ലൈബീരിയൻ കപ്പൽ പിടിയ്ക്കാൻ കടൽക്കൊള്ളക്കാർ: രക്ഷിച്ചത് ഇന്ത്യൻ നാവികസസേനാ കപ്പൽ, അതിസാഹസിക ഓപ്പറേഷൻ!

  • Written By:
Subscribe to Oneindia Malayalam

ഗൾഫ് ഓഫ് ഏദൻ: ലൈബീരിയൻ കപ്പൽ പിടിച്ചടക്കാനുള്ള കടൽക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ നാവിക സേനാ കപ്പൽ പരാജയപ്പെടുത്തി. ഇന്ത്യൻ നാവികസേനയുടെ പട്രോളിംഗ് കപ്പല്‍ ഐഎന്‍എസ് ശാരദയാണ് ലൈബീരിയൻ കപ്പലായ എംവി മൗണ്ട് ബാറ്റണെ കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷിച്ചത്. ചൊവ്വാഴ്ച സൗത്ത് വെസ്റ്റ് സലാലയിൽ നിന്ന് 230 നോട്ടിക്കല്‍ മൈൽ അകലെയായിരുന്നു സംഭവം.

എംവി മൗണ്ട്ബാറ്റണിൽ നിന്ന് 30 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ഐഎൻഎസ് ശാരദയുടെ സ്ഥാനം, എന്നാല്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കപ്പൽ ജീവനക്കാരുടെ സന്ദേശത്തോട് നാവിക സേന കപ്പല്‍ ഉടൻ പ്രതികരിക്കുകയായിരുന്നു. രണ്ട് പായ്ക്കപ്പലുകളും എട്ട് ചെറുവഞ്ചികളും ലൈബീരിയന്‍ ചരക്കുകപ്പലിനെ വലം വെച്ചിരിക്കുകയായിരുന്നുവെന്നും ഇതിൽ രണ്ടെണ്ണം അതിവേഗതയിൽ എത്തിയ ഇന്ത്യന്‍ നാവിക സേന കപ്പല്‍ കണ്ടതോടെ രക്ഷപ്പെടുകയായിരുന്നുവെന്ന് നാവിക സേന പറയുന്നു.

indian-navy

ഇന്ത്യൻ മറൈനുകളുടെ ഒരു സംഘം ഹെലികോപ്റ്ററുകളുടെ സഹായത്തോടെ അറേബ്യൻ പായ്ക്കപ്പലില്‍ തിരച്ചിൽ നടത്തുകയും ചെയ്തു. ഉന്നതശേഷിയുള്ള എകെഎം തോക്കുകൾ, തിര നിറച്ച മാഗ്സിനുകൾ എന്നിവ കണ്ടെത്തിയ നാവിക സേന സംഭവത്തിന് പിന്നിൽ കടല്‍ക്കൊള്ളക്കാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

English summary
An Indian Navy patrol ship, the INS Sharda, fought off pirates at the Gulf of Aden trying to take control of a Liberian registered ship, the MV Mountbatten.The incident took place yesterday around 230 nautical miles or 426 km southwest of Salalah.
Please Wait while comments are loading...