കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ തീവ്രവാദം വളര്‍ത്തുന്നു, ഇരയാകുന്നത് പാകിസ്താന്‍, വെളിപ്പെടുത്തല്‍

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: പെഷവാര്‍ കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ ശക്താമയ ആരോപണവുമായി പാക് ഉന്നതന്‍ രംഗത്ത്. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേഷ്ടാവായ സര്‍താജ് അസീസ് ആണ് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദം വളര്‍ത്തി പാകിസ്താനെ ആക്രമിയ്ക്കുകയാണ് ഇന്ത്യയെന്നാണ് സര്‍താജ് ആരോപിയ്ക്കുന്നത്.

പെഷവാര്‍ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്താനിലെ പല പ്രമുഖരും ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് സര്‍താജിന്റെ വാദങ്ങള്‍. അഫ്ഗാനിസ്ഥാനിലെ തീവ്രവാദികള്‍ക്ക് ഇന്ത്യ സഹായം ചെയ്യുന്നുവെന്നും അവരിലൂടെ പാകിസ്താനെ ആക്രമിയ്ക്കുകയാണെന്നുമാണ് ആരോപണം. എന്നാല്‍ പാകിസ്താനും-അഫ്ഗാനിസ്ഥാനും തമ്മില്‍ അടുത്തിടെ ഒപ്പിട്ട ചില കരാറുകളിലൂടെ ബന്ധം കുറച്ച് മെച്ചപ്പെട്ടു. ഇതോടെ ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഒരു പരിധിവരെ തടയിടാനായി.

Sartaj

മുന്‍ സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായ മോദി സര്‍ക്കാര്‍ ഇന്ത്-പാക് ചര്‍ച്ചകളില്‍ സഹകരിയ്ക്കുന്നില്ല. ഇനി ചര്‍ച്ചയ്ക്ക് മുതിര്‍ന്നാലും ഇന്ത്യ തന്നെ വ്യവസ്ഥകളും ഉപാധികളും മുന്നോട്ട് വയ്ക്കും ഇതൊന്നും പാകിസ്താന് അഗംഗീകരിയ്ക്കാനും ആകില്ല. പാകിസ്താനിലെ ഡോന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാരിനെതിരെ സര്‍താജ് അസീസ് തുറന്നടിച്ചത്.

English summary
Sartaj Aziz, adviser to Pakistan Prime Minister Nawaz Sharif on national security and foreign affairs, has alleged that India is using Afghanistan soil to carry out attacks on Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X