കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെയും കടത്തിവെട്ടും, ഇന്ത്യക്കാര്‍ ദുബായില്‍ ചെലവഴിക്കുന്ന പണം, പുതിയ റിപ്പോര്‍ട്ട് പുറത്ത്

ദുബായില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതുവരെ 3.2$ ബില്ല്യണ്‍ പണം ചെലവഴിച്ചതായി പറയുന്നു. അതായത് ഏകദേശം 21 കോടിയിലധികം രൂപയോളമാണ് ചെലവഴിച്ചത്.

  • By Akhila
Google Oneindia Malayalam News

ദുബായില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് പുതിയ റിപ്പോര്‍ട്ട്. ഇതുവരെ 3.2$ ബില്ല്യണ്‍ പണം ചെലവഴിച്ചതായി പറയുന്നു. അതായത് ഏകദേശം 21 കോടിയിലധികം രൂപയോളമാണ് ചെലവഴിച്ചത്. ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വസ്തുത പുറത്ത് വിട്ടത്.

കഴിഞ്ഞ വര്‍ഷം റിയല്‍ എസ്റ്റ്‌റ്റേറ്റ് കമ്പിനികള്‍ ഇതുവരെ വരെ 15 കോടി നിക്ഷേിപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒട്ടേറെ ഇന്ത്യയ്ക്കാര്‍ ദുബായിയെ കേന്ദ്രീകരിച്ച് ബിസിനസ് സംരഭങ്ങള്‍ നടത്തുന്നുണ്ട്. 13ാംമത് ഇന്റര്‍നാഷ്ണല്‍ പ്രോപ്പര്‍ട്ടി ഷോയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

dubai

13ാംമത് ഇന്റര്‍നാഷ്ണല്‍ പ്രോപ്പര്‍ട്ടി ഷോയില്‍ 50ഓളം രാജ്യങ്ങളില്‍ നിന്ന് 200 എക്‌സിബിറ്റേഴ്‌സ് പങ്കെടുത്തു. പാകിസ്താന്‍ ഏഴ് കോടി രൂപയാണ് ദുബായില്‍ ചെലവഴിക്കുന്നത്. അതേസമയം, 9 കോടിയാണ് ലണ്ടനില്‍ നിന്ന് ദുബായില്‍ നിക്ഷേപിക്കുന്നത്.

ദുബായില്‍ സെറ്റിലാകാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഇന്ത്യക്കാരാണ്. പണം സമ്പാദിക്കാം, നിക്ഷേപത്തിലെ വമ്പന്‍ തിരിച്ച് വരവ്, സൗജന്യ ടാക്‌സ് തുടങ്ങിയ കാരണങ്ങളാണ് ഇന്ത്യക്കാരെ ദുബായി ആകര്‍ഷിക്കാന്‍ കാരണം.

English summary
Indians spent over Rs 21,000 crore buying property in UAE in 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X