കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് രാജ്യങ്ങള്‍ക്ക് ഒരൊറ്റ ശത്രു മാത്രം, അത് സൗദി അറേബ്യ? സൗദിയുടെ തന്ത്രങ്ങളെ പൊളിച്ചടുക്കി ഇറാന്‍

Google Oneindia Malayalam News

കെയ്‌റോ: തീവ്രവാദവും തക്ഫിരി ആശയങ്ങളും വളര്‍ത്തി അറബ് ലോകത്തെ ഒന്നടങ്കം നശിപ്പിയ്ക്കുന്നത് സൗദി അറേബ്യയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്. മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഒന്നടങ്കം സൗദി അറേബ്യ ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു. അറബ് ലീഗിന്റെ അടിയന്തര യോഗത്തില്‍ വിദേശകാര്യമന്ത്രിമാര്‍ക്ക് കൈമാറിയ കത്തിലാണ് സൗദിയ്‌ക്കെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

തക്ഫീരി ആശയങ്ങള്‍ ( തീവ്ര സുന്നി നിലപാടുകള്‍ ഉള്ളവരാണ് തക്ഫീരികള്‍. ഇവര്‍ സുന്നി വിശ്വാസികളെ ഉന്നതരായും ഇസ്ലാമിലെ മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവരെ താഴ്ന്നവരായും കാണുന്നു. മറ്റ് മതവിഭാഗത്തില്‍പ്പെട്ടവരേയും തക്ഫീരികള്‍ ശത്രുതയോടെ കാണുന്നു) തീവ്രവാദ ആശയങ്ങള്‍ എന്നിവ വളര്‍ത്തുന്നതിലൂടെ അറബ് ലോകത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാം എന്നാണ് സൗദിയുടെ ലക്ഷ്യമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി.

സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ സാമ്പത്തിക സഹായം സൗദി അറേബ്യ നല്‍കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ജര്‍മ്മനി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സൗദിയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തിയിരുന്നു. സൗദിയുടെ തീവ്രവാദ 'പ്രോത്സാഹന നയങ്ങളെ' ഇറാന്‍ പൊളിച്ചടക്കുന്നത് ഇങ്ങനെ.

വല്യേട്ടനാകാന്‍

വല്യേട്ടനാകാന്‍

മറ്റ് അറബ് രാജ്യങ്ങള്‍ക്കിടയില്‍ തീവ്രവാദവും ആഭ്യന്തര സംഘര്‍ഷവും വളര്‍ത്തുകയും വല്യേട്ടന്‍ ചമഞ്ഞ് പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്നതിലൂടെ അറബ് ലോകത്തിന്റെ അധിപതികള്‍ തങ്ങള്‍ മാത്രമാണെന്ന് വരുത്തി തീര്‍ക്കുകയാണ് സൗദി അറേബ്യ. തക്ഫീരി ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും അസ്ഥിരമായ രാഷ്ട്രീയ സാഹചര്യം അറബ് ലോകത്ത് വരുത്തി തീര്‍ക്കുകയുമാണ് സൗദിയെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി.

ഇറാനോഫോബിയ

ഇറാനോഫോബിയ

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇറാനെപ്പറ്റി അനാവശ്യമായ ഭീതി പടര്‍ത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ സൗദി നടത്തുന്നതായും ഇറാന്‍ ആരോപിയ്ക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സൗദി ഇത്തരം ശ്രമങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു.

സത്യമാണോ

സത്യമാണോ

ഇറാന്‍ മാത്രമല്ല സൗദിയ്ക്ക് നേരെ ആരോപണം ഉന്നയിക്കുന്നത്. മുന്‍പ് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിയും തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ സൗദി അറേബ്യയെ താക്കീത് ചെയ്തിരുന്നു

എന്താകും അവസ്ഥ

എന്താകും അവസ്ഥ

നിലവില്‍ സൗദിയിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട. എന്നു കരുതി ആശ്വസിയ്ക്കാനും വകയില്ല. എണ്ണ വില കുറയുന്നത് സൗദിയ്ക്ക് കടുത്ത പ്രതിസന്ധി തന്നെയാണ്. ഇതിന് പുറമെ യെമനില്‍ ഉള്‍പ്പടെ സൗദി നടത്തുന്ന യുദ്ധം വരുത്തി വയ്ക്കുന്ന അധിക ചെലവും ബാധ്യതകളും ഈ നില തുടര്‍ന്നാല്‍ ഭാവിയില്‍ എന്താകും സൗദി അറേബ്യയുടെ അവസ്ഥ

അറബ് രാജ്യങ്ങളെ

അറബ് രാജ്യങ്ങളെ

അറബ് രാജ്യങ്ങളെ തങ്ങള്‍ക്ക് കീഴില്‍ മാത്രം നിര്‍ത്തണമെന്ന് ആഗ്രഹിയ്ക്കുന്ന സൗദിയ്ക്ക് എക്കാലത്തും വലിയ ശത്രുക്കളാണ് ഷിയ ഭൂരിപക്ഷ രാജ്യമായ ഇറാന്‍

English summary
Iran’s Foreign Minister Mohammad Javad Zarif says the extremist Takfiri dogma propagated by Saudi Arabia is is the main threat to the security and stability of regional countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X