കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ ഗൂഢനീക്കം പൊളിച്ചടുക്കി ഇറാന്‍; 16 പേര്‍ അറസ്റ്റില്‍, യുവതിയുടെ നേതൃത്വത്തില്‍...

Google Oneindia Malayalam News

തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള അസ്വാരസ്യം ശക്തിപ്പെട്ടിരിക്കെ ഇറാനെതിരെ രഹസ്യനീക്കങ്ങള്‍ അമേരിക്ക സജീവമാക്കി. സൈബര്‍ ആക്രമണത്തിന് അമേരിക്ക തുടക്കമിട്ടുവെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇറാനിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂട്ടുപിടിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുണ്ട് എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് ഇറാനില്‍ കൂട്ട അറസ്റ്റ് നടന്നിരിക്കുന്നത്.

16 മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇറാന്റെ എണ്ണ മന്ത്രാലയത്തിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നുവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം പുലര്‍ച്ചെ നടത്തിയ റെയ്ഡ് ചില രഹസ്യ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നുവെന്ന് ഇറാന്‍ പാര്‍ലമെന്റ് വൃത്തങ്ങള്‍ പറഞ്ഞു. ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് ചാരവൃത്തി നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ.....

 പെട്രോളിയം മന്ത്രാലയത്തില്‍

പെട്രോളിയം മന്ത്രാലയത്തില്‍

പെട്രോളിയം മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 16 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇറാനിലും വിദേശത്തുമായി ജോലി ചെയ്തിരുന്നവരാണിവര്‍. ഇറാന്റെ ഊര്‍ജ നയം പൊളിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. എന്നാല്‍ അമേരിക്കക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് ഇറാന്‍ പരസ്യ ആരോപണം ഉന്നയിച്ചിട്ടില്ല.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

അമേരിക്ക ഇറാനെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. കഴിഞ്ഞാഴ്ച അമേരിക്കയുടെ രഹസ്യ നീക്കം തകര്‍ത്തുവെന്ന ഇറാന്‍ വെളിപ്പെടുത്തുകയും ചെയ്തു. ഈ സംഭവവുമായി പുതിയ അറസ്റ്റിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന പോലെ ഇറാനിലും രഹസ്യനീക്കം നടത്തിയെന്നും തങ്ങള്‍ അത് തകര്‍ത്തുവെന്നുമാണ് ഇറാന്‍ കഴിഞ്ഞാഴ്ച പറഞ്ഞത്.

 ഞായറാഴ്ച പുലര്‍ച്ചെ

ഞായറാഴ്ച പുലര്‍ച്ചെ

ഞായറാഴ്ച പുലര്‍ച്ചെ ഇറാനിലെ പല മേഖലകളിലും വ്യാപക റെയ്ഡ് നടന്നിരുന്നു. ഇറാന്‍ പെട്രോളിയം മന്ത്രാലയത്തില്‍ മാനേജര്‍ പദവിയിലുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇറാനില്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല, വിദേശത്ത് ജോലി ചെയ്യുന്ന ഇറാന്‍ ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്ന് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഒരു സ്ത്രീക്ക് കീഴില്‍

ഒരു സ്ത്രീക്ക് കീഴില്‍

മുതിര്‍ന്ന പാര്‍ലമെന്റംഗം അലി ഹാജി ദലിഗാനിയും അറസ്റ്റ് വാര്‍ത്ത സ്ഥിരീകരിച്ചു. ഒരു സ്ത്രീക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. രാജ്യത്തിന്റെ എണ്ണ-ഊര്‍ജ നയം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട നയം രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുള്ളവരും അറസ്റ്റിലായിട്ടുണ്ട്.

അമേരിക്ക ആവശ്യപ്പെടും പോലെ...

അമേരിക്ക ആവശ്യപ്പെടും പോലെ...

പെട്രോളിയം മന്ത്രാലയത്തിലെ നയപരമായ തീരുമാനങ്ങളെടുക്കുന്ന സമിതി അംഗങ്ങളും അറസ്റ്റിലായവരില്‍പ്പെടും. രാജ്യത്തിന്റെ നയം അമേരിക്ക ആവശ്യപ്പെടും പോലെ മാറ്റാനാണ് ഇവര്‍ ശ്രമിച്ചതെന്നും അലി ഹാജി ദലിഗാനി പറഞ്ഞു. സിഐഎയുടെ സൈബര്‍ ആക്രമണം തകര്‍ത്തുവെന്ന കഴിഞ്ഞാഴ്ചയിലെ റിപ്പോര്‍ട്ടുമായി അറസ്റ്റിന് ബന്ധമുണ്ടോ എന്ന് ദലിഗാനി വ്യക്തമാക്കിയില്ല.

 ചാരവൃത്തിക്ക് വധശിക്ഷ

ചാരവൃത്തിക്ക് വധശിക്ഷ

സിഐഎയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജലാല്‍ ഹാജി സവാറിനെ കഴിഞ്ഞാഴ്ച കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ വധശിക്ഷ വെള്ളിയാഴ്ച നടപ്പാക്കി. ചാരപ്രവര്‍ത്തനം നടത്തുന്നതിന് ഉപയോഗിച്ച ഉപകരങ്ങള്‍ സവാറില്‍ നിന്ന് കണ്ടെത്തിയെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

യുപിയില്‍ പൊളിച്ചെഴുതി പ്രിയങ്ക; മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു, രാഹുല്‍ തുടരണംയുപിയില്‍ പൊളിച്ചെഴുതി പ്രിയങ്ക; മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു, രാഹുല്‍ തുടരണം

English summary
Iran arrests Senior oil ministry officials for spying for CIA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X