കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ വരുമാനത്തില്‍ 23 ശതമാനം ഇടിവുണ്ടാകും... ഇന്ത്യക്ക് മുന്നറിയിപ്പ്, ലോകബാങ്ക് പറയുന്നു!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസ് ആഗോള സമ്പദ് ഘടനയെ തന്നെ തകര്‍ക്കുന്ന അവസരത്തില്‍ ലോകബാങ്കിന്റെ പുതിയ പ്രഖ്യാപനം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഇത് രൂക്ഷമായി ബാധിക്കുമെന്ന് ലോകബാങ്ക് പറയുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന പണത്തില്‍ നല്ലൊരു ശതമാനം ഇടിവുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിദേശരാജ്യങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ അളവും കുറയും. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും, പലയിടത്തും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം പ്രവാസികളുണ്ട്. കേരളത്തെയും ഇത് കൂടുതലായി ബാധിക്കാനാണ് സാധ്യത.

1

ഇന്ത്യയിലേക്കുള്ള പണത്തിന്റെ വരവ് 23 ശതമാനത്തോളം കുറയുമെന്നാണ് ലോകബാങ്ക് പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം 83 ബില്യണാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. ഈ വര്‍ഷം അത് 64 മില്യണായി കുറയും. ഈ വര്‍ഷത്തെ കണക്കാണിത്. 5.5 ശതമാനത്തിന്റെ വളര്‍ച്ച കഴിഞ്ഞ ശതമാനം വരെ വിദേശത്ത് നിന്ന് എത്തുന്ന പണത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് കുടിയേറ്റത്തെയും വരുമാനത്തെയും കനത്ത രീതിയില്‍ ബാധിച്ചിരിക്കുകയാണെന്ന് ലോകബാങ്ക് പറയുന്നു. കഴിഞ്ഞ ദിവസം യുഎസ് കുടിയേറ്റം നിര്‍ത്തിവെക്കുകയും, ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നത് 60 ദിവസത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഇന്ത്യക്ക് തിരിച്ചടിയാവാനാണ് സാധ്യത.

അതേസമയം ആഗോള രാജ്യങ്ങളെയും ഇത്തരം വരുമാന മാര്‍ഗങ്ങള്‍ ശക്തമായി ബാധിക്കും. ആഗോള തലത്തില്‍ 20 ശതമാനത്തിന്റെ ഇടിവാണ് സ്വന്തം രാജ്യത്തേക്ക് വരുന്ന വരുമാനത്തില്‍ ഉണ്ടാവുക. പ്രധാനമായും ലോക്ഡൗണും കൊറോണവ്യാപനവും കാരണമാണ് ഈ പ്രതിസന്ധിയുണ്ടാവുക. പല രാജ്യങ്ങളും അടച്ച് പൂട്ടിയിരിക്കുന്നതിനാല്‍ വ്യാപാരങ്ങളൊന്നും സാധ്യമല്ല. ഇത് സാമ്പത്തികമായി എല്ലാ കമ്പനികളെയും ബാധിച്ചിരിക്കുകയാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച്ചയാണ് ആഗോള രാജ്യങ്ങള്‍ നേരിടുന്നത്. പലയിടത്തും വേതന കാര്യത്തില്‍ വന്‍ ഇടിവാണ്് സംഭവിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന പല തൊഴിലാളികളുടെയും വരുമാന മാര്‍ഗം അടഞ്ഞിരിക്കുകയാണ്.

Recommended Video

cmsvideo
World gonna face global recession : Oneindia Malayalam

ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയില്‍ കമ്പനികളെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന തൊഴിലാളികളെ ദാരിദ്ര്യത്തിലേക്കാണ് നയിക്കുക. ഇത്തരം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നത് പല രാജ്യങ്ങളുടെയും സമ്പദ് ഘടനയെയും ബാധിക്കുമെന്ന് ലോകബാങ്ക് പറയുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ വരുമാനം വലിയൊരു വികസന ഘടകമാണ്. അതുകൊണ്ട് ഇവര്‍ക്ക് സമ്പാദ്യം അസാധ്യമാകും. വിദേശ വിപണികള്‍ മെച്ചപ്പെടുന്നതിന് ആശ്രയിച്ച് ജീവിക്കാനേ ഇവര്‍ക്ക് സാധിക്കൂ. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വളരെ പെട്ടെന്ന് കരകയറാനുള്ള അവസരം ഇതിലൂടെ നഷ്ടമാകുമെന്നും ലോകബാങ്ക് പറഞ്ഞു.

English summary
india's remittances likely to decline warns world bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X