ലിംഗഛേദനം നടത്തിയ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റിലായി!!

  • Posted By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ആറു വയസുള്ള പെണ്‍കുട്ടികളുടെ ലിംഗഛേദനം നടത്തിയതിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ അമേരിക്കയില്‍ അറസ്റ്റിലായി. സംഭവത്തില്‍ പ്രതിയായ ഡോ ക്ടര്‍ നാഗര്‍വാള ജീവപര്യന്തം നേരിടേണ്ടി വരും. വിലക്ക് ഏര്‍പ്പെടുത്തിയതിന് ശേഷം അമേരിക്കയില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ക്ക് പങ്കുണ്ടെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും കഴിഞ്ഞ ദിവസം ഡോക്ടര്‍ വാര്‍ത്ത നിഷേധിച്ചിരുന്നു. സംഭവത്തില്‍ ഡോക്ടര്‍ നാഗര്‍വേളയെ ഫെഡറല്‍ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.

nagarwala

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ക്രൂരമായ ഇത്തര സംഭവങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കുമെന്ന് യുഎസ് അറ്റോര്‍ണി ഡാനിയേല്‍ ലെമിസ്ച്ച് പറഞ്ഞു. 1996ലാണ് ലിംഗഛേദനത്തിനെതിരെ നിയമം നിലവില്‍ വന്നത്.

പെണ്‍കുട്ടികളുടെ ലിംഗഛേദനം തടയാന്‍ ശക്തമായ നടപടികളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങളാണ് ലോകത്താകമാനം ലിംഗഛേദനത്തിനെതിരായി നടക്കുന്നത്.

English summary
Indian doctor charged with genital mutilation on girls in US.
Please Wait while comments are loading...