വിമാനത്തില്‍ സ്ത്രീയെ അപമാനിച്ചു: ഇന്ത്യന്‍ ടെക്കിക്ക് 8 വര്‍ഷം തടവ് വിധിച്ച് യുഎസ് കോടതി
വാഷിങ്ടണ്‍: വിമാനയാത്രക്കിടെ സഹയാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയായ എന്‍ഞ്ചീനിയര്‍ക്ക് യുഎസ് കോടതി ഒമ്പത് വര്‍ഷം തടവിന് വിധിച്ചു. പ്രഭു രാമമൂര്‍ത്തി എന്ന 35 വയസുള്ള തമിഴ്‌നാട്ടുകാരനായ എന്‍ഞ്ചിനീയര്‍ 2015ലാണ് എച്ച് 1 ബി വിസ വഴി അമേരിക്കയിലെത്തിയത്. ശിക്ഷ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ ഇയാളെ ഇന്ത്യയിലേക്ക് നാട് കടത്തും.
11 വര്‍ഷത്തേക്കാണ് ഫെഡറല്‍ കോടതിയില്‍ വാദി ഭാഗം ശിക്ഷ ആവ്യപ്പെട്ടത്.എന്നാല്‍ 9 വര്‍ഷത്തെ ശിക്ഷ ഇനി ഇത്തരം കേസ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ശിക്ഷ മതിയാകുമെന്നാണ് കോടതി പറയുന്നത്. രാമമൂര്‍ത്തി ആഗസ്റ്റിലാണ് അഞ്ച് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ജയിലിലടച്ചത്.ലാസ് വേഗാസില്‍ നിന്ന് ഡിട്രോയ്റ്റിലേക്ക് ഉള്ള വിമാനയാത്രയ്ക്കിടെയാണ് ഭാര്യയോടൊത്ത് യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ഉറങ്ങുകയായിരുന്ന സ്ത്രീ ഉടന്‍ എഴുന്നേറ്റ് ഫ്‌ളൈറ്റ് അറ്റന്‍ഡന്‍സിനെ സഹായം തേടുകയായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ യാത്രികര്‍ വിമാനത്തില്‍ വച്ച് അപമര്യാദയോടെ പെരുമാറുന്നതില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്റെ കണക്കുകള്‍ പ്രകാരം 2014 17 കാലയളവില്‍66 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യ്തത്.മദ്യം,മയക്കുമരുന്ന്,നൈറ്റ് ഫ്‌ളൈറ്റുകളിലെ ഇരുണ്ട കാബിന്‍ുകള്‍ എന്നിവയെല്ലാം ഇതിന് കാരണമാണ്.












Click it and Unblock the Notifications