റഷ്യയില്‍ നിന്ന് അത്യാധുനിക സൈനിക കോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ..പ്രതിരോധരംഗം ശക്തമാക്കും

Subscribe to Oneindia Malayalam

മോസ്‌കോ: റഷ്യയില്‍ നിന്ന് 48 അത്യാധുനിക സൈനിക ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ നിര്‍മ്മിത എംഐ-17 ശ്രേണിയില്‍ പെട്ട സൈനിക ഹെലികോപ്റ്ററുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഇന്ത്യക്ക് എംഐ-8,എംഐ-17 വിഭാഗത്തില്‍ പെട്ട മുന്നൂറോളം സൈനിക ഹെലികോപ്റ്ററുകള്‍ ഉണ്ടെന്ന് റഷ്യന്‍ ആയുധ വിതരണ ശൃംഖലയായി റോസോബോറോണ്‍എക്‌സ്‌പോര്‍ട്‌സ് സിഇഒ അലക്‌സാണ്ടര്‍ മിക്കീവ് അറിയിച്ചു. അതു കൊണ്ടു തന്നെ അവയുടെ ഫീച്ചറുകളും പ്രത്യേകതകളും ഇന്ത്യക്ക് നന്നായി അറിയാമെന്നും മിക്കീവ് പറഞ്ഞു.

xmi-17-cash

പുതിയ എംഐ-17 സൈനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഈ വര്‍ഷം അവസാനം ഒപ്പു വെച്ചേക്കുമെന്നാണ് സൂചനകള്‍. രാജ്യത്തെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയുടെ അത്യാധുനിക കമോവ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവിലുള്ള ഹെലികോപ്റ്ററുകളുടെ കാലാവധി ഏകദേശം അവസാനിക്കാറായ സാഹചര്യത്തിലാണിത്. അതിര്‍ത്തിയിലെ അതീവ സുരക്ഷയൊരുക്കാനും ഇതിലൂടെ ഇന്ത്യ ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
India-Russia likely to ink deal for more Mi-17 V5 choppers by year-end
Please Wait while comments are loading...