ചൈനയല്ല ഇന്ത്യയാണ് സുഹൃത്ത്, സഹായിക്കണം, പ്രത്യേക താല്‍പര്യമെടുക്കണമെന്ന് മാലിദ്വീപ് അംബാസഡര്‍

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ ഏറെ ചര്‍ച്ചയായ വിഷയമാണ് ഇന്ത്യയുടെ ഇടപെടല്‍. എന്നാല്‍ അവിശ്വസനീയമായതൊന്നും സംഭവിച്ചില്ല. മാലിദ്വീപ് വിഷയം അവരുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യയോട് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പക്ഷേ ചൈന ഇതിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ ചൈനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാലിദ്വീപ് അംബാസഡര്‍ അഹമ്മദ് മുഹമ്മദ്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ ചൈനയല്ല ഇന്ത്യയാണ് തങ്ങളുടെ സുഹൃത്തെന്നും സഹായിക്കാന്‍ ഇന്ത്യക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഹമ്മദ് മുഹമ്മദ്.

ചൈന ഭീഷണി

ചൈന ഭീഷണി

മാലിദ്വീപില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ച് വരുന്നതായി ഇന്ത്യക്ക് ആശങ്കയുണ്ടെന്ന് അഹമ്മദ് പറഞ്ഞു. അതിനെ മറികടക്കാന്‍ ഇന്ത്യ കൂടുതല്‍ ഫലപ്രദമായി മാലിദ്വീപില്‍ ഇടപെടണം. പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് പരിഹാരം കാണാന്‍ ശ്രമിക്കണം. അതോടൊപ്പം മാലിദ്വീപിന്റെ കാര്യത്തില്‍ ഇന്ത്യ പ്രത്യേക താല്‍പര്യമെടുക്കണം. എങ്കിലേ ഇന്ത്യയില്‍ കൂടുതല്‍ വിശ്വാസം ഭരണകൂടത്തിന് ഉണ്ടാവുകയുള്ളൂ.

ഇന്ത്യ അടുത്ത സുഹൃത്ത്

ഇന്ത്യ അടുത്ത സുഹൃത്ത്

മാലിദ്വീപിന്റെ എറ്റവും അടുത്ത സുഹൃത്തും പങ്കാളിയുമാണ് ഇന്ത്യ. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനയേക്കാള്‍ അധികം സാധിക്കുന്നത് ഇന്ത്യയ്ക്കാണ്. ചൈന, സൗദി അറേബ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലേക്ക് മാത്രം പ്രത്യേക സംഘത്തെ അയച്ച നടപടി കാര്യമേക്കണ്ടതില്ലെന്നും അഹമ്മദ് പറഞ്ഞു. ഈ പറഞ്ഞ രാജ്യങ്ങള്‍ക്ക് മാലിദ്വീപില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. എന്നാല്‍ ഇന്ത്യക്ക് അതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

നോ പറഞ്ഞത് വേദനിപ്പിച്ചു

നോ പറഞ്ഞത് വേദനിപ്പിച്ചു

പ്രത്യേക സംഘത്തെ ആദ്യം ഇന്ത്യയിലേക്ക് അയക്കാനായിരുന്നു മാലിദ്വീപ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് ഇതിനോട് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ അബ്ദുള്ള യമീനിന്റെ പ്രതിനിധിയുമായി സംസാരിക്കാന്‍ ഇവിടെ സുപ്രധാന മന്ത്രിമാരൊന്നും ഇല്ലെന്നായിരുന്നു മറുപടിയെന്ന് അഹമ്മദ് പറഞ്ഞു. ഇത് വളരെയേറെ വേദനിപ്പിച്ചു. ഇതിന് ശേഷമാണ് മറ്റുള്ള രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വികാരം മാനിച്ചില്ല

വികാരം മാനിച്ചില്ല

മാലിദ്വീപില്‍ എന്താണ് നടന്നതെന്ന് ഇന്ത്യയെ അറിയിക്കാന്‍ യമീനിന് താല്‍പര്യമുണ്ടായിരുന്നു. അതിനായിട്ടാണ് നയതന്ത്രപ്രതിനിധിയെ അയക്കുകയാണെന്ന് ഇന്ത്യയെ അറിയിച്ചത്. ഇന്ത്യക്കായിരുന്നു തങ്ങളെ ഏറ്റവുമധികം മനസിലാക്കാന്‍ സാധിക്കുക. വളരെയധികം മോശപ്പെട്ട ഒരു സമയത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇത് പരിഹരിക്കാന്‍ ഇന്ത്യയുടെ പിന്തുണ ആവശ്യമാണ്. അധികം വൈകാതെ തന്നെ ഇന്ത്യ ഈ വിഷയത്തില്‍ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് പറഞ്ഞു.

ആരും നിയമത്തിന് മുകളിലല്ല

ആരും നിയമത്തിന് മുകളിലല്ല

സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണ്. ഒരു നിയമനത്തിന് മുകളിലല്ല. സുപ്രീകോടതി ചീഫ് ജസ്റ്റിസ് തെറ്റുചെയ്താലും ശിക്ഷിക്കപ്പെടണം. തുടര്‍ന്നും ഇതേ സമീപനമാണ് സര്‍ക്കാരിന്. പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. സര്‍ക്കാരിനെതിരെ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കേണ്ട ബാധ്യത അവര്‍ക്ക് തന്നെയാണെന്നും അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

English summary
india should be more proactive than china says maldives ambassador

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്