• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസ്: ചൈനയിലുള്ള വിദേശികളെ ഒഴിപ്പിക്കാൻ സർക്കാർ: എയർലിഫ്റ്റിംഗ് പരിഗണനയിൽ!!

ബെയ്ജിങ്: ചൈനയിലുള്ള വിദേശികളെ ഒഴിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. രാജ്യത്ത് പുതിയ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി വുഹാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാർക്ക് എംബസി അധികൃതർക്ക് വിവരം നൽകിയതായാണ് മാധ്യമറിപ്പോർട്ടുകൾ. വുഹാൻ, ഹുബെ എന്നീ നഗരങ്ങളിൽ നിന്ന് വിദേശികളെ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് ചൈനീസ് സർക്കാർ ആലോചിച്ചുവരുന്നത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിൽ നിരവധി ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.

കൊറോണ വൈറസ് ബാധയെന്ന് സംശയം; രാജസ്ഥാനില്‍ ഒരാള്‍ നിരീക്ഷണത്തില്‍

 ഇന്ത്യക്കാർക്ക് മടങ്ങാൻ സൌകര്യം?

ഇന്ത്യക്കാർക്ക് മടങ്ങാൻ സൌകര്യം?

ചൈനയിലെ ഇന്ത്യൻ എംബസി അധികൃതരുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ അധികൃതർ തിങ്കളാഴ്ച വൈകിട്ട് ചർച്ച നടത്തി. യോഗത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്തെന്നുമാണ് ഹുബൈയിലെ ഇന്ത്യക്കാരിടെ വീചാറ്റ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇതിൽ ഇന്ത്യക്കാരുൾപ്പെടെ വുഹാനിലും ഹുബെയിലുമുള്ള ഇന്ത്യക്കാരെ നിർദ്ദിഷ്ട പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്ന കാര്യവും ചർച്ചയായെന്നും ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് അധികൃതരിൽ നിന്ന് ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ അറിയിക്കാമെന്നും മെസേജിൽ പറയുന്നു.

 200ലധികം ഇന്ത്യക്കാർ

200ലധികം ഇന്ത്യക്കാർ

നിലവിൽ 200ലധികം ഇന്ത്യൻ വിദ്യാർത്ഥികളും ജോലിക്കാരുമാണ് കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിലുള്ളത്. എന്നാൽ കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന് തടയുന്നതിന് വേണ്ടി വുഹാനിൽ കർശന നിയന്ത്രണങ്ങളാണ് പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. സംഭവത്തെക്കുറിച്ച് വ്യക്തത നൽകണമെന്നാവശ്യപ്പെട്ട് നിരവധി ഫോൺകോളുകൾ ചൈനീസ് എംബസിക്ക് ലഭിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

 വിദേശികൾക്ക് സഹായമെത്തിക്കും

വിദേശികൾക്ക് സഹായമെത്തിക്കും

എന്നാൽ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്ന വിദേശികൾക്ക് ആവശ്യമുള്ള വസ്തുുക്കൾ എത്തിച്ച് നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ബന്ധപ്പെടേണ്ട ഫോൺനമ്പറുകളും അധികൃതർ നൽകിയിട്ടുണ്ട്. എന്നാൽ തിങ്കളാഴ്ച നടന്ന യോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതർ മറുപടി നൽകിയിട്ടില്ല. വുഹാനിൽ അടച്ചിട്ട മത്സ്യ- മാംസ മാർക്കറ്റിൽ വിൽക്കാനെത്തിച്ച മൃഗങ്ങളിൽ നിന്നാണ് കൊറോണ വൈറസ് പടർന്നതെന്നാണ് സംശയിക്കുന്നത്. 90 ശതമാനത്തോളം പേർക്കും രോഗം ബാധിച്ചിട്ടുള്ളത് വുഹാനിൽ നിന്നാണെന്ന് അധികൃതർ സ്ഥിരീകരിച്ചിരുന്നു.

 എയർലിഫ്റ്റിനൊരുങ്ങി യുഎസ്

എയർലിഫ്റ്റിനൊരുങ്ങി യുഎസ്

വുഹാനിൽ കോൺസുലേറ്റുകളുള്ള യുഎസ്- ദക്ഷിണ കൊറിയൻ സർക്കാരുകൾ തങ്ങളുടെ പൌരന്മാരെ വിമാനമാർഗ്ഗം തങ്ങളുടെ രാജ്യത്തെത്തിക്കാൻ ഇതിനകം തന്നെ തീരൂമാനിച്ചിട്ടുണ്ട്. ചൈനീസ് വിദേശകാര്യ മന്ത്രാലയവും ഈ നീക്കം പരോക്ഷമായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊറോണ വൈറസ് ബാധിച്ച് ഒന്നു മുതൽ 14 ദിവസത്തിനിടക്കാണ് അസുഖം മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് ഈ സാഹചര്യത്തിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ വിമാന മാർഗ്ഗം മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ വ്യാപകമായി നടക്കുന്നുണ്ട്.

 ദില്ലിയിൽ ഉന്നതതല യോഗം

ദില്ലിയിൽ ഉന്നതതല യോഗം

ക്യാബിനറ്റ് സെക്രട്ടറി രാജീരവ് ഗൌബയുടെ അധ്യക്ഷതയിൽ ചൈനയിലുള്ള ഇന്ത്യക്കാരുടെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ദില്ലിയിൽ യോഗം ചേർന്നിരുന്നു. ഉന്നതതല യോഗത്തിന് ശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. വിസ, വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി പാസ്പോർട്ട് അധികൃതർക്ക് മാറിയവർ വിവരമറിയിക്കാൻ ബെയ്ജിംഗിലെ ഇന്ത്യൻസ്ഥാനപതി കാര്യാലയവും നിർദേശം നൽകിയിട്ടുണ്ട്.

English summary
Indians remain strandes in Coronavirus-hit Wuhan as govt preps to evacuate them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X