കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മേല്‍ വസ്ത്രം മാറ്റി മാറിടം കാണിക്കണം'; എയര്‍പോര്‍ട്ട് അധികൃതര്‍ യുവതിയോട് ചെയ്തത് ഞെട്ടിക്കുന്നത്

ബ്രസ്റ്റ് പമ്പ് കയ്യില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

  • By Akshay
Google Oneindia Malayalam News

ബെര്‍ലിന്‍: മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ യുവതിയോട് മാറിടം കാണിക്കണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അധികൃതര്‍. സിങ്കപ്പൂരില്‍ നിന്നുമുള്ള ഗായത്രി ബോസിനാണ് എയര്‍പോര്‍ട്ട് അധികൃതരില്‍ നിന്നും മോശമായ അനുഭവമുണ്ടായത്. സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് ഗായത്രി.

ബ്രസ്റ്റ് പമ്പ് കയ്യില്‍ കരുതിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. ജര്‍മ്മനിയിലെ ഫ്രാങ്ക് ഫര്‍ട്ട് എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. ഏഴും മൂന്നും വയസ്സ് പ്രായമുള്ള കുട്ടികളുടെ അമ്മയാണ് ഗായത്രി. അധികൃതരുടെ ചോദ്യം ചെയ്യലില്‍ താന്‍ തകര്‍ന്നു പോയതായി ഗായത്രി കരഞ്ഞുകൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 ബ്രസ്റ്റ് പമ്പ്

ബ്രസ്റ്റ് പമ്പ്

പാരീസിലേക്ക് പോകുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് എത്തിയതായിരുന്നു ഗായത്രി. ചെക്കിങ്ങില്‍ ബ്രസ്റ്റ് പമ്പ് സ്‌കാനറില്‍ തെളിയുകയായിരുന്നു.

പ്രത്യേക മുറി

പ്രത്യേക മുറി

ബ്രസ്റ്റ് പമ്പ് സ്‌കാനറില്‍ തെളിഞ്ഞ ശേഷം ചോദ്യം ചെയ്യാന്‍ പ്രത്യേക മുറിയിലേക്ക് വിളിപ്പിച്ചെന്ന് ഗായത്രി പറയുന്നു.

 അധികൃതര്‍

അധികൃതര്‍

ഗായത്രിയുടെ കൈയിലുള്ളത് ബ്രസ്റ്റ് പമ്പാണെന്നും താന്‍ മുലയൂട്ടുന്ന അമ്മയാണെന്നും പറഞ്ഞപ്പോള്‍ തെളിയിക്കണമെന്നായിരുന്നു അധികൃതരുടെ മറുപടി.

 വനിത പോലീസ്

വനിത പോലീസ്

പരിശോധനയ്ക്ക് എത്തിയ വനിത പോലീസ് ഗായത്രിയുടെ മേല്‍ വസ്ത്രം മാറഅരി മാറിടം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.

 തൃപ്തിയായില്ല

തൃപ്തിയായില്ല

മാറിടം കാണിച്ചിട്ടും ബോധ്യപ്പെടാത്ത പൊലീസ് ഉദ്യോഗസ്ഥ മുലപ്പാല്‍ പിഴിഞ്ഞു കാണിക്കണമെന്നും പറഞ്ഞു.

 ഈ അവസ്ഥ

ഈ അവസ്ഥ

അധികൃതരുടെ ചോദ്യം ചെയ്യലില്‍ താന്‍ തകര്‍ന്നു പോയതായി ഗായത്രി കരഞ്ഞുകൊണ്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു സ്ത്രീയ്ക്കും ഇത്തരത്തിലൊരവസ്ഥ വരരുതെന്നും യുവതി പറഞ്ഞു.

English summary
A 33-year-old Indian-origin Singaporean woman has said that she was "humiliated" by airport security in Frankfurt when was told to squeeze her breast at Frankfurt airport to prove she was lactating, a media report said today. The woman, a manager at a transport company who has a three-year-old child and a seven-month-old baby, added that she has filed a complaint with German police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X