചര്‍ച്ചയിലും കാര്യമായ തീരുമാനങ്ങള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. മേഖലയില്‍ സമാധാനം സൃഷ്ടിക്കുന്നതിന് വേണ്ടി ഇരുരാജ്യങ്ങളും ശ്രമിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ഇതിനിടെ, ചൈനയ്‌ക്കെതിരെ ആരോപണവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പാകിസ്താന് ശേഷം ചൈനയും ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രശ്‌നങ്ങല്‍ സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല, അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പടേയുള്ള സുപ്രധാന മേഖലകളില്‍ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഒരുമിച്ച് നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും അദ്ദേഹം തുടക്കമിട്ടിരുന്നു,

ബീഹാർ തിരഞ്ഞെടുപ്പ്: താരപ്രചാരക പട്ടികയിൽ നിന്ന് റൂഡിയേയും ഷാനവാസ് ഹുസൈനേയും വെട്ടി ബിജെപിബീഹാർ തിരഞ്ഞെടുപ്പ്: താരപ്രചാരക പട്ടികയിൽ നിന്ന് റൂഡിയേയും ഷാനവാസ് ഹുസൈനേയും വെട്ടി ബിജെപി

അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍അദാനിയെ വീഴ്ത്താന്‍ എളമരം കരീം... വിമാനത്താവള ഇടപാടുകളില്‍ കുടുങ്ങുമോ; പരാതി മന്ത്രാലയത്തില്‍

English summary
India Illegally Set up Ladakh Union Territory, China again provokes India amid standoff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X