കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ഭീഷണി: ഇന്ത്യ ലോകത്ത് ആറാം സ്ഥാനത്ത്!

  • By Muralidharan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: തീവ്രവാദത്തിന്റെ ദോഷം ഫലങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം. ഗ്ലോബല്‍ ടെററിസം ഇന്‍ഡെക്‌സ് 2015 ന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ അടിസ്ഥാനമാക്കി നിര്‍മിച്ച റിപ്പോര്‍ട്ട് പ്രകാരം ഐസിസ്, ബൊക്കോ ഹറാം എന്നീ ഭീകരസംഘടനകളാണ് ലോകത്ത് ഏറ്റവും അധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ഇതാദ്യമായിട്ടാണ് തീവ്രവാദത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എത്തുന്നത്. അയല്‍രാജ്യമായ പാകിസ്താനും തീവ്രവാദത്തിന്റെ ഇരകളില്‍ ആദ്യ പത്തിലുണ്ട്. നാലാം സ്ഥാനത്താണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ തീവ്രവാദി ആക്രമണങ്ങള്‍ മൂലമുള്ള മരണത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി.

terror

ഇന്ത്യയില്‍ 416 പേരാണ് 2014 ല്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 2010 ന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും അധികം പേര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ എന്നീ സംഘടനകളാണ് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായി.

English summary
India is among the 10 countries most impacted by terrorism in 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X