സെർജി ലാവ്റോവിന് ഇന്ത്യന്‍ ആതിഥേയത്വം: വിമർശനവുമായി അമേരിക്കയും ഓസ്ട്രേലിയയും
ദില്ലി: റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിന് ആതിഥേയത്വം നല്‍കാനുള്ള ഇന്ത്യന്‍ തീരുമാനത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് അമേരിക്കന്‍ സഖ്യകക്ഷികളും ആസ്ട്രേലിയയും. ഉക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് പശ്ചാത്ത ശക്തികള്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് തുരങ്കം വെക്കുന്ന നിലപാടാണ് റഷ്യന്‍ നിർദേശം പരിഗണിച്ചതിലൂടെ ഇന്ത്യ കാട്ടിയതെന്നാണ് വിമർശനം.
"ഇപ്പോൾ ചരിത്രത്തിന്റെ ശരിയായ വശത്ത് നിൽക്കാനും അമേരിക്കയ്‌ക്കും മറ്റ് ഡസൻ കണക്കിന് രാജ്യങ്ങൾക്കുമൊപ്പം നിൽക്കാനുമുള്ള സമയമാണ്. അതോടൊപ്പം തന്നെ ഉക്രേനിയൻ ജനതയ്‌ക്കൊപ്പം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുകയും പ്രസിഡന്റ് പുടിന്റെ യുദ്ധത്തിന് ഊർജ്ജം നല്‍കാതെയും നിലകൊള്ളണം" - യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ ബുധനാഴ്ച വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സെർജി ലാവ്റോവിന്റെ ഇന്ത്യാ സന്ദർശനം ദുഃഖം ജനിപ്പിക്കുന്ന കാര്യമാണ്, അതേസമയം ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നമുക്കുണ്ടായിരുന്ന നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനം നിലനിർത്താൻ" ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് ബ്രീഫിംഗിൽ സംസാരിച്ച ഓസ്‌ട്രേലിയയുടെ വ്യാപാര മന്ത്രി ഡാൻ ടെഹാൻ അഭിപ്രായപ്പെട്ടത്. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയും ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ശ്രമിക്കുന്ന ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ സഹ അംഗങ്ങൾക്കിടയിൽ ഇന്ത്യയുമായുള്ള വർദ്ധിച്ചുവരുന്ന അസ്വാരസ്യവും ഈ അഭിപ്രായം പ്രതിഫലിപ്പിക്കുന്നു.
റഷ്യയുടെ ആയുധങ്ങൾ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ എന്നതിനാല്‍ തന്നെ മറ്റ് രാജ്യങ്ങളുടേത് പോലുള്ള നിലപാട് ഇന്ത്യക്ക് എടുക്കാന്‍ സാധിക്കില്ല എന്നതാണ് പ്രധാനം. കൂടാതെ സ്വാതന്ത്രാനന്തര കാലം മുതല്‍ തന്നെ റഷ്യയുമായി മികച്ച ബന്ധം പുലർത്തിപ്പോരുന്ന രാജ്യം കൂടിയാണ് ഇന്ത്യ. വെടിനിർത്തലിനും നയതന്ത്ര പരിഹാരത്തിനുമുള്ള ആഹ്വാനങ്ങളെ പിന്തുണച്ചപ്പോൾ, റഷ്യയുടെ അധിനിവേശത്തെ അപലപിക്കുന്ന കരട് പ്രമേയങ്ങൾക്കായുള്ള വോട്ടെടുപ്പിൽ ഐക്യരാഷ്ട്രസഭയിൽ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.
അതേസമയം ബെൽജിയം ആസ്ഥാനമായുള്ള ക്രോസ്-ബോർഡർ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസും യൂറോപ്യൻ യൂണിയനും ഏഴ് റഷ്യൻ ബാങ്കുകളെ വിച്ഛേദിച്ചതിന് ശേഷം സ്വിഫ്റ്റിന് പകരമായി രൂപ-റൂബിൾ - ഡിനോമിനേറ്റഡ് പേയ്‌മെന്റുകൾ നടത്താനുള്ള പദ്ധതി ഇന്ത്യ പരിഗണിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications