സ്വതന്ത്ര വ്യാപാര കരാർ; ഇന്ത്യയും യുകെയും തമ്മിലുള്ള ചർച്ചകൾ നവംബർ 1 ന് തുടങ്ങും
ദില്ലി; ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യപാര കരാർ (Free trade Agreement - FTA) സംബന്ധിച്ച ചർച്ചകൾക്ക് നവംബർ 1 ന് തുടക്കമാകും. താൽക്കാലിക കരാറിന് മുൻഗണന നൽകുകയും പിന്നീട് ഒരു സമഗ്ര ഉടമ്പടി തയ്യാറാക്കാനുമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രി പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

ഇന്ത്യയും യുകെയും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യപാരക്കരാർ അധിക വാണിജ്യ അവസരങ്ങൾക്ക് തുറക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ രീതിയിൽ വ്യാപാരം വർദ്ധിപ്പിക്കാനുള്ള നടപടിയും കൈക്കൊള്ളും,വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സ്വതന്ത്ര വ്യപാരക്കരാർ സംബന്ധിച്ച് ഇന്ത്യയിലെയും യുകെയിലെയും ബിസിനസ്സ് സമൂഹം ഉത്സുകരാണെന്ന് മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. 2021 മേയ് 4 ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തം ആരംഭിക്കുന്നതിനുള്ള 'പ്രഖ്യാപനം' നടത്തിയത് മുതൽ, പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലുമുള്ള ബിസിനസുകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളുടെ പെട്ടെന്നുള്ളതും സുഗമവുമായ ലഭ്യതയ്ക്കായി എത്രയും പെട്ടെന്ന് തന്നെ ചർച്ചകൾ പൂർത്തീകരിക്കണമെന്നാണ് ലക്ഷ്യമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. വ്യവസായ / ബിസിനസ് അസോസിയേഷനുകൾ, കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ, ഉപഭോക്തൃ /വ്യാപാര അസോസിയേഷനുകൾ, നിയന്ത്രണ സംവിധാനങ്ങൾ , മന്ത്രാലയങ്ങൾ /വകുപ്പുകൾ, പൊതു ഗവേഷണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെട്ട യോജിച്ചുള്ള പ്രവർത്തനങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി വിപുലമായ കൂടിയാലോചനകളും പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. വിപുലമായ പങ്കാളിത്തത്തിനുള്ള കൺസൾട്ടേഷൻ പേപ്പറും പ്രസിദ്ധീകരിച്ചതായും മന്ത്രി പറഞ്ഞു.
എന്തൊരു ക്യൂട്ടാണ് ഈ കൊച്ച്; ഉടന്‍ പണം താരം മീനാക്ഷി രവീന്ദ്രന്റെ ഫോട്ടോഷൂട്ട് വൈറല്‍
ചർച്ചയിലെ പുരോഗതികൾ വിലയിരുത്തുന്നതിനും താത്പര്യങ്ങൾ മനസ്സിലാക്കുന്നതിനായി വ്യത്യസ്ത ബി ഡബ്ല്യു ജി കൾ (Bilateral Working Groups) രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു..ബിഡബ്ല്യുജി യോഗങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ മാസം അവസാനത്തോടെ ചർച്ച പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഖ.
ചർച്ചകൾ ഇരുപക്ഷത്തെയും നയങ്ങൾ പരസ്പരം മനസ്സിലാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.ആവശ്യമെങ്കിൽ, നഴ്സിംഗ്, ആർക്കിടെക്ചർ പോലുള്ള തിരഞ്ഞെടുക്കപ്പെട്ട സേവനങ്ങളിൽ ഇരു രാജ്യങ്ങളും കരാറുകളിൽ ഏർപ്പെട്ടേക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications