ഖത്തർ: ഇന്ത്യയ്ക്ക് യുഎഇയുടെ പച്ചക്കൊടി, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇ വഴി സഞ്ചരിയ്ക്കാം

  • Posted By:
Subscribe to Oneindia Malayalam

കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ 50 മിനിറ്റും മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ 25 മിനിറ്റ് വരെ അധികം സഞ്ചരിച്ചായിരുന്നു ഖത്തറില്‍ എത്തിയിരുന്നത്. ഇത് ടിക്കറ്റ് നിരക്കില്‍ വര്‍ധനവിനും ലഗ്ഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും എത്തിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചതുപ്രകാരമുള്ള ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയതും വിമാനകമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് യുഎഇയുമായി ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി സംസാരിക്കുകയും ചെയ്തിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുഎഇയുടെ തീരുമാനം. നിലവില്‍ ആറ് ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്.

ചര്‍ച്ച ഫലം കണ്ടു ഖത്തറുമായി സൗദി, യുഎഇ, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ നയതന്ത്രതബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഖത്തറിലേയ്ക്കും, തിരിച്ചുമുള്ള യാത്രക്കിടെ അനുഭവിക്കേണ്ടിവരുന്ന ക്ലേശം ഇന്ത്യന്‍ അംബാസിഡര്‍ വിവരിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇ വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കാന്‍ അനുമതി ലഭിച്ചത്.

ഇന്ത്യക്കാരുടെ യാത്രാ ക്ലേശം

ഇന്ത്യക്കാരുടെ യാത്രാ ക്ലേശം

കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ 50 മിനിറ്റും മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ 25 മിനിറ്റ് വരെ അധികം സഞ്ചരിച്ചായിരുന്നു ഖത്തറില്‍ എത്തിയിരുന്നത്. ഇത് ടിക്കറ്റ് നിരക്കില്‍ വര്‍ധനവിനും ലഗ്ഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും എത്തിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചതുപ്രകാരമുള്ള ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയതും വിമാനകമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് യുഎഇയുമായി ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി സംസാരിക്കുകയും ചെയ്തിരുന്നു ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുഎഇയുടെ തീരുമാനം. നിലവില്‍ ആറ് ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിലുള്ളത്.

 ചർച്ച വിജയകരം

ചർച്ച വിജയകരം

ചര്‍ച്ച ഫലം കണ്ടു ഖത്തറുമായി സൗദി, യുഎഇ, ബഹ്റൈന്‍ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ നയതന്ത്രതബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഖത്തറിലേയ്ക്കും, തിരിച്ചുമുള്ള യാത്രക്കിടെ അനുഭവിക്കേണ്ടിവരുന്ന ക്ലേശം ഇന്ത്യന്‍ അംബാസിഡര്‍ വിവരിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യുഎഇ വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കാന്‍ അനുമതി ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് പഴയ സമയത്തുതന്നെ സഞ്ചരിക്കാൻ കഴിയും.

 യുഎഇ നിര്‍ദേശം

യുഎഇ നിര്‍ദേശം

ഇന്ത്യയ്ക്കും ദോഹയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ യുഎഇയുടെ വ്യോമാതാർത്തി കടന്ന് സഞ്ചരിക്കണമെങ്കിൽ തങ്ങളിൽ നിന്ന് അനുമതി തേടിയിരിക്കണമെന്ന് യുഎഇ ഇന്ത്യയോട് നിർദേശിച്ചിട്ടുണ്ട്. അനുമതിയില്ലാതെ സർവ്വീസ് നടത്തരുതെന്നാണ് യുഎഇ നേരത്തെ ഇന്ത്യയ്ക്ക് നൽകിയ നിർദേശം.

വ്യോമഗതാഗതം താറുമാറായി

വ്യോമഗതാഗതം താറുമാറായി

ഖത്തറുമായി സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്, എന്നീ രാജ്യങ്ങൾ നയതന്ത്ര ബന്ധങ്ങൾ വിഛേദിച്ചതോടെ ഗൾഫ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആറ് എയര്‍ലൈനുകൾ ഖത്തറിലേയ്ക്കുള്ള സർവ്വീസ് നിര്‍ത്തിവച്ചിരുന്നു. എമിറേറ്റ്സ്, എത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ബുബൈ, സൗദിയ, ഗൾഫ് എയർ എന്നീ എയർലൈനുകളാണ് ഖത്തറിലേയ്ക്കുള്ള സർവ്വീസ് ജൂൺ അ‍ഞ്ചോടെ നിർത്തിവച്ചിട്ടുള്ളത്. സൗദി ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ വ്യോമാതിര്‍ത്തി അടച്ചിട്ടതോടെ ഖത്തറിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സർവ്വീസുകളും നിലച്ചിട്ടുണ്ട്.

സൗദിയുടെ വിശദീകരണം

സൗദിയുടെ വിശദീകരണം

രാജ്യത്തെ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് ഖത്തര്‍ എയർവേയ്സിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സൗദി വ്യോമയാന മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയും പുറത്തിറക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ തുടങ്ങിയ രാഷ്ട്രങ്ങൾ വ്യോമാതിര്‍ത്തി അടച്ചിട്ടത് രാജ്യാന്തര നിയമലംഘനമാണെന്ന വാദവുമായി ഖത്തർ എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് സൗദി വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രസ്താവന. വിഷയത്തിൽ യുഎഇയും ബഹ്റൈനും പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ട്

മറ്റ് വിമാനങ്ങൾക്ക് ഇളവ്!!

മറ്റ് വിമാനങ്ങൾക്ക് ഇളവ്!!

ഖത്തർ വഴി സർവ്വീസ് നടത്തുന്ന സ്വകാര്യ, ചാറ്റേർഡ് വിമാനങ്ങൾ വ്യോമാതിര്‍ത്തി കടക്കണമെങ്കിൽ 24 മണിക്കൂർ മുമ്പുതന്നെ നോട്ടീസ് നൽകി അനുമതി നേടിയിരിക്കണമെന്ന് യുഎഇ, സൗദി, ബഹ്റൈന്‍ എന്നീ രാഷ്ട്രങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നോട്ടീസിൽ വിമാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ പേരും വിവരങ്ങളും കാർഗോ വിവരങ്ങളും ഉൾപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു.

English summary
Indian flights can use UAE airspace to reach Doha
Please Wait while comments are loading...