സൗദി അതിര്‍ത്തിയില്‍ യെമന്‍ ആക്രമണം, ഇന്ത്യക്കാരന് പരിക്ക്, ഭീതിയോടെ പ്രവാസികള്‍
റിയാദ്: സൗദി-യെമന്‍ അതിര്‍ത്തി പ്രദേശത്ത് ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റതായി സ്ഥിരീകരണം. സൗദിയുടെ യെമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് ഇന്ത്യക്കാരന് പരിക്കേറ്റതായി സ്ഥിരീകരണം ലഭിച്ചത്. സിവില്‍ ഡിഫന്‍സാണ് ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നത്.
അല്‍-ത്വിവാല്‍ ചെക്ക് പോയിന്റിന് സമീപം ഹൂതികള്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇന്ത്യക്കാരന് പരിക്കേറ്റത്. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നതായും വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ യഹ്യ അല്‍ ഖഹ്താനി പറഞ്ഞു. അതിര്‍ത്തിയിലെ കസ്റ്റംസ് ഓഫീസിന് വടക്ക് കിഴക്ക് വിജനമായ പ്രദേശത്ത് ഏതാനും ഷെല്ലുകള്‍ പതിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ജിസാന്‍, നജ്‌റാന്‍, അസീര്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങളില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൗദി സുരക്ഷ ഭടന്മാരും സിവിലിയന്‍മാരും ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ മരിച്ചിരുന്നു. അതിര്‍ത്തിയില്‍ ഷെല്ലാക്രമണ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിയ്ക്കണമെന്നും സുരക്ഷാ സേന മുന്നറിയിപ്പ് നല്‍കി. മലയാളികള്‍ ഒള്‍പ്പടെ ഒട്ടേറെ പ്രവാസി ഇന്ത്യക്കാര്‍ സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്.












Click it and Unblock the Notifications