കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാര്‍ തടവുകാര്‍ക്കായി ഒരുക്കിയ മരണമുറി, ലൈംഗിക പീഡനത്തിനും ആയുധങ്ങള്‍...കാണൂ

  • By ജാനകി
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖില്‍ ഐസിസിന്റെ കിരാത ഭരണം നിലനിന്നിരുന്ന നഗരമായിരുന്നു ഫലൂജ. ഏറെ ശ്രമകരമായ സൈനിക നീക്കത്തിനൊടുവിലാണ് ഇറാഖി സൈന്യം ഭീകരരില്‍ നിന്നും ഈ നഗരത്തെ മോചിപ്പിച്ചത്. മോചനത്തിന് ശേഷം ഇപ്പോഴും ഫലൂജയില്‍ അവശേഷിയ്ക്കുന്ന ഐസിസ് കിരാത വാഴ്ചയുടെ അവശിഷ്ടങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്നവയാണ്.

നാസി ഭരണകാലത്ത് ജൂതന്‍മാരെ പാര്‍പ്പിച്ചിരുന്ന തടവറകളെ ലോകം ഇന്നും ഭീതിയോടെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ ഐസിസുകാരും പിന്നിലല്ല. തടവുകാരെ പാര്‍പ്പിയ്ക്കാന്‍ അവര്‍ സജ്ജമാക്കിയ തടവറകള്‍ കണ്ടാല്‍ ചോര മരവിയ്ക്കും.

ഇറാഖിലെ ഒരു ലൈംഗിക അടിമയും ഇത്രത്തോളം പീഡിപ്പിയ്ക്കപ്പെട്ട് കാണില്ല, പക്ഷേ ഇവര്‍...ഇറാഖിലെ ഒരു ലൈംഗിക അടിമയും ഇത്രത്തോളം പീഡിപ്പിയ്ക്കപ്പെട്ട് കാണില്ല, പക്ഷേ ഇവര്‍...

തടവറയല്ല മരണമുറി

തടവറയല്ല മരണമുറി

ഇവയെ തടവറകള്‍ എന്ന് പറയുന്നതിനെക്കാളും ഉചിതം മരണമുറി എന്ന് വിളിയ്ക്കുന്നതാകും. ഏത് നിമിഷവും മരണം മാത്രം വിരുന്നെത്തുന്ന തടവറ. കൊല്ലുന്നതിന് മുന്‍പ് ഓരോ തടവുകാരനേയും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നതും ഇവിടെ വച്ചാണ്.

വീടുകള്‍ പോലെ

വീടുകള്‍ പോലെ

പുറമെ നിന്ന് നോക്കിയാല്‍ വീടുകള്‍ പോലെ തോന്നിയ്ക്കുന്ന ഈ തടവറകളുടെ ഭീകരത ശരിയ്ക്കും മനസിലാക്കണമെങ്കില്‍ അവയുടെ ഉള്ളിലേയ്ക്ക് കടന്ന് ചെല്ലുക തന്നെ വേണം

സജ്ജീകരണങ്ങള്‍

സജ്ജീകരണങ്ങള്‍

തടവുകാരെ മൃഗങ്ങളെ പോലെ കൂട്ടിലടയ്ക്കാനും തീയിട്ട് കൊല്ലാനും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കാനും ഇരുമ്പ് കൂടുകള്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്നു. വധശിക്ഷയും, ചമ്മട്ടിയടിയും ഇവിടെ പതിവാണ്

മരണത്തിന്റെ ഗന്ധം ഇതാണോ

മരണത്തിന്റെ ഗന്ധം ഇതാണോ

രക്തത്തിന്റേയും മാംസത്തിന്റേയും അതിരൂക്ഷമായ ഗന്ധമാണ് തടവറയ്ക്കുള്ളത്.

മൂന്ന് വീടുകള്‍

മൂന്ന് വീടുകള്‍

മൂന്ന് വീടുകള്‍ ചേര്‍ന്നതായിരുന്നു ഐസിസിന്റെ ഫലൂജയിലെ തടവറ. ഓരോ വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേയ്ക്ക് പോകാന്‍ പൂന്തോട്ടത്തോട് ചേര്‍ന്ന് തുരങ്കം നിര്‍മ്മിച്ചിരുന്നു.

കഠിനമായ ശിക്ഷകള്‍

കഠിനമായ ശിക്ഷകള്‍

കഠിനമായ ശിക്ഷകള്‍ നല്‍കിയിരുന്നത് മൂന്നാമത്തെ വീട്ടിലായിരുന്നു. ഒന്നു ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള സെല്ലുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കഠിനമായ മെറ്റല്‍ ചെയിന്‍ ഘടിപ്പിച്ച ആയുധവും ഇവിടെ നിന്ന് കണ്ടെത്തി. ബന്ദികളുടെ കാലില്‍ ഇവ ഘടിപ്പിയ്ക്കുന്നതിനും മര്‍ദ്ദിയ്ക്കുന്നതിനും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്.

English summary
Inside a prison in Falluja where the Islamic State tortured and Killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X