കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുടെ ആക്രമണത്തില്‍ ഐസിസ് പകച്ചു... ഇതാ തെളിവുകള്‍

Google Oneindia Malayalam News

ദമാസ്‌കസ്: കഴിഞ്ഞ പതിനൊന്ന് ദിവസമായി റഷ്യ സിറിയയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഐസിസ് ശരിയ്ക്കും പകച്ചുപോയിരിയ്ക്കുന്നു. തങ്ങളുടെ ഓരോ കേന്ദ്രങ്ങളും നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ് എന്ന തിരിച്ചറിവാണ് ഐസിസിനെ ഞെട്ടിയ്ക്കുന്നത്.

വെറുതേ പറയുന്നതല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഐസിസിന്റെ റേഡിയോ സന്ദേശങ്ങള്‍ ചോര്‍ത്തിയപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. ഐസിസിന്റെ ഫീല്‍ഡ് കമാന്റര്‍മാരെല്ലാം ഭയന്നിരിയ്ക്കുകയാണ്.

ഐസിസിനെ വെറുതെ ഭയപ്പെടുത്താന്‍ വേണ്ടിയല്ല റഷ്യ സൈനിക നീക്കം നടത്തുന്നത്. വേരറുക്കാന്‍ തന്നെയാണ്. ഇതാണ് റഷ്യയുടെ തന്ത്രം...

ഒരേ സമയം ആക്രമണം

ഒരേ സമയം ആക്രമണം

വ്യത്യസ്ഥ സ്ഥലങ്ങളില്‍ ഒരേ സമയം ആക്രമണം നടത്തുക എന്ന തന്ത്രമാണ് റഷ്യ ഇപ്പോള്‍ പയറ്റുന്നത്. ഐസിസിന്റെ ഫീല്‍ഡ് കമാണ്ടന്റുകള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താനുളള അവസരം പോലും കൊടുക്കില്ല.

വ്യോമാക്രമണം

വ്യോമാക്രമണം

ഇപ്പോള്‍ വ്യോമാക്രണത്തിലാണ് റഷ്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. കാരണം ഐസിസിന് വ്യോമാക്രമണത്തെ ചെറുക്കാനുള്ള സാങ്കേതിക വിദ്യകള്‍ കുറവാണ്. കൂടുതല്‍ ആള്‍നാശം ഉണ്ടാക്കാനും വ്യോമാക്രമണങ്ങള്‍ക്ക് കഴിയും.

ആയുധ ശാലകള്‍

ആയുധ ശാലകള്‍

ഐസിസിന്റെ ആയുധശാലകളെയാണ് റഷ്യ പ്രധാനമായും ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ആയുധങ്ങള്‍ കുറയുന്നതോടെ ഐസിസിന്റെ പ്രഹരശേഷിയും കുറയും. നിലവിലെ സാഹചര്യത്തില്‍ പുറത്ത് നിന്ന് ആയുധം എത്തിയ്ക്കാനും ഐസിസിന് കഴിയില്ല.

പരിശീലന കേന്ദ്രങ്ങള്‍

പരിശീലന കേന്ദ്രങ്ങള്‍

തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളും റഷ്യ ലക്ഷ്യമിടുന്നുണ്ട്.

റേഡിയോ സന്ദേശം

റേഡിയോ സന്ദേശം

ഐസിസിന്റെ ഫീല്‍ഡ് കമാന്റര്‍മാര്‍ പരസ്പരം കൈമാറുന്ന റേഡിയോ സന്ദേശങ്ങളും ഇപ്പോള്‍ റഷ്യ പിടിച്ചെടുക്കുന്നുണ്ട്.

റാഖയില്‍

റാഖയില്‍

തങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് സന്നാഹങ്ങളും എത്തിയ്ക്കാന്‍ മുതിര്‍ന്ന നേതാക്കളോട് നിരന്തരം ആവശ്യപ്പെടുന്നതിന്റെ റേഡിയോ സന്ദേശങ്ങളാണ് റഷ്യ ചോര്‍ത്തിയത്. റാഖയില്‍ റഷ്യന്‍ ആക്രമണത്തില്‍ ഉണ്ടായ നഷ്ടങ്ങളെ കുറിച്ചും പറയുന്നുണ്ട്.

അമേരിക്കയുടെ പഴികള്‍

അമേരിക്കയുടെ പഴികള്‍

ഇതിനിടയിലും അമേരിയ്ക്ക റഷ്യന്‍ ആക്രമണത്തിനെതിരെ കഥകള്‍ ചമയ്ക്കുന്നുണ്ട്. കടല്‍യുദ്ധത്തിന്റെ ഭാഗമായി റഷ്യ വിട്ട മിസൈലുകള്‍ ഇറാനിലാണ് വീണത് എന്നായിരുന്നു ഒരു ആരോപണം. ഇറാനും റഷ്യയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

വീഡിയോ കോണ്‍ഫറന്‍സ്

വീഡിയോ കോണ്‍ഫറന്‍സ്

രണ്ട് തവണ റഷ്യന്‍ സൈന്യവും അമേരിയ്ക്കന്‍ സൈന്യവും സിറിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയെന്ന് റഷ്യന്‍ പ്രതിരോധവക്താവ് അറിയിച്ചു. ആക്രമണങ്ങള്‍ ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം എന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ഇറാഖിനും വേണം

ഇറാഖിനും വേണം

ഇതിനിടെ ഇറാഖിലെ ഒരു വിഭാഗം ജനങ്ങള്‍ റഷ്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ അമേരിയ്ക്കയും സഖ്യകക്ഷികളും ആണ് ഇറാഖില്‍ ഐസിസിനെതിരെ പൊരുതുന്നത്.

തുര്‍ക്കിയിലെ സ്‌ഫോടനം

തുര്‍ക്കിയിലെ സ്‌ഫോടനം

കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ തൊഴിലാളി പ്രകടനത്തിടെ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.

English summary
Radio intercept data has revealed “growing panic” among Islamic State militants. IS field commanders have urged senior staff to expedite supply armament and military equipment, as well as to redeploy reinforcements from Raqqa province as a result of Russia’s air bombardment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X