സല്‍മാന്‍ റഷ്ദിയെ പ്രകീര്‍ത്തിച്ച എഴുത്തുകാരിയായ ഇന്ത്യന്‍ വംശജയ്ക്ക് നേരെ ആക്രമണം
വിവാദ സാഹിത്യകാരന്‍ സല്‍മാന്‍ റഷ്ദിയെ പ്രകീര്‍ത്തിച്ച ഇന്ത്യന്‍ വംശജയ്ക്ക് നേരെ ആക്രമണം. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. സൈനൂബ് പ്രിയ ദല എന്ന എഴുത്തുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമികള്‍ സൈനൂബ് പ്രിയ ദലയുടെ കഴുത്തില്‍ കത്തി വയ്ക്കുകയും മുഖത്ത് ഇഷ്ടിക കൊണ്ട് അടിക്കുകയുമായിരുന്നു. കൂടാതെ മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.
ദര്‍ബാനിലെ ഒരു സ്‌കൂളില്‍ നടന്ന വര്‍ക്ക്‌ഷോപ്പില്‍ തനിക്കിഷ്ടപ്പെട്ട എഴുത്തുകാരനെക്കുറിച്ച് സംസാരിക്കവെ റഷ്ദിയുടെ എഴുത്തിനെ സൈനൂബ് പുകഴ്ത്തി പറഞ്ഞിരുന്നു. റഷ്ദിയുടേയും അരുന്ധതി റോയിയുടേയും ശൈലി തനിക്കിഷ്ടമാണെന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധിക്കുകയും വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

എന്നാല്‍ സൈനൂബ് പ്രിയ ദലയ്‌ക്കെതിരെയുണ്ടായ ആക്രമണം അപകീര്‍ത്തിപരവും അമ്പരിപ്പിക്കുന്നതുമാണെന്ന് സല്‍മാന്‍ റഷ്ദി പ്രതികരിച്ചു. സംഭവത്തില്‍ തനിക്ക് വിഷമമുണ്ടെന്നും അതില്‍ നിന്നും പെട്ടെന്ന് സുഖപ്പെടട്ടേയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'വാട്ട് എബൗട്ട് മീര' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനം 28ന് നടക്കാനിരിക്കെയാണ് സൈനൂബിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ചടങ്ങ് മാറ്റി വച്ചു. തനിക്കെതിരെയുണ്ടായ ആക്രമണത്തില്‍ സൈനൂബ് പൊലീസ് കേസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications