പാകിസ്താന് ശക്തമായ തിരിച്ചടി; ഇറാന്‍ മോര്‍ട്ടാര്‍ ആക്രമണം തുടങ്ങി, കുടങ്ങും!!

  • Written By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: പാകിസ്താന്‍ സൃഷ്ടിക്കുന്ന പ്രകോപനത്തിന് ഇറാന്റെ തിരിച്ചടി. പാകിസ്താന്‍ പ്രദേശങ്ങളിലേക്കും സൈനികര്‍ക്ക് നേരെയും ഇറാന്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണം നടത്തി. പാകിസ്താനില്‍ നിന്നുണ്ടായ ആക്രമണത്തില്‍ നിരവധി ഇറാന്‍ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയുടെ ഭാഗമായാണ് ഇറാന്റെ മോര്‍ട്ടാര്‍ ആക്രമണം.

Read mor: അമേരിക്കയെ പൊളിച്ചടുക്കി ചൈന!! നിരവധി സിഐഎ ചാരന്‍മാരെ വധിച്ചു; ഞെട്ടലോടെ ലോക പോലീസ്

പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി ഇനിയുമുണ്ടാകുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. പാകിസ്താന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് സംആ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാകിസ്താന്‍ ആക്രമണം തുടരവെയാണ് ഇറാന്‍ അതിര്‍ത്തിയിലും പാകിസ്താന്‍ പ്രകോപനം സൃഷ്ടിട്ടിച്ചത്.

900 കിലോമീറ്റര്‍ അതിര്‍ത്തി

പാകിസ്താനും ഇറാനും 900 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കുവയ്ക്കുന്നുണ്ട്. അതിര്‍ത്തി മേഖല കൊള്ള സംഘങ്ങളുടെയും തീവ്രവാദി സംഘങ്ങളുടെയും കേന്ദ്രമാണ്. മേഖലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും 2014ല്‍ തീരുമാനിച്ചിരുന്നു.

മയക്കുമരുന്ന് സംഘങ്ങള്‍

പക്ഷേ ഇപ്പോഴും ഈ മേഖലയില്‍ മയക്കുമരുന്ന് കടത്തുസംഘങ്ങള്‍ സജീവമാണ്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകാന്‍ ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. അതിനിടെയാണ് ഇറാന്റെ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടത്.

സഹകരണം ഇപ്പോള്‍ നിലച്ചു

തീവ്രവാദി സംഘങ്ങളെ കുറിച്ച് പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ ഇറാനും പാകിസ്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ എല്ലാ സഹകരണവും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

രണ്ട് കോടി രൂപ ചെലവിട്ട് ഗേറ്റ്

രണ്ട് കോടി രൂപ ചെലവിട്ട് അതിര്‍ത്തിയിലെ തഫ്താനില്‍ പാകിസ്താന്‍ ഗേറ്റ് സ്ഥാപിച്ചിരുന്നു. 2016ലാണ് ഈ ഗേറ്റിന്റെ നിര്‍മാണം പൂര്‍ത്തിയായത്. അക്രമി സംഘങ്ങളെ നിയന്ത്രിക്കാനും മയക്കുമരുന്ന് കടത്ത് തടയാനുമായിരുന്നു ഇത്.

യൂറോപ്പിലേക്കുള്ള വഴി

ഇന്ത്യ, ചൈന, പാകിസ്താന്‍ അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും പോകാനുള്ള പുരാതന വഴിയാണ് ഇറാന്‍ അതിര്‍ത്തി. ഇറാനിലൂടെ റോഡ് മാര്‍ഗം ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ യൂറോപ്പിലേക്ക് കടക്കുന്നുണ്ട്. ഈ അതിര്‍ത്തി മേഖലയാണ് ഇപ്പോള്‍ അശാന്തമായിരിക്കുന്നത്.

പാക് സൈന്യത്തിന്റെ അറിവോടെ

അടുത്തിടെ ഇറാനിലെ മിര്‍ജാവയില്‍ പാകിസ്താനില്‍ നിന്നുള്ള ആക്രമണത്തില്‍ നിരവധി ഇറാന്‍ ഗാര്‍ഡുകളാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ സൈന്യത്തിന്റെ അറിവോടെയാണ് ആക്രമണമെന്ന് ഇറാന്‍ ആരോപിക്കുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ഇറാന്‍ നല്‍കുന്നത്.

ജെയ്ശുല്‍ ആദില്‍

സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. വിഘടനവാദി സംഘങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയകള്‍ക്കും സ്വാധീനമുള്ള അതിര്‍ത്തി മേഖലയാണിത്. ജെയ്ശുല്‍ ആദില്‍ എന്ന സംഘടനയാണ് ഗാര്‍ഡുകളെ ആക്രമിച്ചതെന്ന് പാകിസ്താന്‍ സംശയിക്കുന്നു.

അഫ്ഗാന്‍-പാകിസ്താന്‍ പോര് രൂക്ഷം

അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലും അടുത്തിടെ ശക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അഫ്ഗാന്‍ സൈന്യത്തിന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കിയെന്ന് പാകിസ്താന്‍ അറിയിച്ചു. ആക്രമണത്തില്‍ 50 അഫ്ഗാന്‍ സൈനികരാണ് കഴിഞ്ഞാഴ്ച കൊല്ലപ്പെട്ടത്.

പാകിസ്താന്റെ പ്രകോപനം സര്‍വ മേഖലയിലും

അഫ്ഗാന്‍ സൈന്യം പാകിസ്താനിലെ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും എന്നാല്‍ പാകിസ്താന്‍ സൈന്യം അഫ്ഗാന്‍ സൈനികര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും അതിര്‍ത്തി സേനാ ഐജി മേജര്‍ ജനറല്‍ നദീം അഹ്മദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാകിസതാന്‍ ഒരേ സമസമയം, ഇന്ത്യ, അഫ്ഗാന്‍, ഇറാന്‍ അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത്.

 ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നു

അഫ്ഗാന്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ ദിവസങ്ങളായി ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഇതേ വേളയില്‍ തന്നെ പാകിസ്താന്‍ കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെയും ആക്രമണം നടത്തുന്നുണ്ട്.

സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു

അഫ്ഗാന്‍ സൈനികരുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും സൈനികരും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടെന്ന് നദീം അഹ്മദ് പറഞ്ഞു. ചമാന്‍ മേഖലയില്‍ സെന്‍സസ് നടത്തുകയായിരുന്ന സംഘത്തിന് പാക് സൈന്യം അകമ്പടി സേവിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പരസ്പരം ആരോപണങ്ങള്‍

ആക്രമണവും പ്രത്യാക്രമണവും ശക്തമായതോടെ അഫ്ഗാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാറിന് തയ്യാറായി. പ്രാദേശിക തലത്തില്‍ ഫ്ളാഗ് മീറ്റിങ് നടന്നു. അഫ്ഗാന്‍ സൈന്യമാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയതെന്ന് പാകിസ്താന്‍ ആരോപിക്കുന്നു. എന്നാല്‍ അഫ്ഗാന്‍ സൈന്യം പറയുന്നത് മറിച്ചാണ്.

ഗോത്ര വിഭാഗങ്ങളുടെ പിന്തുണ

ബലൂചിസ്താന്‍ അതിര്‍ത്തി പ്രദേശത്തെ ഗോത്ര വിഭാഗങ്ങളും പാകിസ്താന്‍ സൈന്യത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. പാകിസ്താന്‍ സൈന്യമാണ് അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കുന്നതെന്ന് അഫ്ഗാന്‍ സൈന്യം ആരോപിച്ചു.

English summary
Mortar shells were fired into Pakistan's territory from across the Iranian border, reports Samaa TV. Pakistan shares a 900 kilometre long porous border with Iran and the two countries had in 2014 decided to boost intelligence coordination to wipe out terrorists from the border region.
Please Wait while comments are loading...