യുഎഇയേയും ഇറാഖിനേയും ലക്ഷ്യമിട്ട് ഇന്ത്യ: പെട്രോള്‍ കുറഞ്ഞ നിരക്കില്‍ വേണം: ചർച്ചക്ക് ഇറാഖ് തയ്യാർ
ഇറാഖില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ. റഷ്യ നല്‍കിയ വിലയ്ക്ക് സമാനമായി അന്താരാഷ്ട്ര വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ആവശ്യപ്പെടാനാണ് ഇന്ത്യയുടെ നീക്കം. വിപണി വിലയിൽ നിന്നും നിശ്ചിത ശതമാനം വിലക്കുറവിൽ ക്രൂഡ് ഓയിൽ നൽകാനുള്ള നടപടികൾ കൈക്കൊള്ളാൻ ഇന്ത്യ ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
സമീപകാലത്ത് വരെ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യങ്ങളിലൊന്നായിരുന്നു ഇറാഖ്. എന്നാല്‍ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെയുണ്ടായ പശ്ചാത്യ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ എണ്ണ വിലയില്‍ വലിയ കുറവ് വരുത്തിയതോടെ സാഹചര്യം മുതലെടുത്ത് ഇന്ത്യ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇറാഖ്, യുഎഇ അടക്കമുള്ള പരമ്പരാഗത ഇറക്കുമതിക്കാരില്‍ നിന്നുള്ള എണ്ണയുടെ അളവ് കുറഞ്ഞത്.

ഇന്ത്യൻ എണ്ണക്കമ്പനികൾ പ്രതീക്ഷിക്കുന്ന കിഴിവിന്റെ ശതമാനം ചർച്ച ചെയ്യാൻ ഇറാഖ് തയ്യാറാണ്. റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വർധിച്ചതോടെ ഇന്ത്യയ്‌ക്കുള്ള എണ്ണ വിഹിതത്തിലും ഗൾഫ് രാജ്യങ്ങൾക്കും ഇതേ നഷ്ടം സംഭവിക്കുന്നുണ്ട്. ഇന്ത്യ റഷ്യയുടെ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡിന്റെ ആവശ്യം കുത്തനെ ഇടിഞ്ഞു.
അതേസമയം, വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് കരാർ ഒരു ശതമാനം ഉയർന്നു. അമേരിക്കയുടെ എണ്ണ ഉൽപ്പാദനം കുറയുമെന്ന നിഗമനമാണ് ക്രൂഡ് ഓയിൽ വില ഉയർത്തിയത്. ബ്രെന്റ് ക്രൂഡ് 0.8 ശതമാനം ഉയർന്ന് 84.80 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് 1.1 ശതമാനം ഉയർന്ന് 81.25 ഡോളറിലുമാണ് അവസാനിച്ചത്.
ഇന്ന് വില ഉയർന്നെങ്കിലും അസംസ്‌കൃത എണ്ണയുടെ വില ഈ ആഴ്ചയിൽ രണ്ട് ശതമാനം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ ഏഴ് ആഴ്‌ചയ്‌ക്കിടെ തുടർച്ചയായി നേട്ടമുണ്ടാക്കിയതിന് ശേഷമാണ് ഇടിവ്. ചൈനയുടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് അസംസ്‌കൃത എണ്ണയുടെ വില ചലനത്തിന്റെ പ്രധാന കാരണം.
വിതരണം വെട്ടിക്കുറയ്ക്കുമെന്ന സൗദി അറേബ്യയുടെയും റഷ്യയുടെയും പ്രഖ്യാപനമാണ് ജൂണിനുശേഷം ക്രൂഡ് വില 20 ശതമാനത്തോളം ഉയരുന്നതിലേക്ക് നയിച്ചത്. അതേസമയം ഇന്ത്യയും യുഎഇയും തമ്മില്‍ ദിർഹം-രൂപം അടിസ്ഥാനത്തിലുള്ള ആദ്യ എണ്ണ വ്യാപാരവും അടുത്തിടെ നടന്നിരുന്നു.
ഇന്ത്യയിലെ എണ്ണ വില
രാജ്യാന്തര വിപണിയില്‍ ഏറ്റക്കുറിച്ചില്‍ ഉണ്ടായെങ്കിലും രാജ്യത്തെ മെട്രോ നഗരങ്ങളിലെ ഇന്ധനവിലയിൽ ഇന്നുവരെ മാറ്റമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയിൽ പെട്രോൾ 96.72 രൂപയിലും ഒരു ലിറ്റർ ഡീസൽ 89.62 രൂപയിലും തുടരുകയാണ്.
മുംബൈയിൽ പെട്രോൾ വില 106.31 രൂപയിലും ഡീസലിന് 94.27 രൂപയിലുമാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 106.03 രൂപയും ഡീസലിന് 92.76 രൂപയും നല്‍കണം. ചെന്നൈയിൽ പെട്രോൾ വില 102.63 രൂപയിലും ഡീസലിന് 94.24 രൂപയിലും തുടരുന്നു.
ശനിയാഴ്ചയും സംസ്ഥാനത്ത് ഇന്ധന വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.53 രൂപയുമാണ്. എറണാകുളത്ത് പെട്രോൾ വില 107.78 രൂപയും ഡീസൽ വില 96.70 രൂപയുമാണെങ്കില്‍ കോഴിക്കോട് പെട്രോൾ വില 108.28 രൂപയിലും ഡീസലിന് 97.20 രൂപയിലും മാറ്റമില്ലാതെ തുടരുന്നു.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
'ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച് ' അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു?












Click it and Unblock the Notifications