കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ അടുത്ത വര്‍ഷത്തോളം ഇന്ത്യക്കാര്‍ക്ക് കൂടുതലായി പഠിക്കാം, മൂവായിരത്തോളം സീറ്റുകള്‍ കൂടുതല്‍!!

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുങ്ങുന്നു. അടുത്ത വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൂവായിരത്തോളം പുതിയ സീറ്റുകള്‍ ലഭ്യമാക്കും. ഇക്കാര്യം ഇന്ത്യന്‍ സ്ഥാനപതി ഡോ ദീപക് മിത്തല്‍ വ്യക്തമാക്കി. രണ്ട് പുതിയ ഇന്ത്യന്‍ സ്‌കൂളുകളാണ് അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ പതിനെട്ടോളം ഇന്ത്യന്‍ സ്‌കൂളുകള്‍ ഖത്തറിലുണ്ട്. ഇതിന് പുറമേയാണ് ഇത്.

1

പുതിയ സ്‌കൂളുകള്‍ക്ക് പുറമേ 2021ന്റെ രണ്ടാം പാദത്തില്‍ പുനെ സര്‍വകലാശാലയുടെ ക്യാമ്പസ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു. ബിഎസ്‌സി, ബിഎഡ്, ബിഎ ഉള്‍പ്പെടെയുള്ള ബിരുദ കോഴ്‌സുകള്‍ സര്‍വകലാശാലയിലുണ്ടാവും. ഏഴുപതിനായിരത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയും ശക്തമാണെന്ന് സ്ഥാനപതി പറഞ്ഞു.

അതേസമയം ദോഹയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പരാതി പരിഹാര സംവിധാനം ഉടന്‍ നടപ്പാക്കും. എംബസി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ പുതിയ മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുക്കുന്നുണ്ട്. കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കുന്നതിനാല്‍ അടിയന്തര സേവനങ്ങള്‍ക്കായി നേരത്തെ അനുമതി ലഭിക്കാന്‍ ഓണ്‍ലൈനില്‍ പ്രത്യേകം അപേക്ഷ നല്‍കാനുള്ള സൗകര്യവുമുണ്ട്. അതോടൊപ്പം ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള കോണ്‍സുലര്‍ നിയമ സേവനങ്ങള്‍ ശക്തിപ്പെടുത്താനാണ് പദ്ധതിയെന്നും സ്ഥാനപതി പറഞ്ഞു.

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഖത്തര്‍ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ എന്നിവരുടെ കാര്യങ്ങളില്‍ എംബസിയുടെ ഇടപെടല്‍ ശക്തമാക്കും. ഇവര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ജയില്‍ സന്ദര്‍ശനത്തിലൂടെ തടവുകാരുടെ ആരോഗ്യനിലയും ഉറപ്പാക്കുന്നുണ്ട്. നേരത്തെ ഖത്തര്‍ ദേശീയ ദിനത്തില്‍ അന്‍പതോളം ഇന്ത്യക്കാര്‍ മോചിതരായിരുന്നു. വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ വര്‍ഷം 250ഓളം പരാതികള്‍ എംബസിക്ക് ലഭിച്ചിട്ടുണ്ട്. ഇതും പരിഹരിക്കും.

English summary
indian students will get more than 3000 education seats in qatar says indian ambassador
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X