Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ഉലച്ചില്‍; ബൈഡന്റെ 'ഇന്ത്യ ചാഞ്ചാടുന്നു' പരാമര്‍ശം മുന്നോട്ടുവെക്കുന്നതെന്ത്?

വാഷിംഗ്ടണ്‍: യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരായ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ചേക്കുമെന്ന് സൂചന. റഷ്യയ്ക്കും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ യൂറോപ്പില്‍ നാറ്റോയെ സജ്ജമാക്കിയതില്‍ അമേരിക്കയുടെ പങ്ക് വളരെ വലുതായിരുന്നു. ഇന്തോ-പസഫിക് മേഖലയിലും ഇത് സാധ്യമാകുമെന്നായിരുന്നു അമേരിക്ക പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതില്‍ ബൈഡന്‍ അതൃപ്തനാണ്.

യുദ്ധത്തില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്നതിനെ അപലപിച്ചെങ്കിലും ഐക്യരാഷ്ട്ര സഭയിലടക്കം ഇന്ത്യ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ വിസമ്മതിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ബൈഡന്റെ പരാമര്‍ശം. അതേസമയം ജപ്പാന്‍ ഉള്‍പ്പെടെയുള്ള ക്വാഡിലെ മറ്റ് രണ്ട് അംഗങ്ങളെ ബൈഡന്‍ പ്രശംസിക്കുകയും ചെയ്തു. ക്വാഡ് കൂട്ടായ്മയിലെ ആസ്‌ട്രേലിയയും റഷ്യന്‍ അധിനിവേശത്തെ അപലപിച്ചിരുന്നു

biden

സൈനിക സഹായത്തിനും ഹാര്‍ഡ്വെയറിനുമായി യു എസിനെ വളരെയധികം ആശ്രയിക്കുന്ന ജപ്പാനിലും ഓസ്ട്രേലിയയിലും നിന്ന് വ്യത്യസ്തമാണ് ഇന്ത്യയുടെ സാഹചര്യം. ജപ്പാന്റെ സുരക്ഷ യു എസ് ഉറപ്പുനല്‍കുന്നു, ഓസ്ട്രേലിയ അതിന്റെ സൈനിക ഉപകരണങ്ങളുടെ 68% യു എസില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അതേസമയം ഇന്ത്യ 60% സൈനിക ഉപകരണങ്ങളും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

അതേസമയം നാറ്റോ, യൂറോപ്യന്‍ യൂണിയന്‍, ഏഷ്യയിലെ സഖ്യരാജ്യങ്ങള്‍ എന്നിവ റഷ്യയ്ക്കും റഷ്യന്‍ പ്രസിഡന്റ് പുടിനും എതിരെ നിലപാടുകളും ഉപരോധങ്ങളും ഏര്‍പ്പെടുത്തി ശക്തമായി നില്‍ക്കുന്നതിനെ ജോ ബൈഡന്‍ പ്രശംസിച്ചിരുന്നു. വാഷിംഗ്ടണില്‍ യു എസ് ബിസിനസ് തലവന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡന്‍. അതേ സമയം ബൈഡന്റെ വിമര്‍ശനം ഉയരുമ്പോഴും റഷ്യയില്‍ നിന്നും ഇന്ത്യ കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യൂറോപ്പ് തങ്ങളുടെ ക്രൂഡ് ഓയിലിന്റെ 27% റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി 1%- ല്‍ താഴെ മാത്രമാണ് - വാസ്തവത്തില്‍, ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 8% വും അമേരിക്കയാണ് നല്‍കുന്നത്. യുക്രൈന്‍ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്കെതിരെ പശ്ചാത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+