കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വംശജനായ ടാക്‌സിഡ്രൈവര്‍ക്കു നേരെ ഓസ്‌ട്രേലിയയില്‍ വംശീയാധിക്ഷേപം!!!

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തന്നെപ്പോലുള്ള വൃത്തികെട്ട ഇന്ത്യക്കാര്‍ ഇതെല്ലാം അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്' എന്ന് പറഞ്ഞായിരുന്നു ആക്രമണം

  • By Ankitha
Google Oneindia Malayalam News

മെല്‍ബണ്‍: ഓസ്‌ട്രോലിയയില്‍ ഇന്ത്യന്‍ പൗരനായ ടാക്‌സി ഡ്രൈവര്‍ക്കു നേരെ വംശീയാധിക്ഷേപം. ഓസ്‌ട്രേലിയയിലെ തസ്മാനിയയിലാണ് സംഭവം നടന്നത്. 25കാരനായ പ്രദീപ് സിംഗ് എന്ന ടാക്‌സി ഡ്രൈവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തെക്കുറിച്ച് ടാക്‌സി ഡ്രൈവര്‍ പറയുന്നതിങ്ങനെ:ശനിയാഴ്ച രണ്ടു പേര്‍ ടാക്‌സിയില്‍ കയറിയി. കൂടെയുണ്ടായിരുന്ന യുവതിക്ക് ഛര്‍ദിക്കണമെന്ന് പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് പുറത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം കാര്‍ വൃത്തിയാക്കുന്നതിനുള്ള പണം നല്‍കണമെന്നും പ്രദീപ് സിംഗ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പ്രദീപ് സിംഗ് വ്യക്തമാക്കിയത്.

indian driver

മര്‍ദിക്കുകമാത്രമല്ല വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും പ്രദീപ് പറഞ്ഞു. 'തന്നെപ്പോലുള്ള വൃത്തികെട്ട ഇന്ത്യക്കാര്‍ ഇതെല്ലാം അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്' എന്ന് പറഞ്ഞായിരുന്നു ആക്രമണം. മര്‍ദനമേറ്റ് അബോധവാസ്ഥയിലായ ഇയാളെ മറ്റ് യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രദീപ് സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയേയും യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു, ശേഷം വിട്ടയച്ചു. ഇവരോട് ജൂണ്‍ 26ന് ഹോബര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ വംശജരായ ടാക്‌സിെ്രെഡവര്‍മാര്‍ക്ക് നേരെ ഉണ്ടാകുന്ന മൂന്നാമത്തെ വംശീയാധിക്ഷേപവും ആക്രമണവുമാണിത്.

English summary
A 25-year-old Indian taxi driver in Australia was assaulted by two passengers, including a woman, who yelled racial slurs at him, media reports said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X