ഖത്തറില്‍ തടങ്കലിലുള്ള നാവിക ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ വീണ്ടും തള്ളി

ദില്ലി: ഖത്തര്‍ ജയിലിലുള്ള മുന്‍ ഇന്ത്യന്‍ നാവികോദ്യോഗസ്ഥരുടെ ജ്യാമാപേക്ഷ വീണ്ടും തള്ളി. എട്ട് ഉദ്യോഗസ്ഥരാണ് ഇവിടെ എട്ട് മാസത്തോളമായി തടവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30ന് ആയിരുന്നു ഇവരെ ദോഹയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇവര്‍ ദോഹയിലെ ദാഹ്ര ഗ്ലോബല്‍ ടെക്‌നോളജീസിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഖത്തര്‍ നാവികസേന ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ച പരിപാടിയില്‍ ഇവരും ഭാഗമായിരുന്നു. തുടര്‍ച്ചയായി ഇവര്‍ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. ഇത് എട്ടാം തവണയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളുന്നത്. അടുത്ത മുപ്പത് ദിവസത്തേക്ക് കൂടി ഇവര്‍ ജയിലില്‍ തുടരും.
അതേസമയം ഇവരുടെ കുടുംബത്തിന് ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാം. എന്നാല്‍ തങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം തകര്‍ന്നുവെന്ന് നാവിക ഉദ്യോഗസ്ഥന്മാരില്‍ ഒരാളുടെ സഹോദരി ഡോ മീട്ടൂ ഭാര്‍ഗവ പറഞ്ഞു. ഇയാളുടെ സഹോദരന്‍ നാവികസേനയിലെ പ്രശസ്തനായ ഉദ്യോഗസ്ഥനാണ്. ഇയാള്‍ 2022 ഓഗസ്റ്റ് മുതല്‍ തടങ്കലിലാണ്.

യാതൊരു കുറ്റവും ചുമത്താത്തെ എട്ട് നാവിക ഉദ്യോഗസ്ഥരെ തടങ്കലില്‍ വെക്കുന്നത് ന്യായമാണോ എന്ന് മീട്ടു ചോദിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുമെന്നാണ് കരുതുന്നത്. ഏത് വഴിയിലൂടെയാണെങ്കിലും സാധ്യമായ വേഗത്തില്‍ തന്റെ സഹോദരന്‍ അടക്കമുള്ള എട്ട് പേരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് മീട്ടു പറഞ്ഞു.
ഒരു സമ്മര്‍ ട്രിപ്പായാലോ: കണ്ടുനോക്കണം ഇന്ത്യയിലെ ഈ കൊച്ചു സ്വര്‍ഗങ്ങള്‍, കണ്ണെടുക്കാനാവില്ല!!
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന. ഖത്തര്‍ അമീറുമായി സംസാരിച്ച്, ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കണം. ഇവര്‍ അവിടെ നരകയാതന അനുവിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ഖത്തറിലെ ഇന്റലിജന്‍സ് ഏജന്‍സിയായ എസ്എസ്ബിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരുടെ കുടുംബാംഗങ്ങളുമായി എല്ലാം ഖത്തര്‍ അധികൃതര്‍ സംസാരിച്ചതാണ്. എന്നാല്‍ എന്തിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മാത്രം ഇപ്പോഴും ഖത്തര്‍ ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. വെറും സംശയത്തിന്റെ പേരിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
ദ വീക്ക് മാഗസിന്‍ നേരത്തെ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ എട്ട് നാവിക ഉദ്യോഗസ്ഥര്‍ ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായി സാധാരണ പോലെ സംസാരിച്ചതിനാണ് ഈ അറസ്റ്റുണ്ടായിരിക്കുന്നത്. ഖത്തറിലെ രഹസ്യ വിവരങ്ങള്‍ ഇവര്‍ കൈമാറിയെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.
എന്നാല്‍ യാതൊരു തെളിവും ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല. മുന്‍പരിചയം വെച്ച് മാത്രമാണ് ഇവര്‍ സംസാരിച്ചത്. വെറും സൗഹൃദ സംഭാഷണത്തെ രാജ്യദ്രോഹക്കുറ്റമായി ഖത്തര്‍ വ്യാഖ്യാനിക്കുകയായിരുന്നു. ഇന്ത്യ ഇവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒന്നും ഫലം കണ്ടിട്ടില്ല.












Click it and Unblock the Notifications