കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പ്രസംഗം മാത്രമേ ഉള്ളൂ!!യുദ്ധത്തിനൊന്നും ചൈന മുതിരില്ല!!ഇന്ത്യക്ക് പ്രതീക്ഷ!!

പരിഹാരത്തിനുള്ള സാധ്യത തെളിയുന്നു

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഡോക്‌ലാം സംഘര്‍ഷം 50 ദിവസം പിന്നിടുമ്പോഴും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാമെന്ന് ഇന്ത്യക്ക് പ്രതീക്ഷ. ഉയര്‍ന്ന പ്രദേശത്ത് തണുപ്പും കാറ്റും വകവെയ്ക്കാതെ ഇരു രാജ്യങ്ങളുടെയും പട്ടാളക്കാര്‍നിലയുറപ്പിച്ചിരിക്കുകയാണ്. സൈന്യത്തെ പിന്‍വലിക്കാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദേഷ്യം കൊണ്ട് ഇങ്ങനെ പേടിപ്പിക്കുന്നതല്ലാതെ ഒരു സൈനിക നീക്കത്തിനോ യുദ്ധത്തിനോ ചൈന തയ്യാറാകില്ലെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യക്ക് രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നുവെന്നാണ് ചൈന അവസാനമായി നല്‍കിയ മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ചൈന സൈനിക നീക്കത്തിലേക്ക് നീങ്ങുമെന്ന് ചൈനയുടെ ഓദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു. പക്ഷേ പ്രശ്‌നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യ.

മുഖം രക്ഷിക്കാന്‍ ചെയ്യേണ്ടത് സൈന്യത്തെ പിന്‍വലിക്കല്‍

മുഖം രക്ഷിക്കാന്‍ ചെയ്യേണ്ടത് സൈന്യത്തെ പിന്‍വലിക്കല്‍

മുഖം രക്ഷിക്കാന്‍ ഇന്ത്യയും ചൈനയും ചെയ്യേണ്ടത് ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്നാണ് സുരക്ഷാ സംവിധാനത്തിലെ വൃത്തങ്ങള്‍ പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഏതെങ്കിലും സാഹചര്യത്തില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ നിന്നും ആക്രമണം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ഇവര്‍ പറയുന്നു.

ഒന്നര മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷം

ഒന്നര മാസത്തിലേറെയായി തുടരുന്ന സംഘര്‍ഷം

ഡോക്‌ലാം ആരംഭിച്ചിട്ട് ഒന്നര മാസത്തിലേറെയായി. ഡോക്ലാമില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് 400 ഓളം സൈനികരെയാണ്. ഓരോ രണ്ടു മണിക്കൂറിലും പുതിയ സൈനികര്‍. ഇരുരാജ്യങ്ങളിലെയും സൈനികര്‍ മീറ്ററുകള്‍ക്കപ്പുറമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ശീതക്കാറ്റിലും തണുപ്പിലും സൈനികര്‍ അതിര്‍ത്തി കാക്കുമ്പോള്‍ സമാധാനപരമായ ചര്‍ച്ച ഈ വിഷയത്തില്‍ ഇതുവരെ നടന്നിട്ടുമില്ല.

യുദ്ധം പരിഹാരമല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

യുദ്ധം പരിഹാരമല്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ

തുടരെത്തുടരെ ചൈന യുദ്ധഭീഷണി മുഴക്കുമ്പോഴും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് ഇന്ത്യ ആവര്‍ത്തിച്ചു പറയുന്നത്. ഉഭയകക്ഷി ചര്‍ച്ചയും ക്ഷമയും ഭാഷാപ്രയോഗങ്ങളിലെ സൂക്ഷ്മതയുമാണ് പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുക എന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

വിരോധമല്ല, വിജ്ഞാനം

വിരോധമല്ല, വിജ്ഞാനം

വിജ്ഞാനത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും സുഷമ പറഞ്ഞു.പ്രശ്നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലേ അറിയിച്ചിരുന്നു.

പരിഹാരം അകലെയല്ല

പരിഹാരം അകലെയല്ല

പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ ഇപ്പോഴും അകലെയല്ല. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായൊരു നയം സ്വീകരിക്കാനായിരിക്കും ശ്രമിക്കുന്നത്. സമാധാനം ഉറപ്പു വരുത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. അത് നയതന്ത്ര ചര്‍ച്ചകളിലൂടെയേ സാധിക്കൂ. പ്രശ്നം പരിഹരിക്കാന്‍ ഭൂട്ടാനുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഗോപാല്‍ ബാഗ്ലേ അറിയിച്ചു.

സൈനിക നീക്കം..?

സൈനിക നീക്കം..?

അതേസമയം ഡോക്ലാമില്‍ ഇന്ത്യ സൈനികരുടെ എണ്ണം കുറച്ചേ മതിയാകൂ എന്ന ചൈനയുടെ മുന്നറിയിപ്പിനോട് ഗോപാല്‍ ബാഗ്ലേ പ്രതികരിച്ചില്ല. സൈന്യത്തിന് പിന്‍വലിയാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കുന്നുവെന്നാണ് അവസാനമായി ചൈന താക്കീത് നല്‍കിയിരിക്കുന്നത്. അല്ലെങ്കില്‍ മിലിട്ടറി ഓപ്പറേഷന് ചൈന തയ്യാറാകുമെന്ന് രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു.

പ്രശ്‌നം

പ്രശ്‌നം

ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക് ലയില്‍ ചൈന നടത്തുന്ന റോഡുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 50 ദിവസത്തിലേറെയായി ഈ മേഖലയില്‍ സംഘര്‍ഷം നടന്നുവരികയാണ്. തര്‍ക്ക പ്രദേശത്തെ ഭൂട്ടാന്‍ ഡോക്ലാം എന്നാണ് വിളിക്കുന്നത്. ചൈനക്ക് ഈ പ്രദേശം ഡോങ്ഗ്ലാങ്ങ് ആണ്.

English summary
India reasonably sure China does not want war despite angry rhetoric
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X