കൊവിഡ് വ്യാപനം: ഇന്ത്യന്‍ പൗരന്മാര്‍ക്ക് അമേരിക്കയിലും പ്രവേശനമില്ല, വിലക്ക് ചൊവ്വാഴ്ച മുതല്‍
വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി അമേരിക്ക. മേയ് നാല് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന ഉയരുന്നതിന്റെ പശ്ചാത്തലത്തിലും കൊരോണ വൈറസിന്റെ ഒന്നിലധികം വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതുമാണ് വിലക്കിന് പിന്നിലെ പ്രധാന കാരണം. അമേരിക്കന്‍ പ്രസ് സെക്രട്ടറി ജെസ് പ്‌സാക്കിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, അമേരിക്കന്‍ സ്ഥിര താമസക്കാര്‍ക്കും യുഎസിലെ പൗരന്മാര്‍ക്കും വിലക്ക് ബാധകമല്ല. കൂടാതെ ആരോഗ്യപ്രവര്‍ത്തകരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ആരെങ്കിലും ഇന്ത്യയില്‍ ഉണ്ടെങ്കില്‍ രാജ്യത്തേക്ക് തിരികെ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതിന് തടസമില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രസിഡന്റ് ജോ ബിഡൻ പ്രഖ്യാപിച്ച ഇന്ത്യാ യാത്രാ നിരോധനത്തിൽ നിന്ന് ചില വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ, അക്കാദമിക്, പത്രപ്രവർത്തകർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്
ഇന്ത്യയോടൊപ്പം ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, അയര്‍ലെന്‍ഡ്, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും യുഎസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, അമേരിക്കയ്ക്ക് പുറമെ ഓസ്‌ട്രേലിയ, കാനഡ, യുഎഇ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
14 ദിവസം ഇന്ത്യയില്‍ താമസിച്ച് തിരിച്ചെത്തുന്നവര്‍ക്കാണ് ആസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ച് രാജ്യത്ത് കടക്കാന്‍ ശ്രമിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 66,000 ഡോളറോ പിഴയും ഈടാക്കും. ശനിയാഴ്ച മുതലാണ് രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വരുന്നത്.












Click it and Unblock the Notifications