കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈം മാസികയുടെ ആദ്യ കിഡ്‌ ഓഫ്‌ ദ ഇയര്‍ ബഹുമതി നേടി ഇന്ത്യന്‍ വംശജ ഗീതാഞ്‌ജലി റാവു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌: ആധുനിക ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ ശാസ്‌ത്രവും സാങ്കേതിക വിദ്യയും ഉപയോഗിച്ച്‌ പരിഹരിക്കാമെന്ന്‌ തെളിയിച്ച പതിനഞ്ചുകാരി ഗീതാഞ്‌ജലി റാവുവിന്‌ ടൈം മാസികയുടെ ആദ്യ കിഡ്‌ ഓഫ്‌ ദ ഇയര്‍ ബഹുമതി. മലിന ജലം ശുദ്ധീകരിക്കാനും സൈബര്‍ ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കാനും മയക്കുമരുന്നില്‍ നിന്ന്‌ മോചനം നേടാനും തുടങ്ങി നാം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഈ കുട്ടി ശാസ്‌ത്രജ്ജ തന്റേതായ പരിഹാര മാര്‍ഗം കണ്ടെത്തിക്കഴിഞ്ഞു.

അവാര്‍ഡിനായി െൈടം മാസികയുടെ പരിഗണനക്കെത്തിയ അയ്യായിരം പേരില്‍ നിന്നുമാണ്‌ ഇന്ത്യന്‍-അമേരിക്കനായ ഗീതാഞ്‌ജലി റാവു തിരഞ്ഞെടുക്കപ്പെട്ടത്‌. ടൈമിന്‌ വേണ്ടി അഭിനേത്രിയും ആക്ടിവിസ്റ്റുമായ ആഞ്ചലീന ജോളിയാണ്‌ ഗീതാഞ്ചലിയുമായി പ്രത്യേക അഭിമുഖം നടത്തിയത്‌. തന്റെ പ്രവര്‍ത്തന ശൈലിയില്‍ നിരീക്ഷണം, മസ്‌തിഷ്‌കോദ്ദീപനം,ഗവേഷണം, നിര്‍മാണം,ആശയവിനിമയം എന്നവ ഉള്‍പ്പെടുന്നുവെന്ന്‌ അഭിമുഖത്തിനിടെ ഗീതാഞ്ചലി പറഞ്ഞു.

geethanjali

ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി യുവ ഗവേഷകര്‍ ഉള്‍പ്പെടുന്ന ആഗോള സമൂഹനിര്‍മ്മാണമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ഗീതാഞ്‌ജലി റാവു വ്യക്തമാക്കി. എല്ലാ പ്രശ്‌നവും പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതിന്‌ പകരം നമ്മെ ഏററവും അധികം ആകര്‍ഷിക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌ വേണ്ടെതെന്നാണ്‌ ഗീതാഞ്ചലി റാവുവിന്റെ അഭിപ്രായം.

കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്കൊപ്പം കോവിഡ്‌ മുതല്‍ മുഷ്യവകാശലംഘനം ഉള്‍പ്പെടെയുള്ള നിരവധി പുതിയ പ്രശ്‌നങ്ങളും തന്റെ തലമുറയില്‍പ്പെട്ടവര്‍ നേരിടേണ്ടി വരുന്നുണ്ടെന്ന്‌ ഗീതാഞ്ചലി പറയുന്നു. കാലാവസ്ഥ വ്യതിയാനം സെബര്‍ ആക്രമണം തുടങ്ങി പുതിയ തലമുറയുടെ ഭാഗത്ത്‌ നിന്ന്‌ സൃഷ്ടിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടത്തേണ്ട ഉത്തരവാദിത്തം നമ്മളിലുണ്ട്‌. നമുക്ക്‌ ആവേശം തോന്നിപ്പിക്കുന്ന വിഷയങ്ങള്‍ക്ക്‌ അത്‌ നിസാരമായിക്കൊള്ളട്ടെ , പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ്‌ നല്ലത്‌ എന്നതാണ്‌ ഈമിടുക്കിയുടെ വാക്കുകള്‍.

Recommended Video

cmsvideo
Pfizer vaccine got approval from British government | Oneindia Malayalam

ദിവസേന ഒരു വ്യക്തിയുടെ മുഖത്തെങ്കിലും പുഞ്ചിരി വിടര്‍ത്തുക എന്നതാണ്‌ തന്റെ ലക്ഷ്യമെന്നും നാം തങ്ങുന്നിടത്ത്‌ പോസിറ്റിവിറ്റി വരുത്താന്‍ ശ്രമിക്കണമെന്നും ഗീതാഞ്ചലി റാവു പറഞ്ഞു. ചാനലുകളില്‍ സ്ഥിരമായി കാണുന്നത്‌ വെളുത്ത വര്‍ഗക്കാരായ, പ്രായമേറിയ ശാസ്‌്‌ത്രജ്ഞരെയാണ്‌. ലിംഗം,പ്രായം,ത്വക്കിന്റെ നിറം എന്നിവ അടിസ്ഥാനമാക്കി വിക്തികള്‍ക്ക്‌ കര്‍മമേഖല നിശ്ചയിക്കുന്നതിനോട്‌ തനിക്ക്‌ വിയോജിപ്പുണ്ടെന്നും അവള്‍ വ്യക്തമാക്കി.
സമൂഹപരിവര്‍ത്തനത്തിന്‌ വേണ്ടി ശാസ്‌ത്രവും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച്‌ കുട്ടിക്കാലം മുതല്‍ ചിന്തിച്ചിരുന്നതായും പത്ത്‌ വയസ്‌ മാത്രമുള്ള കാര്‍ബണ്‍ നാനോ ട്യൂബ്‌ സെന്‍സര്‍ ടെക്‌നോളജിയില്‍ ഗവേഷണം നടത്തണമെന്ന്‌ മാതാപിതാക്കളെ അറിയിച്ചതായും ഗീതാഞ്ചലി പറഞ്ഞു. ഒരു സാധാരണ പതിനഞ്ചുകാരി ചെയ്യുന്നതുപോലെ കേക്കും മറ്റുമുണ്ടാക്കാന്‍ കോവിഡ്‌ അവധിക്കാലം ചിലവിട്ടതായും കേക്കുണ്ടാക്കുന്നതിലും ഒരു ശാസ്‌ത്രവശമുണ്ടെന്നും ഗീതാഞ്‌ജലി റാവു കൂട്ടിച്ചേര്‍ത്തു.

English summary
Indian origin Anjali Rao won Times first kid of the year award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X