• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

14 കാരിയെ പരിചപ്പെട്ടത് ഫേസ്ബുക്കിലൂടെ; 32 കാരൻ ലൈംഗീക ബന്ധത്തിലേർപ്പെടാൻ നടന്നത് 108 മണിക്കൂർ...

സോഷ്യൽ മീഡിയയിലൂടെ പലരും പറ്റിക്കപ്പെട്ടിട്ടുള്ള വാർത്തകൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. പ്രയപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്ന വാർത്തകളും നിരവധി വരുന്നുണ്ട്. എന്നാൽ എന്നിട്ടും ഇതിനൊന്നും ഒരു കുറവുമില്ലെന്നതാണ് സത്യം. ചെറിയ കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുത്തുവരികയാണ്. ഇത്തരത്തിലുള്ള നടപടികൾ വരുന്നതിനിടെയാണ് അമേരിക്കയിലെ വിസ്കോസിൻസ് എന്ന സ്ഥലത്തു നിന്നും രസകരമായ ഒരു സംഭവം പുറത്ത് വരുന്നത്.

തീവ്രവാദ ഭീഷണി; ശബരിമലയെ 11 സുരക്ഷ മേഖലകളാക്കി വിജ്ഞാപനം, ലക്ഷ്യം ആചാര ലംഘനമോ?

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയുമയി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ 32 കാരൻ 108 മണിക്കൂർ നടന്നെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ പകർച്ചവ്യാധിപോലെ പടരുകയാണ്. പുതിയ സാങ്കേതിക വിദ്യയും സ്മാർട്ട്ഫോണുകളും ഇതിനായി പലരും ഉപയോഗിക്കുന്നുമുണ്ട്. ഇത് പെൺകുട്ടികളുമായുള്ള ആശയവിനിമയം എളുപ്പമാകുന്നു. ഇത് ഉപയോഗിച്ചാണ് പലരും പെൺകുട്ടികളെ വലയിലാക്കുന്നത്.

പോലീസിന്റെ ബുദ്ധി

പോലീസിന്റെ ബുദ്ധി

ഇത്തരത്തിൽ കൂടുതൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രയോഗിച്ച ബുദ്ധിയുടെ അടിസ്ഥാനത്തിലാണ് 32 കാരനെ വലയിലാക്കിയത്. പോലീസ് തന്നെ വ്യാജ ഫേസ്ബുക്ക് ഐഡി നിർമ്മിക്കുകയായിരുന്നു. കെയ്ലി എന്നായിരുന്നു പോലീസിന്റെ വ്യാജ ഐഡിക്ക് നൽകിയ പേര്. ഒപ്പം പ്രായവും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. യുവാവ് ഈ ഐഡിയിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയായിരുന്നു.

നടത്തം തുടങ്ങി

നടത്തം തുടങ്ങി

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ഉടൻ തന്നെ ലൈംഗീക സംഭാഷണത്തിൽ ഏർപ്പെടുകയായിരുന്നു. ഇയാളുടെ ആവശ്യങ്ങൾക്ക് സമ്മതം അറിയിച്ചതിനെ തുടർന്ന് വീടെവിടെന്നായി പിന്നീടുള്ള ചോദ്യം. വീടും സ്ഥലവും പെൺകുട്ടി പറഞ്ഞ് കൊടുത്തതിനെ തുടർന്ന് അയാൾ അവിടേക്ക് നടത്തം ആരംഭിക്കുകയായിരുന്നു. നടത്തത്തിന്റെ നിരവധി സെൽഫികളും ഫോട്ടോകളും പെൺകുട്ടിക്ക് യുവാവ് അയച്ചുകൊടുക്കുകയും ചെയ്തു.

വീട്ടിലെത്തിയപ്പോൾ ട്വിസ്റ്റ്

വീട്ടിലെത്തിയപ്പോൾ ട്വിസ്റ്റ്

പെൺകുട്ടി പറഞ്ഞതിനനുസരിച്ച് യുവാവ് വീട്ടിൽ എത്തിയപ്പോഴേക്കും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിയമവിരുദ്ധനായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പതത് വർഷം വരെ യുവാവ് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

കൂടുതൽ ഉപയോഗിക്കുന്നത് പെൺകുട്ടികൾ?

കൂടുതൽ ഉപയോഗിക്കുന്നത് പെൺകുട്ടികൾ?

അതേസമയം കൌമാരക്കാരില്‍ ആണ്‍കുട്ടികളേക്കാള്‍, സോഷ്യല്‍ മീഡിയ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് പെണ്‍കുട്ടികളിലെന്ന് പഠനം തെളിയിക്കുന്നത്. പുതിയകാലത്ത് കൌമാരക്കാര്‍ക്ക് എപ്പോഴും സുഹൃത്തുക്കളുടെ കൂടെത്തന്നെയായിരിക്കാന്‍ സോഷ്യല്‍ മീഡിയ വലിയ സഹായമാണ് ചെയ്യുന്നത്. കുട്ടികളുടെ പഠനം എളുപ്പമാക്കാന്‍ സോഷ്യല്‍ മീഡിയ സഹായിക്കുമെങ്കില്‍ കൂടി, സ്നാപ്ചാറ്റിംഗും ഇന്‍സ്റ്റഗ്രാമിംഗും കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിഷാദരോഗത്തിലേക്ക് വഴി മാറുന്നു...

വിഷാദരോഗത്തിലേക്ക് വഴി മാറുന്നു...

14 വയസ്സുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഈ പ്രശ്നം ആൺകുട്ടികളേക്കാൾ കൂടുതലായി കാണുന്നത് പെണ്‍കുട്ടികളിലാണെന്നും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് നടത്തിയ പഠനത്തിൽ പറയുന്നു. ഇക്കാര്യം എക്ലിനികല്‍ മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിവസം അഞ്ചുമണിക്കൂറിലധികം സമയമാണ് പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നത്. എന്നാല്‍ ആണ്‍കുട്ടികള്‍ ഇതിന് മാറ്റിവെക്കുന്നത് ഒന്നുമുതല്‍ മൂന്നുമണിക്കൂര്‍ മാത്രമാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പെണ്‍കുട്ടികളില്‍ 50 ശതമാനവും ഇതിന് അടിമപ്പെടുന്നു.

English summary
Indiana youth set out to walk 351 miles to meet a teen girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more