കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ വംശജന്‍ റിഷി സുനാക് മുന്നില്‍

Google Oneindia Malayalam News

ലണ്ടന്‍: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ത്യന്‍ വംശജനായ റിഷി സുനാക് മുന്നില്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 88 എംപിമാര്‍ അദ്ദേഹത്തെ പിന്തുണച്ചു. ചരിത്ര നിമിഷത്തിനാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. രണ്ടാം ഘട്ടത്തിലേക്ക് പോകാന്‍ ചുരുങ്ങിയത് മുപ്പത് എംപിമാരുടെ മാത്രം പിന്തുണ മതിയായിരുന്നു റിഷി സുനാക്കിന്. എന്നാല്‍ വോട്ടെടുപ്പില്‍ ചരിത്രം തിരുത്തിയിരിക്കുകയാണ് അദ്ദേഹം.

ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍

1

ബോറിസ് ജോണ്‍സനോട് വിയോജിച്ച് രാജിവെച്ച മന്ത്രിയാണ് റിഷി സുനാക്. ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷത ആണ് റിഷിയുടെ ഭാര്യ. ഇനി പ്രധാനമന്ത്രി പദത്തിലേക്ക് മത്സര രംഗത്ത് ആറ് പേര്‍ മാത്രമാവും ഉണ്ടാവുക.

വ്യാപാര മന്ത്രി പെന്നി മോര്‍ഡോണ്ടിന് 67 വോട്ടാണ് ലഭിച്ചത്. വിദേശകാര്യ. സെക്രട്ടറി ലിസ് ട്രസ്സിന് 50 വോട്ടും ലഭിച്ചു. ധനമന്ത്രി നദീം സഹാവി, മുന്‍ വിദേശകാര്യ മന്ത്രി ജെറമി ഹണ്ട് എന്നിവര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 350 എംപിമാരാണ് ഉള്ളത്. സഹാവിക്കും ഹണ്ടിനും മത്സരത്തിന് ആവശ്യമായ മുപ്പത് വോട്ട് പോലും നേടാനായില്ല.

നേരത്തെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ഇതേ പോലെ പുറത്തായിരുന്നു. മുന്‍ മന്ത്രി കെമി ബദേനോച്ച്, അറ്റോര്‍ണി ജനറല്‍ സുവെല്ല ബ്രാവര്‍മാന്‍, ടോം ടുഗന്‍ദട്ട്, എന്നിവരാണ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് ഇവര്‍ക്കെല്ലാം നിര്‍ണായകമാണ്.

രണ്ട് പേര്‍ മാത്രം മത്സര രംഗത്ത് ശേഷിക്കും വരെ പല ഘട്ടങ്ങളായി എംപിമാര്‍ക്ക് ഇടയില്‍ വോട്ടെടുപ്പ് നടക്കും. ഓരോ ഘട്ടത്തിലും ഏറ്റവും കുറവ് വോട്ട് ലഭിച്ചവര്‍ പുറത്താവും. ജൂലായ് 21നാണ് ഈ ദീര്‍ഘമായ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും. അവസാന റൗണ്ടില്‍ എത്തുന്ന രണ്ട് പേരില്‍ ആരാകും പ്രധാനമന്ത്രി എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.

രണ്ട് ലക്ഷത്തോളം വരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ ചേര്‍ന്നാണ് ഇത് തീരുമാനിക്കുക. സെപ്റ്റംബര്‍ അഞ്ചിനാണ് പ്രഖ്യാപനമുണ്ടാവുക. നിലവില്‍ വലിയ പ്രതിസന്ധി ബ്രിട്ടനിലുണ്ട്. വിലക്കയറ്റം, കടബാധ്യത പ്രശ്‌നങ്ങള്‍, വളര്‍ച്ച പിന്നോട്ട് എന്നിവ ബ്രിട്ടനെ തളര്‍ത്തിയിരിക്കുകയാണ്.

യുക്രൈനിലെ യുദ്ധത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഇന്ധന വില വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതോടെയാണ് ബോറിസ് ജോണ്‍സന്‍ മാറണമെന്ന ആവശ്യം ഉയര്‍ന്നത്. കൂടുതല്‍ ചെലവിട്ട് കുറഞ്ഞ നികുതി എന്നത് നല്ല കാര്യമല്ലെന്ന് റിഷി സുനാക് പറഞ്ഞു. താന്‍ സത്യസന്ധമായ കാര്യങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുക. അല്ലാതെ അപസര്‍പ്പക കഥകളല്ലെന്നും സുനാക് വ്യക്തമാക്കി. സാംസ്‌കാരിക മന്ത്രി നദീന്‍ ഡോറീസ് സുനാക്കിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വൃത്തിക്കെട്ട തന്ത്രങ്ങളാണ് സുനാക്ക് പ്രയോഗിക്കുന്നതെന്ന് ഡോറീസ് പറഞ്ഞു. ബോറിസ് ജോണ്‍സനെ സുനാക് ചതിച്ചു. അദ്ദേഹത്തെ ഒരിക്കലും താന്‍ പിന്തുണയ്ക്കില്ലെന്നും ഡോറീസ് വ്യക്തമാക്കി.

അടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെഅടിക്ക് തിരിച്ചടി കൊടുത്ത് കോണ്‍ഗ്രസ്, ഹിമാചലില്‍ മുന്‍ ബിജെപി അധ്യക്ഷന്റെ വരവിന് പ്രത്യേകതകള്‍ ഏറെ

English summary
indian origin leader rishi sunak tops first round of voting to be next british prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X